ഇളംതെന്നൽ പോലെ [രുദ്ര]

Posted by

” എന്റെ പേര് നന്ദകിഷോർ… നന്ദൻ എന്ന് എല്ലാവരും വിളിക്കും…. കൂടെ വന്നത് അച്ഛനും അമ്മയുമാണ്…. ഞാൻ ഒരു ബിസിനെസ് ചെയ്യുന്നുണ്ട്…. ”
അവൻ പറഞ്ഞു നിർത്തിയിട്ടും അവൾ മുഖം ഉയർത്തിയില്ല…. അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ വീണ്ടും തുടർന്നു….

” കുറച്ചു ദിവസം മുൻപാണ് ഞാൻ തന്നെ കണ്ടത്…. കണ്ട നിമിഷം തന്നെ എനിക്ക് ഇയാളെ ഇഷ്ടായി…. അതാ ആലോചനയുമായി വന്നത്…. ”

“ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും താൻ എന്താ ഒന്നും മിണ്ടാത്തത്…. ”
അവളുടെ നിശബ്ദത സഹിക്കാതെ അവൻ പറഞ്ഞു …..

” സോറി…. ഞാൻ എന്റെ കാര്യമേ നോക്കിയുള്ളൂ….. തനിക്ക് ഇഷ്ടമാണോന്ന് അറിഞ്ഞിട്ട് വരണമായിരുന്നു…. ഇയാൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലല്ലേ… സാരമില്ല…. ”
ശബ്ദത്തിൽ വന്ന പതർച്ച മറച്ചുകൊണ്ട് അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി….

” അയ്യോ…. പോവല്ലേ….. ”
പിന്നിൽ നിന്നും അവളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നിന്നു….

“എന്റെ ഈ കാലിന് സ്വാധീനം കുറവാ…. ഇനി ഒരിക്കലും അത് ശരിയാകാൻ പോണില്ല…. എല്ലാവരെയും പോലെ ഓടി നടക്കാനോ ജോലി ചെയ്യാനോ എനിക്ക് സാധിക്കില്ല…. ഒരു നല്ല ഭാര്യയാകാൻ എനിക്ക് സാധിക്കുമോയെന്നും അറിഞ്ഞൂടാ….. ”
അവൻ അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ടു….

“എന്നെ കണ്ടു ഇഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത്…. കാണാൻ എന്നെ പോലെ തന്നല്ലേ രേണുവും…. അല്ല…. എന്നേക്കാൾ നല്ലതല്ലേ രേണു…. അവൾക്ക് രണ്ട് കാലും ഉണ്ട്…. അപ്പോൾ അവളെ വിവാഹം കഴിച്ചാൽ പോരെ…. ”
അവളുടെ ശബ്ദം വിറങ്ങലിച്ചിരുന്നു…. ഇഷ്ടത്തോടെയല്ല അവൾ അത് പറഞ്ഞതെന്ന് വ്യക്തം…..

” മ്മ്…. അത് ശരിയാണല്ലോ…. രണ്ടു പേരും കാണാൻ ഒരുപോലെ…. രേണുകയാകുമ്പോൾ രണ്ടു കാലും ഉണ്ട്…. അപ്പോൾ അങ്ങനെ തീരുമാനിക്കാം…. ”
അവന്റെ ആ മറുപടി അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല…. ഒരു ഞെട്ടലോടെ അവനെ നോക്കിയ ശേഷം അവൾ കണ്ണുകൾ തുടച്ച് അവന്റെ സൈഡിലൂടെ മുറിയിലേക്ക് പോകാനൊരുങ്ങി… അവനെ മറി കടക്കും മുൻപ് അവളുടെ കൈയിൽ പിടിച്ച് അവൻ അവളെ മുന്നിലേക്ക് നിർത്തി…

” ഞാൻ പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ പെണ്ണേ…. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും നിന്നെയാണ്…. എനിക്ക് വേണ്ടതും നിന്നെയാണ്…. നിനക്ക് പകരമാകുമോ നിന്നെ പോലുള്ള മറ്റൊരാൾ…. ”
അവളുടെ കൈയിൽ നിന്നും അവൻ കൈ വിട്ടെങ്കിലും അവൾ അവനെ മുറുകെ പിടിച്ചിരുന്നു…. അതൊരു ഉറപ്പായിരുന്നു…. പ്രതീക്ഷകൾ അറ്റിരുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു….. നിയന്ത്രണമില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി….

” അപ്പൊ ഇനി ചടങ്ങ് ചടങ്ങ് പോലെ തന്നെ നടത്താല്ലോ അല്ലെ…. ചേട്ടൻ പൊയ്ക്കോ…. ഞാൻ ഇവളെ ഒന്ന് ഒരുക്കി സുന്ദരിയാക്കിക്കൊണ്ട് വരാം….. ”
പിന്നിൽ നിന്നും രേണുക വിളിച്ചു പറഞ്ഞു…. നന്ദൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി….

Leave a Reply

Your email address will not be published. Required fields are marked *