അവൻ കൈ കൊണ്ട് തൊഴുന്നത് പോലെ കാണിച്ചപ്പോൾ രാധികയ്‌ക്കൊപ്പം മീനുവും ചിരിച്ചു…..
” നീ ആരോടാ ഇത്ര കാര്യമായി സംസാരിക്കുന്നത്.???… ”
മോളെയും എടുത്ത് ചിരിച്ചുകൊണ്ട് പടിക്കെട്ട് ഇറങ്ങി വരുന്ന അവനോട് ദേവകി ചോദിച്ചു…
” എന്റെ രാധുനോട്… അല്ലാതെ വേറെ ആരാ…. ”
കസേര നീക്കിയിട്ട് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെ അവൻ പറഞ്ഞു… അത് അത്ര ഇഷ്ടപെടാത്തത് പോലെ ദേവകി മുഖം വെട്ടിച്ചു…. അവൻ അത് കാര്യമാക്കാതെ ഭക്ഷണകഴിച്ചു കൂടെ മീനുവിനെയും ഊട്ടി…. അവൾ ചിരിച്ചു കൊണ്ട് അച്ഛനോട് ഓരോ കഥകൾ പറഞ്ഞുകൊണ്ടിരുന്നു…..
കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടക്കുമ്പോളാണ് ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന അച്ഛനെ അവൻ കണ്ടത്…
” ഞാനിറങ്ങുവാ അച്ഛാ…. ”
അയാൾ പത്രം മടക്കി ഒന്നു മൂളി…
” പിന്നെ രാധു എന്തെങ്കിലും ആവശ്യം പറയുവാണേൽ ഒന്ന് സാധിച്ചു കൊടുത്തേക്കണേ…. അല്ലെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാലും മതി… ആ പെണ്ണ് ഫോൺ ഉപയോഗിക്കില്ലല്ലോ…. അമ്മ ഇതറിയണ്ട… അല്ലെങ്കിലേ ഇപ്പോൾ അവളെപറ്റി സംസാരിക്കുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടം അല്ലാതെ വന്നിട്ടുണ്ട്… എന്ന് മാറുമോ ഈ അമ്മായിയമ്മ പോര്… ”
അവൻ ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞിട്ട് കാറിലേക്ക് കയറി…. അച്ഛൻ അവനെ ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു….
കാറിൽ കയറിയിട്ടും അവൻ തിരിഞ്ഞു ബാൽക്കണിയിലേക്ക് നോക്കി… അവനെ നോക്കി അവൾ പുഞ്ചിരിയോടെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു…. അവന്റെ കാർ ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു…. പണ്ട് ഇതുപോലെ ഒരു ദിവസം അവന്റ കാർ അവളുടെ വീട്ടിലേക്ക് വന്ന ദിവസം അവളുടെ ഓർമയിൽ വന്നു…..
——————————————————————
അന്നൊരു ഞായറാഴ്ചയായിരുന്നു….. സ്ഥിരമായുള്ള അമ്മയുടെ കുത്ത് വാക്കുകളും സഹിച്ച് അവൾ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്നു….. അമ്മയുടെ ശബ്ദം അവിടെ ഉയർന്നു കേട്ടു….
” എടി… നിന്റെ കൂടെയുള്ളതിനോ ആലോചനകൾ ഒന്നും വരുന്നില്ല… കഴിഞ്ഞ ദിവസം വന്ന ആലോചനയും അവർക്ക് വേണ്ടായെന്ന് വച്ചു…. അല്ലെങ്കിലും ചട്ടുകാലിയെ ആർക്ക് വേണം…. ഇതിപ്പോ നിന്റെ ഭാഗ്യമാണ്…. ”
രാധികയുടെ അനുജത്തി രേണുകയോടാണ് അമ്മയുടെ സംസാരം…. അവർ ഇരട്ടകളായിരുന്നു…. മിനിറ്റുകളുടെ വ്യത്യാസത്തിൽ രാധിക ചേച്ചിയായി…. പക്ഷെ അവളുടെ വലതു കാലിന് സ്വാധീനം കുറവായിരുന്നു….. രേണുകയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല…. അതോടെ അവരുടെ അമ്മ വിനീതയ്ക്ക് രാധികയോട് ചതുർഥിയായി…. ചട്ടുകാലി കുടുംബത്തിന്റെ ശാപമാണെന്നായിരുന്നു അവരുടെ പക്ഷം…. അച്ഛനും അതുപോലെ തന്നെ…. രാധികയോട് എന്തെങ്കിലും സ്നേഹമുള്ളത് രേണുകയ്ക്ക് മാത്രമായിരുന്നു…. പ്ലസ് ടുവിൽ രാധികയുടെ പഠനം അവസാനിച്ചു…. വീട്ടു ജോലികൾ എല്ലാം അവളുടെ തലയിലായി…. രേണുകയെ മാത്രം തുടർ പഠനത്തിന് അയച്ചു…. രാധികയ്ക്ക് അതിലൊന്നും വിഷമം ഉണ്ടായിരുന്നില്ല…. പക്ഷെ അമ്മയുടെയും അച്ഛന്റെയും സ്നേഹത്തോടെയുള്ള ഒരു വാക്ക് അവൾ ഒരുപാട്