ഇളംതെന്നൽ പോലെ [രുദ്ര]

Posted by

സ്നേഹത്തിന്റെ അടയാളമാണ്…. ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അവൾ പത്തു മാസം ചുമന്നു പ്രസവിച്ച എന്റെ ചോര…. അവളെ വേറെ ഒരാൾക്ക് പങ്കു വയ്ക്കാൻ എനിക്ക് സാധിക്കില്ല…. അത് അവളുടെ മുഖമുള്ള രേണുകയ്ക്ക് പോലും…. ”
ഒന്ന് നിർത്തിയിട്ട് അവൻ വീണ്ടും തുടർന്നു…” അവൾക്ക് പകരമാകാൻ മറ്റൊരാൾക്ക്‌ കഴിയില്ല…. അവൾ അവൾ മാത്രമാണ്…. എന്റെ രാധു…. ഇന്നും എന്റെ ഓരോ ശ്വാസത്തിലും നിറഞ്ഞു നിൽക്കുന്ന എന്റെ പ്രാണന്റെ പാതി അവൾ മാത്രമാണ്…. അവൾ മരിച്ചിട്ടില്ല…. ഇന്നും എന്റെ കൂടെയുണ്ട്…. ഇനി അങ്ങനെ ആരും പറയാൻ പാടില്ല….. ”
അവൻ പറഞ്ഞു നിർത്തി…. അമ്മയും രേണുകയും അപ്പോളേക്കും കരഞ്ഞിരുന്നു…. അച്ഛൻ നിസ്സഹായനായി അവനെ നോക്കി നിന്നു…..

” രേണുക സ്കൂട്ടറിലല്ലേ വന്നത്…. ഇപ്പോൾ പോയാൽ ഇരുട്ടുന്നതിന് മുൻപ് വീട്ടിലെത്താം…. അച്ഛനെയും അമ്മയെയും തിരക്കിയെന്നു പറഞ്ഞേക്കു…..”
അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു….. രേണുക കണ്ണുകൾ ഇറുക്കെ തുടച്ച് പേഴ്സും എടുത്ത് സ്കൂട്ടറിനടുത്തേക്ക് നടന്നു…. അവൾ പോകുന്നത് കണ്ടപ്പോൾ ഒന്നും മിണ്ടാതെ അമ്മയും അച്ഛനും അകത്തേക്ക് കയറിപ്പോയി…. ഒന്നും മനസ്സിലാവാതെ സിറ്റ് ഔട്ടിൽ ഇരുന്നു കളിക്കുന്ന മീനുവിന്റെ അടുത്ത് നന്ദനും ഇരുന്നു…. അവന്റെ കണ്ണുകളിൽ മിഴിനീരിന്റെ തിളക്കം ഉണ്ടായിരുന്നു….

അൽപ്പസമയം അങ്ങനെ ഇരുന്നപ്പോൾ പിന്നിൽ ഒരു കാൽപ്പെരുമാറ്റം അവൻ കേട്ടു…. തിരിഞ്ഞു നോക്കാതെ തന്നെ അതാരാണെന്ന് അവന് മനസ്സിലായിരുന്നു…. അധികം താമസിയാതെ രാധിക അവന്റെയടുത്ത് വന്നിരുന്നു…. അവന്റ കൈയുടെ ഇടയിലൂടെ കൈ കയറ്റി ആ തോളിൽ തല ചരിച്ചു വച്ച് അവൾ ഇരുന്നു….

” രാധു സാധാരണ താഴേക്ക് വരാറില്ലല്ലോ…. ഇന്നിത് എന്ത് പറ്റി എന്റെ പെണ്ണിന്…. ”
അവൻ അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് ചോദിച്ചു…. അതിന് അവൾ മറുപടി പറഞ്ഞില്ല….

” എന്തിനാ നന്ദേട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ…. ഞാൻ എന്ത് ചെയ്തിട്ടാ നന്ദേട്ടാ…. അമ്മ പറഞ്ഞത് ശരിയല്ലേ….. എത്ര നാളാ ഇങ്ങനെ…. രേണുക… അവൾ പാവമല്ലേ…. നമ്മുടെ മോളെ സ്വന്തം പോലെ അവൾ നോക്കില്ലേ…. ”
രാധിക ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു….

” ഞാൻ പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ പെണ്ണേ…. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും നിന്നെയാണ്…. എനിക്ക് വേണ്ടതും നിന്നെയാണ്…. നിനക്ക് പകരമാകുമോ നിന്നെ പോലുള്ള മറ്റൊരാൾ…. ”
അവൻ അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് പറഞ്ഞു….. രാധു അവനോട് കൂടുതൽ ചേർന്നിരുന്നു….അതൊരു ഉറപ്പായിരുന്നു ഒരു ഇളം തെന്നൽ പോലെ അവന്റെ കൂടെ അവൾ എന്നും ഉണ്ടാകുമെന്ന ഉറപ്പ്….

” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്….. മരിച്ചിട്ടും കൂടെ പിടിച്ചു നിർത്തുന്ന ദാഹം…. ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം…. ”
അവന്റെ ശബ്ദം അവിടെ അലയടിച്ചു…. ഒരു കൈ കൊണ്ട് രാധുവിനെയും മറു കൈ കൊണ്ട് മീനുവിനെയും അവൻ ചേർത്തു പിടിച്ചു…. അപ്പോൾ ദൂരെ ആകാശത്തെ കുങ്കുമ ചുവപ്പാക്കിക്കൊണ്ട് സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു….

രുദ്ര

Leave a Reply

Your email address will not be published. Required fields are marked *