ഇളംതെന്നൽ പോലെ
ElamThennal Pole | Author : Rudra
കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു…
” എന്റെ രാധു ഞാൻ കുറച്ചു നേരോടെ ഒന്ന് കിടന്നോട്ടെ…. നേരം വെളുത്തു വരുന്നതല്ലേയുള്ളൂ…. ”
നന്ദൻ ഉറക്കചടവോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു…..
” നന്ദേട്ടാ….. രാവിലെ വിളിക്കണം ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ പറഞതല്ലേ…. ഇനി ഞാൻ വിളിച്ചില്ലാന്ന് പരാതി പറയരുത് കേട്ടോ..??..”
രാധിക ചിണുങ്ങിക്കൊണ്ട് പറഞ്ഞു…. അത് കേട്ടപ്പോൾ നന്ദന്റെ ഉറക്കം എല്ലാം പമ്പ കടന്നു…. പെട്ടന്ന് ചാടി എഴുന്നേറ്റ് അവൻ ബെഡിൽ എന്തോ പരതി….
” ഫോൺ ടേബിളിൽ ഇരിപ്പുണ്ടേ…. ”
അത് കണ്ട് രാധിക പറഞ്ഞു… അവൻ പെട്ടന്ന് ഫോൺ എടുത്ത് എന്തൊക്കെയോ നോക്കി എന്നിട്ട് ബാത്‌റൂമിലേക്ക് ഓടി….
” അതേ ഡ്രസ്സ് കബോർഡിലുണ്ട്…. എടുത്തോണ്ട് പോ…. ബാത്‌റൂമിൽ ഇരുന്ന് രാധു രാധൂന്ന് അലറിയാൽ ഡ്രെസ്സും കൊണ്ട് വരാൻ എനിക്ക് പറ്റൂല്ലന്ന് അറിയാല്ലോ…. ”
അത് കേട്ട് കയറിയ സ്പീഡിൽ തന്നെ അവൻ പുറത്തേക്ക് ഇറങ്ങി ഡ്രസ്സ് എടുത്ത് ബെഡിലിട്ടു… തോർത്തും എടുത്ത് തിരിച്ചു ബാത്‌റൂമിൽ കയറുന്നതിനുമുൻപ് അവൻ തന്നെ നോക്കി ഭിത്തിയിൽ ചാരി നിൽക്കുന്ന രാധികയെ നോക്കി ഇളിച്ചു കാണിച്ചു…
” നിനക്ക് ഓരോ ദിവസം കഴിയുമ്പോളും സൗന്ദര്യം കൂടുന്നുണ്ടോ പെണ്ണേ..??… ”
അവൻ ചോദിച്ചു….
” നിന്ന് കൊഞ്ചാതെ വേഗം പോകാൻ നോക്ക് നന്ദേട്ടാ…. ”
അവൾ വീണ്ടും ചിണുങ്ങി…. അവൻ ചിരിയോടെ കുളിക്കാൻ കയറി……
കുളി കഴിഞ്ഞ് അവൻ ഡ്രസ്സും മാറിയിട്ടും അവളെ അവിടെയെങ്ങും കണ്ടില്ല…. അപ്പോളേ അവൾ ബാൽക്കണിയിൽ ഉണ്ടാകും എന്ന് അവൻ ഊഹിച്ചു…. അവന്റെ ഊഹം തെറ്റിയില്ല…. ഉദിച്ചു നിൽക്കുന്ന സൂര്യനെയും നോക്കി അവൾ അവിടെ ഉണ്ടായിരുന്നു…. അഴിഞ്ഞുലഞ്ഞ മുടി കാറ്റത്തു പറന്നു കിടക്കുന്നുണ്ട്…. സാരിയുടെ തുമ്പ് ഇടുപ്പിൽ കുത്തി വച്ച് ഹാൻഡ് റെയിലിൽ പിടിച്ചാണ് അവൾ നിൽക്കുന്നത്….
ഗ്ലാസ് ഡോർ അവൻ ശബ്മുണ്ടാക്കാതെ വലിച്ചു തുറന്നു…. അവളുടെ പിന്നിലൂടെ ചെന്ന് ഇടുപ്പിലേക്ക് കൈവച്ച് അവളെ ഇറുകെ പുണർന്നതും മുടികൾ വകഞ്ഞു മാറ്റി കഴുത്തിലേക്ക് മുഖം അമർത്തിയതും ഒരുമിച്ചു കഴിഞ്ഞു…. പക്ഷെ പതിവ് പോലെ അവളിൽ ഒരു ഞെട്ടലും ഉണ്ടായില്ല….
” ശെടാ… ഞാൻ ഒരു ശബ്ദവും ഉണ്ടാക്കതല്ലെ പെണ്ണെ വരുന്നത്…. പിന്നെയും നിനക്ക് എങ്ങനെ മനസ്സിലാവുന്നു….”