“ഓക്കേ… പ്ലീസ്… കം മേടം ”
അവർ രണ്ടാളും അവളെ പിന്തുടർന്ന് ഒരു ചില്ലു വാതിലിനുള്ളിലൂടെ നടന്നു നീങ്ങി.
“കൗൺസിലിംഗ് ”
ബോർഡ് വച്ചിരിക്കുന്നു.
“ഓക്കേ മാഡം… യു ക്യാൻ ഗോ ഇനി ”
വാതിൽ ചൂണ്ടി കാണിച്ചവൾ മൊഴിഞ്ഞു.
ഒരു കൊച്ചു ഏസി മുറി. ഉള്ളിലായി കറങ്ങുന്ന കസേരയിൽ ഇളം നീല ജൂബാ അണിഞ്ഞ ഒരു മധ്യവയ്സൻ.
“ഹലോ ”
അയാൾ രണ്ടാളെയും ഒന്നു കൈ കൂപ്പി അതിസംബോദന ചെയ്ത ശേഷം കസേരയിൽ ചൂണ്ടി പറഞ്ഞു.
“ഇരിക്കൂ . ”
അയാൾ സഞ്ജനയെ നോക്കി ഒന്നിളിച്ചു പരിചയപെടാൻ ശ്രെമിച്ചു.
“ഹായ്… ”
അവൾ മറുപടി ഒന്നും പറയാതെ അയാളെ നോക്കി ഒന്ന് ചിരിച്ചു.
അവളെ ഒന്നു തുറിച്ചു നോക്കി മാധവി
“ഹലോ സാർ…. ”
“ഓക്കേ മാഡം., ഞങ്ങൾ കാര്യങ്ങൾ നേരത്തെ പറഞ്ഞിരുന്നല്ലോ 22 ദിവസം ആണ് ഇവിടെ താമസിക്കേണ്ടത്. ഒരാൾക്ക് ഒരു തെറാപ്പിസ്റ്റ് എന്നാണ് ഇവിടുത്തെ കണക്ക്. ”
കസേരയിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങി ഒരു പേനയും കൈയിൽ എടുത്തു അയാൾ വീണ്ടും തുടർന്നു.
“പിന്നെ വേണമെങ്കിൽ തെറാപ്പിസ്റ്റിന്റെ അനുവാദം ഉണ്ടേൽ കുട്ടിക്ക് ഇടക്കൊക്കെ വെളിയിൽ ഒക്കെ പോയി വരാം”
മാധവി സമ്മതം എന്ന പോലെ ഒന്നു നീട്ടി. മൂളി..
“ഓക്കേ മാഡം.സമ്മതം എങ്കിൽ . ഇതിലൊന്ന് സൈൻ ചെയ്യണം ”
അയാൾ ടേബിളിൽ വച്ചിരുന്ന ഫയലിന്റെ ഉള്ളിൽ നിന്നും ഒരു പേപ്പർ എടുത്തു പേനയുടെ ഒപ്പം മാധവിക് നീട്ടി.
മാധവി അത് വാങ്ങി ഒപ്പിട്ടു.