ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം [സുനിൽ]

Posted by

പറക്കുവാനും ഭിത്തിവഴി നടക്കുവാനും അടച്ചിട്ട മുറിയിൽ കയറുവാനും ഒക്കെ ഞങ്ങൾക്ക് കഴിവുണ്ട് എന്ന് അംഗീകരിക്കുന്ന നിങ്ങൾ തന്നെ ഞങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പറ്റില്ല ഫേസ്‌ബുക്ക് ഉപയോഗിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്നത് എന്ത് മോശമാണ്?

പ്രേതലോകത്ത് ഞങ്ങൾ പ്രേതങ്ങൾ തമ്മിൽ ബന്ധം ഒന്നും പാടില്ല എങ്കിലും എന്നെ പ്രേതമാക്കിയ അവനെ ഞാൻ ഇടയ്ക്ക് കാണാറുണ്ട്!

അവൻ പ്രേതമായി കഴിഞ്ഞു ആൾക്കാരെ പേടിപ്പിക്കുന്നത് ഫുക്രുവിന്റെ ആ ടിക്ടോക്ക് ഡാൻസ് കളിച്ചാണ്…!!

ഞാനിപ്പോഴും ഫേസ്‌ബുക്ക് മെസഞ്ചർ വഴി പ്രേമിച്ചാണ് ഇരകളെ വീഴ്ത്തുന്നത്!

ഒന്നുകിൽ നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ല അല്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രേതങ്ങളെ അംഗീകരിക്കുന്നില്ല ഏതാണിതിൽ ശരി?

ഈ ഡിജിറ്റൽ യുഗത്തിൽ പ്രേതങ്ങളാകുന്നവർ ഡിജിറ്റൽ പ്രേതങ്ങൾ ആയിരിക്കും എന്ന് ചിന്തിക്കാനുള്ള സാമാന്യബോധം നിങ്ങൾക്കില്ലേ?

. എന്ന് നിങ്ങളുടെ സ്വന്തം ചങ്കത്തി ഫ്രീക്കത്തി പ്രേതം (ഒപ്പ്)

പ്രീയ പ്രേതാത്മാക്കളേ, പ്രേതപ്രേമി സൂർത്തുക്കളേ…

നിരവധി അനവധി പ്രേതങ്ങളുമായും യക്ഷികളുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന നമ്മുടെ ശ്രീ.സനൽ ഐപിഎസ്സ് അവർകൾക്ക് ഒരു പാവം പ്രേതം അവളുടെ ആത്മനൊമ്പരങ്ങൾ അറിയിച്ച് അയച്ച ഇ-മെയിൽ ആണ് ഇത്!

ഇത് വായിച്ചപ്പോൾ എനികും ഇത് വാസ്തവമാണല്ലോ എന്ന് തോന്നി അതാണ് ആ കത്ത് അതേപടി ഇവിടെ പോസ്റ്റിയത്!

പ്രേതങ്ങൾ മാത്രമല്ല ദൈവങ്ങൾ ഉൾപ്പടെ എല്ലാ അമാനുഷിക ശക്തികളും ഈ കാലഘട്ടത്തിന് അനുസരിച്ച് ഉയരേണ്ടവരല്ലേ?

എല്ലാ മതകഥകളും എഴുതപ്പെട്ട ആ കാലഘട്ടങ്ങളിലെ വാഹനങ്ങൾ വേഷഭൂഷാദികൾ ആഭരണങ്ങൾ ആയുധങ്ങൾ ഇവയൊക്കെയാണ് എല്ലാ ദൈവങ്ങളും ഇന്നും ഉപയോഗിക്കുന്നത്!
യാതൊരു പുരോഗമനവും ഇല്ല!

നാമോ? ആ കാലത്തെ ഭക്ഷണരീതിയോ ഭാഷയോ വസ്ത്രമോ ആഭരണമോ ആയുധമോ ചികിത്സയോ വാഹനമോ യാതൊന്നും തന്നെ ഉപയോഗിക്കുന്നുമില്ല! നമുക്ക് അതെല്ലാം കാലഹരണപ്പെട്ടതാണ്!

പുരോഗമനം ഭക്തർക്ക് മതിയോ?

ഭക്തൻ ബുള്ളറ്റ് ട്രെയിനിൽ പായുമ്പോൾ പാവം ദൈവം ജഗതി കുതിരപ്പുറത്ത് ഇരുന്ന് ടക് ടക് വച്ച് തുള്ളിയത് പോലെ തുള്ളുന്നു!

Leave a Reply

Your email address will not be published. Required fields are marked *