തടാകത്തിന്റ കരയിൽ ഉള്ള ബഞ്ചിൽ ഇരുന്നു. ഡിസംബർ മാസം തുടങ്ങിയതെ ഉള്ളു എങ്കിലും തണുപ്പ് നല്ലത് പോലെ കടുത്തു തുടങ്ങി. അവൾ തണുപ്പ് കാരണം അവനിലേക്ക് ഒന്നൂടെ ചേർന്ന് ഇരുന്നു. കിച്ചൻ തന്റെ കൊട്ട് ഊരി അവൾക്ക് ഇട്ട് കൊടുത്തു. ഒരു ചിരിയോടെ ആ കൊട്ട് ഇട്ടിട്ട് അവൾ അവന്റെ തോളിൽ തല ചായ്ച്ചു.
കിച്ചൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. മുന്നിൽ ശാന്തമായി കിടക്കുന്ന harlem meer തടാകം, സ്ട്രീറ്റ് ലൈറ്റ്ന്റെ വെട്ടത്തിൽ വെട്ടി തിളങ്ങുന്നു. ഇളം ഓറഞ്ച് നിറത്തിൽ ഉള്ള ഇലകൾ ഉള്ള മരങ്ങൾ അവ, തന്റെ ഇലകൾ പൊഴിച്ച് തുടങ്ങിയിരിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ തടാകം ഐസ് പാളി കൊണ്ട് മൂടും മരങ്ങളും ചുറ്റുമുള്ള പ്രാദേശങ്ങളും മഞ്ഞു കൊണ്ട് വെളുക്കും. അത് കാണാൻ വല്ലാത്ത ഒരു ചേല്ആണ്.
” ഷീ ഈസ് സൊ ബ്യൂട്ടിഫുൾ, റൈറ്റ്?? ” കിച്ചൻ അത് ചോദിച്ചപ്പോ അവൾ അവനെ ഒന്ന് നോക്കി
” ആര്? ” പെണ്ണിന് കുശുമ്പ് വന്നു, എന്ന് അവളുടെ നോട്ടവും ഭാവവും കണ്ടപ്പോൾ കിച്ചന് മനസ്സിലായി.
” ന്യൂയോർക് ” കിച്ചൻ അത് പറഞ്ഞപ്പോൾ അവളിലും ഒരു ചിരി വിടർന്നു.
” സത്യം ” അവളും സമ്മതിച്ചു.
” ഞാൻ ശെരിക്കും മിസ്സ് ചെയ്യും ”
” ന്യൂയോർക്കിനെ മാത്രേ മിസ്സ് ചെയ്യൂ ” അവൾ വീണ്ടും കുശുമ്പ് കുത്തി.
” ന്യൂയോർക്കിനെ മിസ്സ് ചെയ്യുന്നു എന്ന് പറയുമ്പോഴേ അതിന് അർഥം നിന്റെ ഒപ്പം ഉള്ള ഇതേപോലുള്ള രാത്രികൾ മിസ്സ് ചെയ്യും എന്ന് അല്ലേ പെണ്ണെ ” എന്നും പറഞ്ഞു കിച്ചൻ അവളെ തന്നെ നോക്കി. അവളും അവനിൽ കണ്ണ് നട്ടു. പെട്ടന്ന് ഒരു മഞ്ഞു തുള്ളി അവളുടെ ചുണ്ടിൽ വന്ന് വീണു. പെട്ടന്ന് ഉണ്ടായ തണുപ്പ് മൂലം അവൾ ഒന്ന് ഞെട്ടി. പിന്നെ അത് തുടച്ചു കളയാൻ വേണ്ടി കൈ കൊണ്ട് വന്നു. കിച്ചൻ അവളെ തടഞ്ഞു, അവൻ മുഖം അവളിലേക്ക് അടുപ്പിച്ചു നാക്ക് നീട്ടി ആ മഞ്ഞു നക്കി എടുത്തു, മഞ്ഞിന്റെ തണുപ്പും അവളുടെ ചുണ്ടിന്റെ ഇളം ചൂടും അവൻ അറിഞ്ഞു. അവൻ ആ അധരങ്ങൾ കവർന്നെടുത്തു. ഒട്ടുനേരം അവർ ചുംബിച്ചു.
” നമുക്ക് വീട്ടിൽ പോയാലോ? ” ഏറെ നേരം നീണ്ട് നിന്ന ചുംബനതിന് ഒടുവിൽ അവൻ ചോദിച്ചു. അവർ രണ്ടുപേരും എഴുന്നേറ്റു കാർ ലക്ഷ്യമാക്കി നടന്നു അപ്പോഴും അവർ കൊരുത്ത് പിടിച്ചിരുന്ന കൈകൾ വിട്ടിരുന്നില്ല.