കല്യാണപ്പിറ്റേന്ന് [Arrow] [Climax]

Posted by

 

അവന് പിന്നാലെ, എമ്മ, കാതറീൻ, സാം, ടോം, ലില്ലി, ക്രിറ്റോഫ് അങ്ങനെ കിച്ചന്റെ ടീമിലെ എല്ലാരും വന്നു. അവരോട് എല്ലാം യാത്ര പറഞ്ഞ് കിച്ചൻ അവിടെ നിന്ന് ഇറങ്ങി. പുറത്ത് എത്തി അവൻ ഒന്ന് കൂടെ തിരിഞ്ഞു നോക്കി കഴിഞ്ഞ എട്ടു വർഷം കൊണ്ട് തനിക്ക് എല്ലാം തന്ന തന്റെ സ്വർഗം ആക്ഷൻ പിക്ചർസ്. ഇനി ഓർമ്മകൾ മാത്രം ബാക്കി. ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് കിച്ചൻ തന്റെ കാറിൽ കയറി. NYC യിൽ നിന്ന് manhattan ലേക്ക് കഷ്ടി 20 min ഡ്രൈവേ ഉള്ളു, അവൻ വൈകിഎന്ന് അവന് മനസ്സിലായി.

 

വണ്ടി ഒതുക്കി അവൻ ഡ്രസ്സ്‌ ഒക്കെ ഒന്ന് നേരെ ആക്കി. ലിറ്റിൽ ബീൻ കഫെയുടെ കണ്ണാടി വാതിലിൽ പ്രതിഫലിച്ച തന്റെ പ്രതിബിംബം നോക്കി എല്ലാം ശരിയാണോ എന്ന് ഉറപ്പ് വരുത്തി അവൻ ആ വാതിൽ തുറന്ന് അകത്തു കയറി.

 

കഫെയുടെ ഒഴിഞ്ഞ കോണിൽ അവനെ കാത്ത് ഇരിക്കുന്ന അവളെ കിച്ചൻ കണ്ടു. കിച്ചന്റെ ഡേറ്റ്. നല്ല ഹോട്ട് റെഡ് skater ധരിച്ച് വെളുത്തു നീണ്ട കയ്യിൽ ഒരു വൈൻ ഗ്ലാസും പിടിച്ച് ഇടക്ക് ഇടക്ക് അക്ഷമയായി വാച്ചിൽ നോക്കി ഇരിക്കുന്ന ബ്യൂട്ടി. പോണി ടെയിൽ കെട്ടിയ മുടി, കാതിൽ ഡ്രസ്സ്‌ന്റെ അതേ കളറിലെ എയർറിങ്സ് മുഖത്ത് മേക്കപ്പ് ഒന്നുമില്ല, ആകെ കണ്ണ് ഐലൈനർ കൊണ്ട് വരച്ചിട്ടുണ്ട്, ചുണ്ടിൽ ലിപ് ബാമിന്റെ തിളക്കം, അല്ലേലും ആ ചുണ്ടുകൾക്ക് ചായം ഇടേണ്ട ആവശ്യം ഇല്ല അവ ആൾറെഡി നല്ല തുടുത്ത സ്ട്രോബറി പോലെ ചുവന്നത് ആണ്.

 

കിച്ചൻ വരാം എന്ന് പറഞ്ഞ ടൈം കഴിഞ്ഞിട്ട് ഒരുപാട് നേരം ആയിരിക്കുന്നു, അതാണ് അവൾ ഇടക്ക് ഇടക്ക് വാച്ച് നോക്കുന്നത്.

 

അവൾ കിച്ചനെ കണ്ടു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവളെ കണ്ടപ്പോ കിച്ചന് അവൻ അവസാനമായി ചെയ്ത പ്രൊജക്റ്റ്‌ലെ മെയിൻ കാരക്ടനെ ആണ് ഓർമ്മ വന്നത്, Hel. നോർസ് മിത്തോളജിയിലെ ഗോഡ്ഡ്സ് ഓഫ്‌ ഡെത്ത്, ഹൈലി dangerous and ബ്യൂട്ടിഫുൾ.

 

” സോറി ” ചെന്ന ഉടനെ കിച്ചൻ പറഞ്ഞു.

 

” ആം നോട്ട് മാഡ് ” അവൾ അത്‌ പറഞ്ഞു എങ്കിലും നല്ല ദേഷ്യത്തിൽ ആണെന്ന് അവന് മനസ്സിലായി. കിച്ചൻ അവളുടെ പുറകിൽ പോയി ചെന്ന് അവളെ ഇറുക്കെ കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *