ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
അച്ചോ.’ മാർട്ടിൻ പറഞ്ഞു….
സ്തുതിയായിരിക്കട്ടെടോ.’ അച്ചൻ മുഖത്തിന്റെ
ഗൗരവം അൽപം കൂട്ടി…..
പിന്നെ, റോസ് മോളെ തന്നോടു ചേർത്തുനിർത്തി,
അവളുടെ ശിരസ്സിൽ തലോടിക്കൊണ്ട് മാർട്ടിനോട് പറഞ്ഞു…..
എടോ , ഒരനാഥക്കുഞ്ഞാ ഇവളെന്ന് ഇപ്പോ
എനിക്കു തോന്നുന്നില്ല. അത്…’
അച്ചന്റെ കണ്ഠമിടറി……
അതു തന്നെ കണ്ടുമുട്ടിയതിനു ശേഷമാണ്….
“ഈ കുഞ്ഞിന് താനെന്നു പറഞ്ഞാ വല്യ കാര്യാ”
അച്ചൻ നെടുവീർപ്പിട്ടു…. അയാളും….
മാർട്ടിൻ അവളുടെ മുഖത്തേയ്ക്കു നോക്കി….
എപ്പോഴും മദ്യപിച്ചു ചുവന്നുകലങ്ങിയിരിക്കാറുള്ള
കണ്ണുകളിൽ, അഭൗമ്യമായ ഒരു പ്രകാശം
സ്ഫുരിക്കുന്നതിന്, അവളുടെ നിഷ്കളങ്കമായ
ചിരി കാരണമാവുകയായിരുന്നു..
രണ്ടുമൂന്നു കക്ഷികളെ വേറെ കാണാനുണ്ട്….
നിങ്ങള് സംസാരിക്ക്….
അച്ചൻ അവളുടെ കുഞ്ഞു കവിളിൽ തലോടിക്കൊണ്ടു പറഞ്ഞു…..
“വിളിക്കുമ്പോ കൂടെ വരണംട്ടോ. പിന്നെ ഇവിടങ്ങു
കൂടിക്കളയാന്നൊന്നും വിചാരിക്കണ്ടാ..”
“ഓ…” അവൾ മൂളിയപ്പോൾ അയാൾ ചിരിച്ചു…..
“അച്ചാ..”
നടന്നുനീങ്ങിയ അച്ചനെ അയാൾ വിളിച്ചു. ഫാദർ
തിരിഞ്ഞുനിന്നു….
‘ഉം?’
“എനിക്കൊന്നു കുമ്പസാരിക്കണം..”
അച്ചന്റെ മിഴികളിൽ ഒരു പ്രകാശം നിറഞ്ഞുനിന്നു.
അദ്ദേഹം അയാൾക്കരികിലേയ്ക്കു ചെന്ന്
ജയിലിന്റെ കമ്പിയഴികൾക്കുള്ളിലൂടെ അയാളുടെ
ചുമലിൽ കൈകൾ വച്ചു….
ശരിയെടോ, ഞാൻ എല്ലാരെയും ഒന്നു കണ്ടിട്ടു
വരട്ടെ.. ആദ്യം താനീ കുഞ്ഞിനോടു സംസാരിക്ക്..
തന്നെ നേരെയാക്കാൻ കർത്താവയച്ച മാലാഖക്കുഞ്ഞാ ഇത്…
അച്ചൻ പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങി…..
അവളും അയാളും കുറച്ചുനേരം സംസാരിച്ചു….
അവളുടെ കളിചിരികൾ അയാൾക്കു വളരെയേറെ ഉൻമേഷം പകർന്നു….
സമയമായപ്പോൾ അച്ചൻ തിരികെവന്നു….
“അപ്പോ അങ്കിളേ..നാളെ വരാട്ടോ…”
അവൾ തന്റെ വിരലുകൾ ജയിലിന്റെ അഴികളിൽ
പിടിച്ചു.. അയാൾ ആ വിരലുകളിൽ തന്റെ
വിരലുകൾ ചേർത്തു…
മെല്ലെ തന്റെ വിരലുകൾ വിടുവിച്ച് റോസ്മോൾ അച്ചന്റെയരികിലേയ്ക്ക് ഓടിയകന്നു…..
ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്ന അവളുടെ മുഖം, ഒരു നെടുവീർപ്പോടെ, അയാൾ നോക്കിനിന്നു…!
****************