ഭൂതം 2 [John Honai]

Posted by

“ഞാൻ സിയാ.. രാജീവ്‌ സ്വാതന്ത്രയാക്കിയ ഭൂതം. കുറച്ചു നാളുകൾ ഇനി രാജീവിന്റെ കൂടെ ഒരു തോഴിയെ പോലെ കൂടെ ഉണ്ടാവും. ”

“എന്റെ കൂടെയോ !എന്തിന്? ”

“രാജീവ് അല്ലെ എന്നെ തുറന്നു വിട്ടത്. അത് കൊണ്ട് ഇനി ഞാൻ രാജീവിന്റെ കൂടെ തന്നെ ഉണ്ടാവണം. അതാണ്‌ ഞങ്ങളുടെ ധർമം. ”

“ഞങ്ങളുടെയോ !”

“ആഹ്… ഞങ്ങൾ ഭൂതങ്ങളുടെ ധർമം. രാജീവ് വളരെ ക്ഷീണിച്ചിട്ടുണ്ട്. പേടിച്ചു പനിച്ചതാണ്. അതിനൊരു സൂത്രമുണ്ട്. ” അവളുടെ മുഖത്ത് ഒരു ചിരിയുണ്ട്. കാണുന്നവർ ആ ചിരിയിൽ വീണു പോവും. അത്രക്കും സുന്ദരിയാണ്. എന്തോ ഇത് വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു സുഗന്ധമാണ് അവൾക്ക്.

അവൾ എനിക്ക് എന്റെ ഫോൺ എടുത്തു നീട്ടി. ഞാൻ അത് വാങ്ങി അപർണ മാഡത്തെ വിളിച്ചു ലീവ് പറഞ്ഞു. സത്യത്തിൽ HRനെ വിളിച്ചു പറഞ്ഞാൽ മതിയാർന്നു. പക്ഷെ ഞാൻ അപർണയെ ആണ് വിളിച്ചു പോയത്. കാര്യം അറിഞ്ഞപ്പോൾ അപർണ മാഡം കാര്യമായി കെയർ ചെയ്തു. “ഞാൻ ഏതേലും ഡോക്ടറെ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കണോ രാജീവിന്? അല്ലേൽ ഞാൻ അങ്ങോട്ട് വരണോ? ”

“സാരമില്ല മാം.. No problem.”

“Ok. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണം. Don’t hesitate. ” ഞാൻ ഒക്കെ പറഞ്ഞു ഫോൺ വച്ചു.

സിയാ കൈകൾ കൊണ്ട് എന്തോ കാണിച്ചു. അവളുടെ കയ്യിൽ ഒരു കപ്പ് പ്രത്യക്ഷപ്പെട്ടു. ചായ കപ്പ് പോലെ. അവൾ അതെനിക്ക് നീട്ടി.

“ഇത് കുടിച്ചിട്ട് കിടന്നോളു. അസുഖം മാറിക്കോളും. കുടിച്ചിട്ട് ഒന്ന് ഉറങ്ങിയെഴുന്നേറ്റാൽ എല്ലാം ശെരിയാവും. ”

അവൾ അതെനിക്ക് നീട്ടി. അവൾ എന്നെ കയ്യിൽ ചാരി ഇരുത്തി എന്നെ അത് കുടിപ്പിച്ചു. നല്ല സ്വാദുണ്ട്. ഒരു സുഖവും. അത് സിയയുടെ കയ്യിൽ ചാരി ഇരിക്കുന്നത് കൊണ്ടാണോ എന്നെനിക്ക് മനസിലായില്ല.

“ഇനി കിടന്നോ. ഒന്നുറങ്ങിക്കോ. ”

അവൾ എന്നെ കിടത്തി എന്റെ നെറ്റിയിൽ ഉഴിഞ്ഞു തന്നു കൊണ്ടിരുന്നു. വല്ലാത്ത ഒരു അനുഭൂതി. അത്രയ്ക്കും സോഫ്റ്റ്‌ ആയിരുന്നു അവളുടെ കൈ. ആ കയ്യിൽ നിന്നും എന്റെ നെറ്റിയിൽ തണുപ്പ് പടർന്നു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

………………………………

എഴുന്നേല്ക്കുമ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു. എഴുന്നേറ്റതും ഞാൻ തിരഞ്ഞത് സിയയെ ആണ്.

“ഞാൻ ഇവിടെ ഉണ്ട് രാജീവ്. ” ബാല്കണിയിൽ നിന്നാണ് ശബ്ദം കേട്ടത്.

ഞാൻ അവിടെ പോയപ്പോൾ മുൻപ് കണ്ടത് പോലെ അതെ വേഷത്തിൽ നിൽക്കുകയാണ് സിയ.

Leave a Reply

Your email address will not be published. Required fields are marked *