വരുന്ന മെസേജുകളിൽ മറുപടി ആവശ്യമായി തോന്നുന്നതിന് മാത്രം പ്രതികരിക്കുന്ന ഞാൻ ഉടൻ റീപ്ലേ ചെയ്തു…
“അതേ…!”
റിപ്ളേ ചെയ്തു മെസഞ്ചറിൽ കണക്ട് ആയതും ഉടൻ വിളി വന്നു…
തൃശൂർ ഭാഷയിൽ പദ്യപാരായണം പോലെ വാതോരാത്തുള്ള കിളിക്കൊഞ്ചൽ!
ഓള് ഡിഗ്രി ആദ്യവർഷം ആണ് കമ്പ്യൂട്ടർ സയൻസ് !!
സത്യത്തിൽ അവളുടെ ആ ചേട്ടായി വിളിയിൽ ആണ് ഞാൻ വീണുപോയത്!
രണ്ടു തലതെറിച്ച ജന്തുക്കൾ ഉണ്ട് ഞങ്ങളെയും “ചേട്ടായീ” എന്ന് വിളിക്കാൻ!
മാമന്റെ മക്കൾ!
അവളുമാർ പക്ഷേ
“എടാ ചേട്ടായീ”
എന്നല്ലാതെ വെറും “ചേട്ടായി” എന്ന് വിളിക്കില്ല!
അതാവും ഇവളോടിത്ര സ്നേഹം തോന്നാൻ കാരണവും!
ഇവിടെ ഉള്ള അവളുമാരെ പോലെ തന്നെ നല്ല വഴക്കും പിടിക്കും!
കഴിഞ്ഞ ദിവസം എനിക്ക് പത്താം ക്ലാസ് മൂന്നാം വട്ടവും എഴുതി പരാജയപ്പെട്ട ഒരുത്തിയുടെ ഒരു പ്രെപ്പോസലുമായി വന്നിട്ട് ഒരു വലിയ വഴക്കും കഴിഞ്ഞു ഇപ്പോൾ വിളിച്ചിട്ട് രണ്ടു ദിവസമായി ആ അവളാണ് ഇപ്പോൾ ഇവിടെ വന്നു എന്ന് വിളിക്കുന്നത്!
തൃശൂരു നിന്ന് അവളീ രാത്രിയിൽ എന്തിന് മുണ്ടക്കയത്ത് എത്തി എന്നൊന്നും ചോദിക്കാൻ എനിക്ക് അപ്പോൾ തോന്നിയുമില്ല!
ഞാൻ ചാടി എണീറ്റ് ഒരു ഷർട്ടും എടുത്തിട്ട് പുറത്തേക്ക് പോയി ….
വഴിയിൽ ചെന്നപ്പോൾ അതാ അഭിരാമി എതിരേ നടന്ന് വരുന്നുണ്ട്!!
അതിശക്തമായ കാറ്റും കോളും വലിയ മഴയായി പരിണമിച്ചു….
അവൾ കയ്യിലിരുന്ന കൊച്ചുകുട നിവർത്തി.. ഞാനും അവളോടൊപ്പം ആ കുടയിൽ കയറി…
കൊടുങ്കാറ്റ് പോലുള്ള കാറ്റിൽ ഒടിഞ്ഞുമടങ്ങി പറന്ന കുട അടുത്ത റബറിന്റെ ചില്ലയിൽ എത്തി… വഴിയാകെ പ്രളയം!
ഞങ്ങൾ നനഞ്ഞു കുളിച്ചു… വെള്ളം നറഞ്ഞ കുഴിയിൽ മുട്ടറ്റം ചേറിൽ വീണ ഞാൻ ഞെട്ടി കണ്ണ് തുറന്നു ………
മഴയുമില്ല അഭിരാമിയുമില്ല ഞാൻ വിയർത്ത് കുളിച്ച്.എന്റെ കട്ടിലിൽ….!!!
ഞെട്ടി വിറച്ച ഞാൻ പെട്ടന്ന് ഫോൺ എടുത്ത് മെസഞ്ചർ ഓപ്പണാക്കി!
അതിൽ അഭിരാമി എന്ന ഒരാളുടെ ചാറ്റില്ല ഫേസ്ബുക്കിൽ കയറി നോക്കിയിട്ട് അവളുടെ ഐഡി യും ഇല്ല പേടിച്ചു വിറച്ച എന്റെ കയ്യിൽ നിന്നും ഫോൺ താഴെ പോയി…
എന്റെ “വസുന്ധര അന്തർജനം” ഒക്കെ വായിച്ചിട്ട് വിളിച്ചു ഇന്റർനെറ്റ് പ്രേതമോ എന്നും ചോദിച്ചു ഒരുപാട് കളിയാക്കിയവൾ ആണ് …. ആ അവളും?????
ദൈവമേ… പ്രേതത്തെ ഭയന്നിട്ട് ഫേസ്ബുക് ഉപയോഗിക്കാൻ വയ്യ എന്നായല്ലോ… മെസഞ്ചർ കളഞ്ഞു…. ഇനി ഫേസ്ബുക് ഐഡി കൂടി കളയണമോ ആവോ…. വന്നുവന്ന് ഫ്രണ്ട് ലിസ്റ്റിൽ പ്രേതങ്ങൾ അല്ലാതെ മനുഷ്യർ വല്ലവരും ഉണ്ടോ ആവോ!!!!