”നിന്നോടാര് പറഞ്ഞു …?”
കുറച്ചു നേരം ഒന്നും മിണ്ടിതിരുന്ന ശേഷം അയാള്‍ ചോദിച്ചു .
”അവള്‍ തന്നെ പറഞ്ഞു … അതിന് കാരണക്കാരനായവനെയാണല്ലോ ആദ്യം അറിയിക്കേണ്ടത് …”
തെറ്റു ചെയ്ത ഒരു ആളെപ്പോലെ ശിവേട്ടന്‍ പറഞ്ഞു …
”എടാ പട്ടി … നീയെന്നെ ചതിച്ചല്ലേടാ നായിന്‍റെ മോനെ …”
അലറിക്കൊണ്ടയാള്‍ ചാടി എണീറ്റു . ശിവേട്ടന്‍ അതു പ്രതീക്ഷിച്ചിരുന്നു . ഒട്ടും പതറാതെ അയാളുടെ നെഞ്ച് നോക്കി തൊഴിച്ചു … ഒരു അലര്‍ച്ചയോടെ അയാള്‍ സെറ്റിയിലേക്കു വീണു . ശിവേട്ടന്‍ അയാളെ ഒറ്റ കയ്യില്‍ തൂക്കിയെടുത്തു . മേജറിന്‍റെ ഒരു കൈക്കു പോലും അയാളില്ലായിരുന്നു… കഴുത്തില്‍ പിടിച്ച് ചുമരിലേക്ക് ചേര്‍ത്ത് വയറില്‍ കനത്ത നാലു പഞ്ച് കൊടുത്തു . വീണ്ടും സെറ്റിയിലേക്കിട്ടു . ചവിട്ടാനായി കാലുയര്‍ത്തിയതും ഞാനോടിവന്ന് പിടിച്ചു . വേണ്ട ശിവേട്ടാ ചത്തു പോവും . അടികൊണ്ട് അയാള്‍ ശക്തമായി ചുമച്ചു . ശിവേട്ടന്‍ പിന്തിരിഞ്ഞു . സിഗരറ്റ് പാക്കെറ്റെടുത്ത് ഒരെണ്ണം കത്തിച്ചു . ഡേവിഡ് ഓഫ് എരിഞ്ഞു തുടങ്ങി .
” ഓ … നീയിവിടെ ഉണ്ടായിരുന്നോടീ തവ്ടിശ്ശി … ”
”മിണ്ടരുത് നാറീ …അവളെ ഒരക്ഷരം പറഞ്ഞാല്‍ ഒറ്റ ചവിട്ടിന് തീരും നീ … നീയെന്തു കരുതി..? ചതി നിനക്കു മാത്രം അറിയാവുന്നതാണെന്നോ … എന്‍റെ വീട് കുളം തോണ്ടിയത് നീയല്ലേടാ ചെറ്റേ …? ഞങ്ങളുടെ ബാങ്ക് പൊളിഞ്ഞെന്നു പറഞ്ഞ് പരത്തി പതിനാറാം വയസില്‍ എന്നെ നീ തെരുവിലിറക്കി … എനിക്കാശ്രയം തന്നവരുടെ മുന്‍പില്‍ നീയെന്നെ കള്ളനാക്കി … അത് നാടുമുഴുവന്‍ പറഞ്ഞു നടന്നു … എല്ലാമറിഞ്ഞിട്ടും , അനാഥനായിരുന്ന എനിക്കൊരു ജീവിതം തരാന്‍ തുനിഞ്ഞ പെണ്ണിനേയും നീ എന്നില്‍ നിന്നകറ്റി … ഇതെല്ലാം അറിഞ്ഞെന്ന ഒറ്റക്കാരണം കൊണ്ട് നീ എന്‍റെ അനിലിനെ പോലും വെറുതെ വിട്ടില്ലല്ലോടാ നായേ… കൊന്നുകളഞ്ഞില്ലേ നീ അവനെ … ”
അത്രയും നേരം മിണ്ടാതിരുന്നു കേട്ട അയാളുടെ കണ്ണില്‍ ഒരു തരം ക്രൂര ഭാവം വിരിയുന്നത് ഞാന്‍ കണ്ടു .
” അതും പോരാഞ്ഞ് ഒരു പാവം പെണ്ണിന്‍റെ ജീവിതം നശിപ്പിച്ച് നിന്‍റെ വീട്ടില്‍ തളച്ചിട്ട് നിന്‍റെ കഴിവു കേടു മറക്കാന്‍ നാടു മുഴുവന്‍ അവള്‍ മച്ചിയാണെന്ന് അപവാദം പറഞ്ഞ് നടന്നിട്ടിപ്പൊ ചതിച്ചത് ഞങ്ങള്‍ മാത്രം അല്ലേടാ നാറീ … നിന്നെ കൊല്ലാന്‍ വന്ന എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് അവളാടാ … അവളുടെ ഭിക്ഷയാടാ നായിന്‍റെ മോനെ നിന്‍റെ ഇനിയുള്ള ജീവിതം … ”
അയാള്‍ പിന്നെയും കുറേ നേരം മിണ്ടാതിരുന്നു .
പിന്നെ പക മൂത്ത ചിരിയോടെ അയാള്‍ പറഞ്ഞു തുടങ്ങി .
”അതേടാ … എല്ലാം ചെയ്തത് ഞാന്‍ തന്നെയാ … നിന്‍റെ സൗഭാഗ്യങ്ങള്‍ … നിന്‍റെ സൗഭാഗ്യങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്… എന്തു ചോദിച്ചാലും കിട്ടാത്ത എന്‍റെ ബാല്യം … എന്നാല്‍ നീയോ …? കോടീശ്വര പുത്രന്‍ … ആദ്യം നിന്നോടെനിക്ക് അസൂയയായിരുന്നു … പിന്നീടത് പകയായി … എനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങളൊന്നും നിനക്കും വേണ്ട എന്നത് എന്‍റെ വാശിയായിരുന്നു . ഒരിക്കലെങ്കിലും ഗതികിട്ടാതെ നീ അലയുന്നത് എനിക്കു കാണണമായിരുന്നു … അതിനു വേണ്ടി ഞാന്‍ തന്നെയാടാ എല്ലാം ചെയ്തത് …നിന്‍റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യാനും നീ കള്ളനാവാനും എല്ലാത്തിനും ഞാന്‍ തന്നെയാ കാരണം … ആവശ്യമില്ലാത്ത കാര്യങ്ങളറിഞ്ഞതിനാ അനിലിനെ ഞാനങ്ങ് പറഞ്ഞയച്ചത് … അതും അവന്‍ പോലുമറിയാതെ … എന്‍റെ ആഗ്രഹം ഞാന്‍ നേടിയില്ലേ… പത്ത് മുപ്പത്താറ് കൊല്ലം ജീവിച്ചിരുന്നു എന്നല്ലാതെ നീ എന്താണെടാ ജീവിതത്തില്‍…? വട്ട പൂജ്യം … അതിനാരാ കാരണക്കാരന്‍ ….? ഈ ഞാന്‍ … നീ തെളിയിക്കടാ മൈരേ പറ്റുമെങ്കി …”