”നീയെവിടെയായിരുന്നു …? എത്ര നേരമായി ഞാനിവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് … ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടല്ലോ …? നേരത്തെ നീ പറഞ്ഞത് സത്യം തന്നെയാണോടേ…”
വാതില്‍ തുറന്നു കൊടുത്ത ശിവേട്ടനെ നോക്കി അയാള്‍ ചോദിക്കുന്നത് എനിക്കിവിടെ കേള്‍ക്കാമായിരുന്നു .
”പോടാ പോടാ … ഇവിടെ വന്നിട്ട് വ്യായാമമൊന്നും നടക്കുന്നില്ല … കുറച്ച് പുഷപ്പടിച്ചതാ …”
”നീയിതാരെ കാണിക്കാനാ ഈ ബോഡിയൊക്കെ ബില്‍ഡ് ചെയ്യുന്നേ … പെണ്ണും പിടക്കോഴിയുമൊന്നും ഇല്ലല്ലോ … ”
ആ വാക്കുകളിലുള്ള പരിഹാസം ശരിക്ക് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ശിവേട്ടന്‍ പക്ഷേ ഒന്നും പറഞ്ഞില്ല .
”നീ ഇരിക്ക് ഞാന്‍ പെട്ടെന്ന് കുളിച്ചിട്ട് വരാം … മാക്സിമം ഇരുപത് മിനുട്ട് … അല്ല ഇന്ന് കട തുറന്നില്ലേ…?”
” ഇന്ന് കച്ചവടം വളരെ മോശമാണ് … ആ ചെറുക്കനുണ്ട് കടയില്‍ … തല്‍ക്കാലം അവന്‍ മതി …”
” വിശ്വസിക്കാമോ …? ഒരുത്തനേയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ് …”
ശിവേട്ടന്‍ ആ കുത്തിയ കുത്തെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു .
” ആ… കുഴപ്പമില്ല … നല്ല പയ്യനാ … പിന്നേയ് നീ അന്നു തന്ന സാധനം ഇരിപ്പുണ്ടോ …? ”
” വെള്ളമടി ശീലമാക്കിയോ നീ … നിന്‍റെ വീട്ടില്‍ വരുമ്പോള്‍ അവള് ചൂലെടുക്കുവോ …?”
”ആ പൂറിമോളോട് പോവാന്‍ പറ … നീ സാധനമെടുക്ക് …”
”നിന്‍റെ ഭാര്യയേയാണോടാ നാറി ഈ പറയുന്നത് …?”
”ഭാര്യ…. ആ മച്ചിയെ പെണ്ണെന്നു പറയാന്‍ തന്നെ നാണക്കേടാ … ഒന്നു പ്രസവിക്കാന്‍ പറ്റാത്ത അവളെങ്ങനാടാ പെണ്ണാകുന്നേ …? ശവം ..”
എന്‍റെ കണ്ണ് നിറഞ്ഞു പോയി അതു കേട്ട് … അയാളുടെ മനസില്‍ എനിക്കിത്ര വിലയേ ഉള്ളൂ എന്നറിഞ്ഞ നിമിഷം അപമാനം കൊണ്ടെന്‍റെ തല താഴ്ന്നു പോയി … തനിക്ക് ഞാന്‍ പ്രസവിച്ചു കാണിച്ചു തരാടോ …
”എടാ ചെറ്റേ നിനക്കൊന്നുമില്ലേലും ഇത്രയും നാള്‍ വച്ചു വിളമ്പി തന്നവളല്ലേടാ അവള്‍ …? നിന്‍റെ വീടിനേയും അമ്മയേയും പൊന്നു പോലെ നോക്കുന്നവളല്ലേ … ഒരിത്തിരി ഉളുപ്പ് വേണ്ടേ പറയുമ്പൊ … ?”
”നീ ചെല്ല് പോയി കുളിക്ക് …”
ശിവേട്ടന്‍ പിന്തിരിഞ്ഞു . സ്റ്റെപ്പ് കയറിത്തുടങ്ങി . അടുത്ത നിമിഷം അദ്ദേഹമെന്‍റെ അടുത്തെത്തി . അപ്പോഴും അയാള്‍ ഹാളിലിരുന്നു പിറുപിറുക്കുന്നത് ഞങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു …
”മൈരന്‍ … അവന്‍റെയൊരുപദേശം …. കിട്ടിയതൊന്നും പോര നായിന്‍റെ മോന്…”
അതുകേട്ട് ശിവേട്ടന്‍ പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോള്‍ പുറകില്‍ നിന്ന് ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു …