എനിക്കുറപ്പുണ്ടായിരുന്നു . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനേ കുറിച്ചു ഞാന്‍ രഹസ്യമായി അന്വേഷിച്ചു. വിഷം കലര്‍ന്ന മദ്യം അകത്ത് ചെന്നതായിരുന്നു മരണകാരണം .
ഈ നാട്ടില്‍ വളരെകുറച്ചു പേരാണ് എനിക്കു സുഹത്തുക്കളായി ഉണ്ടായിരുന്നത് . ഈ നായ ഒഴികെ ബാക്കിയെല്ലാവരും വിശ്വസ്ഥരായിരുന്നു . ഞാനെന്താണെന്ന് ഇപ്പോഴും അവനറിയില്ല . മുംബൈയില്‍ ചെന്ന് പറ്റാവുന്ന ജോലിയൊക്കെ ഞാന്‍ ചെയ്തു . ആയിടക്ക് നടന്ന ആര്‍മി റിക്രൂട്ട്മെന്‍റില്‍ ഞാന്‍ പങ്കെടുത്തു . അപ്രതീക്ഷിതമായി ഞാന്‍ സെലക്ട് ആയി . അതി കഠിനമായ ട്രെയിനിങ്ങിന് ശേഷം ഞാനും ഇന്‍ഡ്യന്‍ ആര്‍മിയുടെ ഭാഗമായി . ദ ബ്രിഗേഡ് ഒഫ് ഗാര്‍ഡ്സ് മഹാരാഷ്ട്ര റെജിമെന്‍റിലാണ് ഞാന്‍ സെലെക്ട് ആയത് . പിന്നീട് പല പല മിലിട്ടറി ഓപ്പറേഷന്‍സിലും പങ്കെടുത്തു . മനസിനേറ്റ മുറിവുകള്‍ക്കെല്ലാം ഞാന്‍ അവിടെ പ്രതികാരം ചെയ്തു. അവിശ്വസനീയമായ എന്‍റെ പ്രകടനങ്ങള്‍ എന്‍റെ സുപ്പീരിയേഴ്സ് ശ്രദ്ധിച്ചു . അങ്ങനെ ബ്രിഗേഡ്സ് ഓഫ് ഗാര്‍ഡ്സില്‍ നിന്നും ഇന്ത്യയുടെ മോസ്റ്റ് ഡെഡ്ലിയസ്റ്റ് ആന്‍ഡ് ഡെയ്ഞ്ചറസ് റെജിമെന്‍റായ പാരച്യൂട്ട് റെജിമെന്‍റിലേക്കും ഞാന്‍ റിക്രൂട്ട് ചെയ്യപ്പെട്ടു . ഏറ്റവും അപകടകരമായിരുന്ന ടാക്ടിക്കല്‍ മിഷന്‍സ് മാത്രം കൈകാര്യം ചെയ്തിരുന്ന പാരച്യൂട്ട് റെജിമെന്‍റിലെ ഒരു ബറ്റാലിയന്‍റെ ഭാഗമായി ഞാനും . ജീവനില്‍ കൊതിയില്ലാതെ ചെയ്ത എണ്ണമറ്റ മിലിട്ടറി ഓപ്പറേഷന്‍സ് എന്‍റെ വളര്‍ച്ച വേഗത്തിലാക്കി . ഇന്‍ഡ്യ മുഴുവന്‍ ഞാന്‍ സഞ്ചരിച്ചു . ഒരുനാള്‍ ഒരു കുടുംബത്തിലെ പുരുഷന്‍മാരെയെല്ലാം വധിച്ച് സത്രീകളേയും കുഞ്ഞുങ്ങളേയും അടക്കം റേപ്പ് ചെയ്തു കൊന്ന തീവ്രവാദി സംഘത്തിനെ തോക്ക് തൊടാതെ ഞാന്‍ വെട്ടിയരിഞ്ഞു . അന്നെന്‍റെ കേണല്‍ എന്നെ വിശേഷിപ്പിച്ചതാണ് ദ മോസ്റ്റ് ബ്രൂട്ടല്‍ മാന്‍ ഇന്‍ ദ ഇന്‍ഡ്യന്‍ ആര്‍മി എന്നാണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മേജര്‍ ആയി ഞാന്‍ പ്രമോട്ട് ചെയ്യപ്പെട്ടു .
ഇന്ന് ഞാന്‍ മേജര്‍ ശിവറാം ആണ് .
ഇതെല്ലാം അനിലിന് അറിയാമായിരുന്നു . എന്നെ ഓര്‍ത്ത് അവന് ഭയങ്കര അഭിമാനമായിരുന്നു . അവന്‍റെ മരണം നടന്നതിനു ശേഷം കേരള പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി അവന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞാന്‍ എടുപ്പിച്ചു . ഡിപ്പാര്‍ട്ട് മെന്‍റില്‍ ഒരു ലോങ് ലീവിന് അപ്ലൈ ചെയ്തു . അവിടെ നിന്നും ഞാന്‍ നേരെ പോയത് സല്‍മയെ കാണാനാണ് . അവളുടെ അഡ്രസ് കണ്ടുപിടിക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമായിരുന്നു . പുറത്ത് വച്ച് അവളെ ഞാന്‍ മീറ്റ് ചെയ്തു . വീട്ടിലേക്ക് അനോണിമസ് ആയ കോള്‍ വന്നിരുന്നു എന്ന് അവള്‍ പിന്നീടാണ് അറിഞ്ഞത് . എനിക്കു കൂടുതല്‍ ഒരു തെളിവും ആവശ്യമുണ്ടായിരുന്നില്ല . അനില്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു .
അതേ അമ്മൂ … അവനെ വെട്ടിനുറുക്കാനാ ഞാനിവിടെ വന്നത് . പക്ഷെ ആദ്യ ദിവസം അമ്മയെ കണ്ടപ്പോള്‍ ആ സ്നേഹം കണ്ടപ്പോള്‍ ഞാന്‍ പതറി … പിന്നെ നിനക്ക് പിടിതരാതിരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു . നിനക്കെന്നോടുള്ള സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ തോല്‍ക്കാന്‍ തീരുമാനിച്ചു . അതേ ആ പട്ടിയെ ഞാന്‍ വെറുതെ വിടുന്നു . നിനക്കു വേണ്ടി ….”
ഒരു സിനിമ കണ്ട പ്രതീതിയായിരുന്നു എനിക്ക് . കേട്ടതൊന്നും സത്യമാണെന്നു വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല . വിശ്വസിക്കാതിരിക്കാനും പറ്റുന്നുണ്ടായിരുന്നില്ല . ഇപ്പോള്‍ നിന്‍റെ മുഖത്തുള്ള ഈ അന്ധാളിപ്പില്ലേ ? അതുതന്നെയായിരുന്നു എനിക്കന്നുണ്ടായത് . ഇത്രയധികം വിഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു നികൃഷ്ട ജീവിയാണെന്‍റെ ഭര്‍ത്താവ് എന്ന് ഞാന്‍ അറിഞ്ഞില്ല . അപ്പോഴാണ് ചേച്ചി പറഞ്ഞ വാക്കുകള്‍ എന്‍റെ മനസില്‍ ഓര്‍മ്മ വന്നത് .