പരുവമാകും . ശിവേട്ടനോട് ചോദിക്കാതെ തന്നെ അങ്ങേരുടെ ടവ്വലെടുത്ത് അങ്ങേരുടെ ബാത്ത്റൂമില്‍ നിന്നു തന്നെ കുളിക്കും . ബാത്ത് റൂം വൃത്തിയാക്കി തിരിച്ചിറങ്ങുന്ന ഞാന്‍ മനഃപൂര്‍വ്വം തന്നെ ആ ടവ്വല്‍ മാത്രം അലക്കാറില്ല .
എന്‍റെ ഭര്‍ത്താവിന്‍റെ പ്രാധാന്യം ജീവിതത്തില്‍ കുറഞ്ഞു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു . ഒരു ഭാര്യ എങ്ങനെയാണോ അതേ സ്വാതന്ത്ര്യത്തില്‍ തന്നെ ഞാന്‍ ശിവേട്ടനോട് ഇടപെട്ടു വന്നു . ആ ഹിമകായന്‍ ഉരുകിത്തുടങ്ങുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു .
എങ്കിലും എന്നോടടുക്കുന്നതില്‍ നിന്നും എന്തോ അദ്ദേഹത്തേ പുറകിലേക്ക് വലിക്കുന്നതായി എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു . എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നു . ജീവിതത്തില്‍ ഒട്ടനവധി ദുരന്തങ്ങള്‍ ഏറ്റു വാങ്ങി മരവിച്ചു പോയ ആ അനാഥന്‍റെ മനസ് ലൗകീക സുഖങ്ങളിലേക്ക് പാകപ്പെടുത്തിയെടുക്കാന്‍ ഒത്തിരി ബുദ്ധിമുട്ടേണ്ടി വരും എന്നെനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു . അതിനായി ആരോഗ്യമുള്ള പെണ്ണിന്‍റെ ചൂടും ചൂരും പ്രണയവും അനിവാര്യമാണ് എന്നും ഞാന്‍ മനസിലാക്കിയിരുന്നു .
പതിവു പോലെ ഒരു ദിവസം ഞാന്‍ കാപ്പിയുമായി ചെല്ലുമ്പോള്‍ കണ്ടത് കട്ടിലിലിരുന്നു വിങ്ങി പൊട്ടി കരയുന്ന ആ മനുഷ്യനെയാണ് . രണ്ടു കൈകളിലേക്കും മുഖം പൊത്തി പിടിച്ച് പൊട്ടി പൊട്ടി കരയുകയായിരുന്നു ആ പാവം . എനിക്കതു കണ്ടു സഹിക്കാനായില്ല . കാപ്പി കപ്പ് മേശപ്പുറത്തു വച്ച് ഓടിച്ചെന്ന് ഞാനാ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്തു എന്‍റെ മാറോടു ചേര്‍ത്തു . പെട്ടെന്ന് എന്തോ ഉള്‍പ്രേരണയാല്‍ ശിവേട്ടന്‍ എന്‍റെ വയറിലൂടെ കൈചുറ്റി എന്നെ കെട്ടിപ്പിടിച്ചു. കുറേ നേരത്തേക്ക് ഞങ്ങള്‍ രണ്ടു പേരും ഒന്നും സംസാരിച്ചില്ല . കണ്ണുനീരില്‍ എന്‍റെ മാറിടം കുതിര്‍ന്നു . കരയട്ടെ എന്നു ഞാനും കരുതി . വര്‍ഷങ്ങളായി ആ മനസ്സില്‍ മൂടി കിടക്കുന്നതെല്ലാം പെയ്തൊഴിഞ്ഞു പോകട്ടെ . സമൃദ്ധമായ ആ മുടിയിഴകളിലൂടെ എന്‍റെ കൈവിരലുകള്‍ ഊളിയിട്ടു സഞ്ചരിച്ചു കൊണ്ടിരുന്നു . ഒരു കൊച്ചു കുഞ്ഞിനോടു തോന്നുന്ന വാത്സല്ല്യമാണ് എനിക്കപ്പോള്‍ തോന്നിയത് . മെല്ലെ മെല്ലെ തേങ്ങലുകള്‍ കുറഞ്ഞു വന്നു… സാവധാനം ആ ശ്വാസഗതിയും സാധാരണ നിലയിലേക്കു വന്നു . എന്നെ ചുറ്റിപ്പിടിച്ചിരുന്ന കാരാളഹസ്തങ്ങളുടെ ശക്തി അപ്പോഴും ക്ഷയിച്ചിട്ടുണ്ടായിരുന്നില്ല . എത്ര നേരം വേണമെങ്കിലും ആ കൈകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നിരിക്കാന്‍ എനിക്കൊരു മടിയും ഉണ്ടായിരുന്നില്ല. ആ മുടിയിഴകളില്‍ എന്‍റെ വിരലുകള്‍ അപ്പോഴും സഞ്ചരിച്ചു കൊണ്ടിരുന്നു , നിര്‍ലോഭം .
പിന്നെയും കുറേ സമയം ഒന്നും മിണ്ടാതെ ഞങ്ങള്‍ അതേ പടി തുടര്‍ന്നു . ഒടുവില്‍ എല്ലാം ഒട്ടൊന്നു ശാന്തമായപ്പോള്‍ വീണ്ടും ആ മുഖം ഞാന്‍ കൈക്കുമ്പിളില്‍ കോരിയെടുത്തു .
”എന്തു പറ്റി എന്‍റെ ഏട്ടന് …?”
അതു ചോദിക്കുമ്പോള്‍ എന്‍റെ ശബ്ദവും ഇടറിയിരുന്നു . ഞാനും കരയുകയായിരുന്നോ …?
”എനിക്കാരുമില്ല അമ്മൂ….”
ദയനീയമായി എന്‍റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനായില്ല . നെറ്റിയിലും കണ്ണു നീര്‍ വീണു കുതിര്‍ന്ന കവിള്‍തടങ്ങളിലും ഞാന്‍ ഉമ്മകള്‍ കൊണ്ടു മൂടി .
”ഞാനില്ലേ എന്‍റെ പൊന്നിന് …?”
പാവമാണീ മനുഷ്യന്‍ . എനിക്കേറ്റവും പ്രിയപ്പെട്ടവന്‍.