ആലോചിക്കുന്നേ … ഒക്കെ പറയാം … വാ .. നമുക്ക് നേരത്തെ പറഞ്ഞ വഴിയിലൂടെ വീടു പിടിക്കാം … ദാ ഈ കാണുന്നതാണ് ശിവേട്ടന്‍റെ വീട് … പുറമേ നിന്ന് നോക്കിയാല്‍ സാധാരണ ഒരു ഇരു നില വീടായി തോന്നുമെങ്കിലും അകത്ത് ഒരുപാട് സെറ്റപ്പുണ്ട് . വളരെ രഹസ്യമായ ഒരു നിര്‍മ്മാണമായിരുന്നു ഇതിന്‍റെ . ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞൂന്നാണോ ? അതൊക്കെയുണ്ട് … ഒക്കെ പറയാം … നീ നടക്ക് …
ശിവേട്ടന് എന്നോടുള്ള അകല്‍ച്ച ക്രമേണ ക്രമേണ കുറഞ്ഞു വന്നു . അദ്ദേഹം എന്നോട് കുറച്ചെങ്കിലും ഒക്കെ സംസാരിച്ചു തുടങ്ങി . അതിനു വേണ്ടി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു ട്ടോ … അമ്മയില്‍ നിന്നും അങ്ങേര്‍ക്കിഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു , അമ്മക്ക് സംശയത്തിന് ഇട കൊടുക്കാതെ തന്നെ …
ആഴ്ച്ചയില്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ വീട് വൃത്തിയാക്കാറുണ്ടെന്നു ഞാന്‍ പറഞ്ഞല്ലോ … കൂട്ടത്തില്‍ മുഷിഞ്ഞ ഡ്രെസ്സുകളെല്ലാം ഞാന്‍ അലക്കി കൊടുക്കുമായിരുന്നു , ഇന്നേഴ്സ് വരെ . എന്നോട് അധികം സംസാരിക്കില്ലെങ്കിലും അങ്ങോട്ടു കയറി അറ്റാക്ക് ചെയ്യുന്നത് ഞാനൊരു ശീലമാക്കി .ഉദാഹരണത്തിന് ഞാന്‍ ചെല്ലുമ്പോള്‍ പുള്ളി എണീറ്റു കാണില്ല ചിലപ്പോള്‍ . എനിക്കെപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാനായി ആ വീടിന്‍റെ ഒരു താക്കോല്‍ ഞാന്‍ ചോദിച്ചു വാങ്ങി കയ്യില്‍ സൂക്ഷിച്ചിരുന്നു . ഇതൊന്നും ചേട്ടനറിയാതെയാണ് കേട്ടോ… അറിഞ്ഞാല്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി… നേരെ അടുക്കളയില്‍ കേറി ഒരു കാപ്പിയിട്ട് ചൂടു കാപ്പിയുമായി ശിവേട്ടനെ ഞാന്‍ ചെന്ന് വിളിക്കും . വെറുമൊരു കറുത്ത കാവി മുണ്ട് മാത്രമായിരിക്കും അദ്ദേഹത്തിന്‍റെ വേഷം . എന്നാല്‍ ഒരിക്കല്‍ പോലും അത് സ്ഥാനം മാറി കിടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല . മലര്‍ന്ന് ഇടതു കൈ തലക്ക് താഴെ വച്ച് വലതു കൈ നെറ്റിക്കു മുകളില്‍ വച്ചിരിക്കും . കക്ഷത്തും നെഞ്ചിലും കാണുന്ന ഇടതൂര്‍ന്ന രോമങ്ങളിലൂടെ വിരലോടിക്കാനും ആ മാറിലേക്ക് മുഖം ചേര്‍ത്തു കിടക്കാനും തോന്നുമെങ്കിലും പണിപ്പെട്ട് നിയന്ത്രിക്കും . നെഞ്ചിലെ രോമങ്ങള്‍ക്കിടയില്‍ ആ വെള്ളി കെട്ടിയ ഏകമുഖീ രുദ്രാക്ഷമാല കിടക്കുന്നത് കാണുന്നത് തന്നെ വല്ലാത്തൊരഴകാണ് . ഉയര്‍ന്ന് പൊങ്ങി നില്‍ക്കുന്ന ഉറച്ച മാറിനു താഴെ ആറ് പേശികള്‍ എടുത്തു നില്‍ക്കുന്ന രോമങ്ങളാല്‍ മൂടപ്പെട്ട പരന്ന വയര്‍ . മടക്കി വച്ച കൈകളില്‍ മുഴച്ചു നില്‍ക്കുന്ന വലിയ പേശികള്‍ . എന്‍റെ മഹാദേവാ ഇത് നിന്‍റെ അവതാരമാണോ ?
”ശിവേട്ടാ … ശിവേട്ടാ … എണീക്ക് … സമയമെത്രായീന്നാ വിചാരം …? ”
” എപ്പൊ വന്നു …?”
ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിക്കും …
”ഞാന്‍ വന്നിട്ട് കുറച്ചു നേരമായി … എണീറ്റേ …. ഈ കാപ്പിയങ്ങ് കുടിക്ക് … സമയമെത്രായീന്നാ വിചാരം …?”
” എത്രയായി …?”
” പത്തു മണി കഴിഞ്ഞു …. എന്തൊരു കിടപ്പാ ഇത് … എണീറ്റേ …. എനിക്കൊരുപാട് പണിയുള്ളതാ …”
”അതൊക്കെ അവിടിട്ടേക്ക് … ഞാന്‍ ചെയ്തോളാം …”
”ഇങ്ങോട്ടെണീക്കാനാ പറഞ്ഞേ …. ”
പുള്ളി ഒന്നും മിണ്ടാതെണീറ്റ് കാപ്പികപ്പും കയ്യില്‍ പിടിച്ച് പുറത്തു പോകും . അലക്ഷ്യമായി അങ്ങിങ്ങ് അഴിച്ചു വലിച്ചെറിഞ്ഞ ഡ്രെസ്സുകളെല്ലാം എടുത്ത് വാഷിങ് മെഷീനില്‍ ഇട്ടു വക്കും . ചൂലെടുത്തു മാറാല എല്ലാം തട്ടി ,അടിച്ചു പൊടി കളഞ്ഞ് തുടച്ചു വൃത്തിയാക്കും . അലമാരയില്‍ അലക്ഷ്യമായിമായി കിടന്ന ഡ്രെസ്സുകളെല്ലാം എടുത്ത് അയേണ്‍ ചെയ്ത് വൃത്തിയായി അടുക്കി ഒതുക്കി വക്കും . വാഷിങ് മെഷീനില്‍ അലക്കാനിട്ട ഡ്രെസ്സുകളെല്ലാം എടുത്തു വീണ്ടും അയേണ്‍ ചെയ്ത് അടുക്കി ഒതുക്കി വക്കും .അപ്പോഴേക്കും ഞാനൊരു