💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

ഞാനും തിരിച്ചു പറഞ്ഞു .” നീ ഊണെടുത്തു വക്ക് … ഇനി കഴിച്ചിട്ട് സംസാരിക്കാം …”
കെട്ട്യോന്‍റെ ആജ്ഞ …”ശരി … അങ്ങോട്ടിരിക്കാം ട്ടോ …”
ശിവറാമിനെ ഞാന്‍ ഡൈനിങ് ടേബിളിലേക്ക് ക്ഷണിച്ചു .

അയാളുടെ പ്രവൃത്തികളില്‍ ഒരു തരം മൂകഭാവം സ്ഫുരിക്കുന്നുണ്ടായിരുന്നു . സാവധാനമുള്ള ഉറച്ച കാല്‍വെപ്പുകള്‍ അയാളുടെ ക്ഷമയേയും പക്വതയേയും എടുത്തു കാണിക്കുന്നുണ്ടായിരുന്നു .

”ഞാന്‍ അമ്മയെ ഒന്നു കണ്ടുവരട്ടെ …”
പറഞ്ഞിട്ടയാള്‍ അമ്മയുടെ മുറി ലക്ഷ്യമാക്കി നീങ്ങി .

ഞാനും ചേട്ടനും അയാളെ അനുഗമിച്ചു .

” അമ്മേ ഇതാരാ വന്നിരിക്കുന്നേ നോക്കിയേ … ചെവി കുറച്ചു പതുക്കെയാ … കണ്ണും കാണില്ല … ന്നാലും നെന്നെ മനസിലാകാതിരിക്കാന്‍ വഴിയില്ല …”
ചേട്ടന്‍റെ പരിചയപ്പെടുത്തല്‍ .

കിടക്കുകയായിരുന്ന അമ്മ മെല്ലെ എഴുന്നേറ്റിരുന്നു അയാളുടെ മുഖത്തേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കി …

” ശിവന്‍ … ശിവനല്ലേ …?”
അയാള്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി …
അമ്മയുടെ മുഖത്ത് ആദ്യം അദ്ഭുതവും പിന്നെ ദേഷ്യവും സങ്കടവും വാത്സല്ല്യവും ഒടുവില്‍ ആ കണ്ണുകള്‍ ഈറനണിയുന്നതും ഞാന്‍ അത്യദ്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു .

”എവിടായിരുന്നു ന്‍റെ കുട്ടീ നീ ഇത്രനാളും … ന്നാലും ഞങ്ങളെയൊക്കെ മറന്നൂലോ നീയ് … ത്രേം നാളായിട്ടും അമ്മയെ ഒന്നു കാണണംന്ന് നെനക്ക് തോന്നിയില്ല്യല്ലോ …?”

അയാള്‍ മെല്ലെ കട്ടിലില്‍ ഇരുന്ന ശേഷം ചുളിവുകള്‍ വീണ അമ്മയുടെ കരം കവര്‍ന്നു . ആ കൈകളില്‍ ഉമ്മ വച്ച ശേഷം അയാളുടെ നെഞ്ചോട് ചേര്‍ത്തു…

”എന്‍റമ്മയേ ഞാന്‍ മറക്ക്വോ … ഈ ലോകത്ത് സ്നഹത്തോടെ എന്നെ ഊട്ടിയ ഒരേ ഒരാളല്ലേ… ”

”പിന്നെന്താ ഇത്രേം നാളും വരാഞ്ഞേ ….?”

” വരണംന്ന് തോന്നീല്ല്യ … ഈ നാട്ടില്‍ എനിക്കു നല്ലതെന്നു പറയാനുള്ള ഓര്‍മ്മകള്‍ ഈ വീട്ടില്‍ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ … ഇപ്പോഴും അമ്മയിവിടെ ഉള്ളതോണ്ടാ തിരിച്ചു വന്നേ …”

” ഓഹോ അപ്പൊ ഞാന്‍ പുറത്ത് അല്ലേടാ ….?”
എന്‍റെ ചേട്ടനാണ് … അമ്മയെ മാത്രം പറഞ്ഞത് അങ്ങേര്‍ക്കത്ര രസിച്ച മട്ടില്ല . പക്ഷെ ശിവറാം അത് ശ്രദ്ധിച്ചതായി തോന്നിയില്ല …

” ഇനി നെന്നെ ഞാനെങ്ങും വിടില്ല്യ … ന്‍റെ കുട്ടി ഇനി എവിടേം പോണ്ട … ന്‍റെ കണ്ണടയുന്ന വരെ നിക്ക് നെന്നെ കാണണം …”

”എത്ര നാള്‍ പറ്റും എന്നറിയില്ല അമ്മേ … അത് പോട്ടെ … അമ്മ വാ… വന്നെനിക്ക് വിളമ്പിത്താ … അതും കൊതിച്ചാ ഞാന്‍ ഓടി വന്നേ …”

Leave a Reply

Your email address will not be published. Required fields are marked *