ശേഷമാ ആളെ നിങ്ങൾക്ക് കിട്ടിയെ”
ഇടക്കെപ്പോഴൊ സലീമിനോട് കാര്യം വിശദീകരിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു.
അന്ന് രാത്രിക്ക് ശേഷം പിറ്റേന്ന്
ഉച്ചയോടെ രാജീവനെ മുറിയിലേക്ക് മാറ്റി.പത്രോസും സലിമും ഒപ്പമുണ്ട്.
ദേഹത്തെ മുറിവുകൾ മുഴുവൻ വച്ചു കെട്ടിവന്നപ്പോൾ രാജീവന് നാണം മറക്കാൻ ഒരുതുണ്ട് തുണി വേണ്ട എന്ന സ്ഥിതിയായിരുന്നു.മൂത്രം പോകാനുള്ള ട്യൂബ് അപ്പോഴുമുണ്ട്.
ബെഡിൽ കിടത്തിയശേഷം ഫ്ലൂയിഡ് സ്റ്റാർട്ട് ചെയ്തു സിസ്റ്ററും പോയപ്പോൾ ആ മുറി അടക്കപ്പെട്ടു.
അവരുടെ മാത്രം ലോകമായി അത്.
“മാധവൻ……അവനെ ഞാൻ……..”
രാജീവ് പല്ലിറുമ്മി.
“എന്നാലും അളിയാ കൃത്യ സമയത്തു പോയി പെട്ടത് ഓർക്കുമ്പഴാ……”
സലിം പറഞ്ഞു.
“എന്നാലും സാറിന്റെ അവസ്ഥ കാണുമ്പഴാ…….സലീമേ നീയൊന്ന് കരുതിയിരുന്നോ.ഇത് വച്ചു നോക്കുമ്പോൾ നിനക്കുള്ളതിന്റെ ഡോസ് കൂടും”പത്രോസ് പറഞ്ഞു.
“ഒന്ന് മിണ്ടാതിരിക്ക് രണ്ടും.മനുഷ്യൻ നീറിപ്പുകയുമ്പഴാ ഒടുക്കത്തെ……..”
മുറിവുകളിലെ നീറ്റലും പുകച്ചിലും വേദനയുമൊക്കെ കൊണ്ട് രാജീവ് കിടന്ന് അലറി.
“അളിയാ…….കിടന്ന് ചാടിയിട്ട് കാര്യം ഇല്ല.എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് കണ്ട പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്കുള്ള പോക്ക് നിർത്താൻ.
എന്നിട്ടൊടുക്കം പണികിട്ടിയപ്പോൾ കിടന്നു കീറിയിട്ട് എന്ത് കാര്യം”
“മോനെ സലീമേ……എന്റെ അളിയൻ ഒക്കെ തന്നെ.എന്നുവെച്ചു എന്റെ മേല് കുതിരകയറാൻ നിക്കല്ലേ.നിന്റെ പെങ്ങളെന്റെ പെടലിയിലായെന്ന് കരുതി അതിന്റെ അധികാരവും കാണിക്കല്ലേ.അളിയൻ അളിയന്റെ സ്ഥാനത്തു നിന്നാൽ മതി”
“ഒരു പുന്നാര അളിയൻ.കിടക്കുന്നത് കണ്ടില്ലേ.കിടന്ന കിടപ്പിലാ പെടുക്കുന്നത് പോലും.എന്നിട്ടോ ഹുങ്കിനൊരു കുറവുമില്ല.അതെ ഒരു അളിയന്റെ സ്ഥാനത്തു നിന്നുകൊണ്ട് അതിന്റെ അവകാശത്തിലാ പറഞ്ഞതും പറയുന്നതും.പിന്നെ എന്റെ പെങ്ങൾ പെടലിക്കായെങ്കിൽ കണക്കായിപ്പോയി.സ്ഥലം മാറി ചെല്ലുന്നിടത്തെല്ലാം ചിന്നവീട് വേണം എന്നുള്ള പൂതിമൂലം നിങ്ങൾ വിധവയായ എന്റെ പെങ്ങളോട്
അടുപ്പം കൂടിയതും,കാര്യം കഴിഞ്ഞിട്ട്
കറിവേപ്പില പോലെ വലിച്ചെറിയുന്ന തന്റെ സ്വഭാവം മനസിലാക്കി അവൾ തന്നെ കുടുക്കിയതിലും എന്താ തെറ്റ്”
“ഓഹ്…….അവളുടെ സാമർഥ്യം വിളമ്പാൻ കണ്ട സമയം”
“അതെ……സാമർഥ്യം തന്നെയാ.
അല്ലെല് വയറ്റിൽ കുരുത്ത ജീവന്റെ പിതൃത്വം തെളിയിക്കാൻ കുറച്ചു സഹിക്കേണ്ടി വന്നേനെ.അതറിവുള്ള അവള് അങ്ങനെ ചെയ്തതിൽ ഒരു തെറ്റും പറയില്ല.”
ഒരു വേള രാജീവന്റെ മനസ്സ് അല്പം പിറകിലേക്ക് പോയി.നാല് വർഷം മുൻപ് എസ് ഐ