ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Posted by

“ഈ സാറ് എല്ലാം അറിഞ്ഞു വച്ചോണ്ടാണല്ലെ?”

“എന്നും കാണുന്ന ചേട്ടനെ നമ്മുക്ക് അറിഞ്ഞൂടെ?എന്നാ എല്ലാം പറഞ്ഞ
പോലെ.ഞാൻ നീങ്ങുവാ”

“അതിന് സാറൊന്നും പറഞ്ഞില്ലല്ലോ സാറെ?”

“ഇല്ലല്ലെ……..തല്ക്കാലം ജോലിക്ക് കേറ്.രാത്രി സന്തോഷിക്കുമ്പോൾ എന്നെ മറക്കാതിരുന്നാൽ മതി.”
അതും പറഞ്ഞുകൊണ്ട് വില്ല്യം വണ്ടി എടുത്തു.

സെക്യുരിറ്റിയെ ഒന്ന് സുഖിപ്പിച്ചുവിട്ട ശേഷം റൂമിലെത്തി ഒന്ന് മൂടാവാൻ നിന്ന നിൽപ്പിൽ ഒരെണ്ണം വീശിയിട്ട് വില്ല്യം കുളിക്കാനായി കയറി.കുളി കഴിഞ്ഞിറങ്ങി വീണ്ടും ഒരെണ്ണം വീശി ചാർജ് ചെയ്തു നിക്കുന്ന സമയമാണ് ഫോൺ റിങ്‌ ചെയ്തത്.തനിക്കുള്ള വിളി വന്നതും വില്ല്യം കീ എടുത്തിറങ്ങി.അപ്പോൾ ക്ലോക്കിൽ സമയം എട്ടടിച്ചു.

“എങ്ങോട്ടാ സാറെ?”പുറത്തേക്ക് പോകുമ്പോൾ സെക്യുരിറ്റി ചോദിച്ചു.
ഒന്ന് കണ്ണടച്ചു കാട്ടിയിട്ട് വില്ല്യം വണ്ടി
ഒന്ന് റേസ് ചെയ്തു.അതിന്റെ അർത്ഥം പിടികിട്ടിയില്ലെങ്കിലും ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്ത് അയാൾ വണ്ടി പോകുവാനായി ക്രോസ്സ് ബാർ ഓപ്പൺ ചെയ്തുകൊടുത്തു.

കുരിശുപള്ളിയുടെ മുന്നിൽ അവൾ കാത്തുനിൽപ്പുണ്ടായിരുന്നു.ഒരു പർദ്ദ
അണിഞ്ഞിരുന്നു അവൾ.വില്ല്യം ജീപ്പ് അവൾക്കു മുന്നിലായി നിർത്തി.ഒരു ചിരിയോടെ അവൾ അവനൊപ്പം മുൻ നിരയിൽ തന്നെയിരുന്നു.തിരിച്ചു വരും വഴി അവൾക്കിഷ്ട്ടപ്പെട്ട ഭക്ഷണവും വാങ്ങി അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ
സെക്യുരിറ്റി ഫുഡ്‌ കഴിഞ്ഞു ഒരെണ്ണം
വീശുന്ന തിരക്കിലായിരുന്നു.അയാൾ നല്ല മൂഡിലെത്തിയിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ വില്ല്യമിന് മനസിലായി.
മദ്യം അയാളുടെ സിരകളിൽ പതിയെ
ഉന്മാദത്തിന്റെ ലഹരി കത്തിച്ചു നിർത്തിക്കൊണ്ടിരിക്കുന്ന സമയം.
വില്ല്യമിനെ കണ്ടതും അയാൾ പുറത്തേക്ക് വന്നു ക്രോസ്സ് ബാർ പൊക്കിക്കൊടുത്തു.അയാൾക്ക് ഒരു ചിരിയും സമ്മാനിച്ചുകൊണ്ട് പോകാൻ തുടങ്ങവേ അയാളുടെ ചോദ്യമെത്തിയിരുന്നു.

“അപ്പൊ ഇതായിരുന്നല്ലെ സാറിന്റെ സന്തോഷം?ആ സെക്രട്ടറി ഒരു കാര്യം കിട്ടാൻ നോക്കിനടക്കുവാ”
അപ്പാർട്ട്മെന്റിലേക്ക് കയറും മുന്നേ അവളെ പിന്നിലിരുത്തി അല്പം താന്ന് ഇരിക്കാൻ നിർദ്ദേശവും കൊടുത്ത
ശേഷമാണ് അങ്ങോട്ട് കയറിയത്. പക്ഷെ അത് കയ്യോടെ സെക്യൂരിറ്റി കണ്ടപ്പോൾ വില്ല്യം ചമ്മാതിരുന്നില്ല.

“അത് പിന്നെ ചേട്ടാ……..”വില്ല്യം തല ചൊറിഞ്ഞു.

“ആയിക്കോട്ടെ സാറെ…..ഞാനും ഇതിനൊക്കെ കൂട്ട് നിക്കുന്നയാളാ.
നമ്മളെയൊന്ന് കാണണമെന്ന് മാത്രം

Leave a Reply

Your email address will not be published. Required fields are marked *