ആഴ്ച്ചയൊന്നെടുത്തു രാജീവ് വീട്ടിലെത്താൻ.സാഹിലയും മക്കളും അന്ന് മുതൽ കൂടെയുണ്ട്.
സഹായത്തിനായി സലീമും കൂടെയുണ്ട്.ആരോ ശത്രുക്കൾ തല്ലി പരുവപ്പെടുത്തി എന്നുമാത്രമാണ് സാഹിലയെ അറിയിച്ചത്.രണ്ടാഴ്ച്ചയെങ്കിലും ബെഡ് റസ്റ്റ് വേണ്ടിവരുമെന്നാണ് ഡോക്ടറുടെ നിഗമനം.തന്റെ അസ്വസ്ഥതകളും കൊണ്ട് വീട്ടിലിരിക്കുന്ന രാജീവനെ കാണാൻ ഒരു അഥിതിയെത്തി.
സാഹിലയാണ് വാതിൽ തുറന്നത്.
ആളെ മനസിലാവാത്തതുകൊണ്ട് അവൾ കാര്യം തിരക്കി.എ എസ് ഐ പത്രോസ് പറഞ്ഞയച്ച ആള് ആണെന്നും രാജീവനെ കാണണം എന്നും അറിയിച്ചപ്പോൾ അയാൾക്ക് അകത്തേക്ക് ക്ഷണം കിട്ടി.
രാജീവന്റെ മുറി.തന്നെ കാണാനെത്തിയ ആളെ കണ്ട് രാജീവ് ഞെട്ടാതിരുന്നില്ല.
അപ്പോഴേക്കും സാഹില വെള്ളവുമായി എത്തിയിരുന്നു.അതു വാങ്ങി കുടിച്ച ശേഷം.ഒരു ചെറു ചിരിയോടെ അയാൾ ഗ്ലാസ് തിരികെ നൽകി.സാഹിലയോട് പോകാൻ ആംഗ്യം കാണിച്ച ശേഷം രാജീവ് അയാളോട് ഡോർ ലോക്ക് ചെയ്തു വരാൻ ആവശ്യപ്പെട്ടു.
കുറച്ചധികം സമയം അത് അവരുടെ മാത്രം ലോകമായിരുന്നു.ആഗതൻ തിരികെയിറങ്ങുമ്പോൾ അവർ തമ്മിൽ ധാരണയെത്തിയതിന്റെ സൂചകമായി രാജീവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.
*****
ശംഭുവിന്റെ മുറി……ദേഹത്തിനെറ്റ ക്ഷതങ്ങൾ ഭേദപ്പെട്ടു തുടങ്ങിയ സമയം.കാൽ വെള്ളയിലെറ്റ ചൂരൽ പ്രഹരത്തിന്റെ ബാക്കിപത്രം പോലെ ചുവന്നുതുടുത്ത പാടുകൾ ഇപ്പോഴും ഉണ്ട്.നിലത്ത് ചവിട്ടുമ്പോഴുള്ള നീറ്റൽ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്,എങ്കിലും സ്വയം നടക്കാൻ തുടങ്ങിയിരുന്നില്ല അവൻ.വീണ എപ്പോഴും അവനെ ചുറ്റിപ്പറ്റിത്തന്നെയുണ്ട്.
അവനെയിളക്കാൻ റൂമിനുള്ളിൽ മാത്രം സുതാര്യമായ ഗൗണുകൾ ധരിച്ചും അവന്റെ മുന്നിൽ വസ്ത്രം മാറിയും തന്റെ ശരീരഭാഗങ്ങളും
ആകാരവടിവും പ്രദർശിപ്പിച്ചുകൊണ്ട് അവളവനെ പരിചരിച്ചുപോന്നു.
ശംഭുവിന്റെ എതിർപ്പ് വകവക്കാതെ അവളവനെ സുസ്രൂഷിച്ചുകൊണ്ടിരുന്നു.
മറ്റാരെയും അവന്റെ കാര്യങ്ങൾക്ക് വീണ അടുപ്പിക്കാത്തതും സ്വയം ഒന്നും ചെയ്യാൻ കഴിയാത്തതും മൂലം നിവൃത്തിയില്ലാതെ അവനതിനോട് സഹകരിച്ചുകൊടുത്തു.
ഇടക്ക് മാധവൻ അവന്റെയടുത്തു വന്നിരിക്കും.കുറച്ചു സംസാരിക്കും.
അവന്റെ അവസ്ഥയിൽ സങ്കടമുണ്ട്,
അതിന്റെ മുതല് ബാക്കിനിക്കുന്നത് കൊടുക്കാൻ കാത്തിരിക്കുകയാണ് അയാൾ.ഒപ്പം നിലവിലെ പ്രശ്നം മുഴുവൻ പരിഹരിക്കണം.”മാഷെ……..
ഒരൂഹമാണ്.ഒരുറപ്പില്ല.ഗോവിന്ദനൊ രാജീവോ അല്ല ഇവിടുത്തെ പ്രശ്നം.
അവരൊക്കെ കണ്മുന്നിലുള്ള നമ്മുക്ക് അളക്കാൻ കഴിഞ്ഞിട്ടുള്ള വിരോധികളാ.പക്ഷെ ഭൈരവന്റെ വരവ്…….അവന്റെ പുറകിൽ ആരോ ഉള്ളത് പോലെ.നമ്മുക്കറിയാത്ത ഒരാൾ.ഭൈരവൻ മരിച്ചു.ഒരു പഴ്സ് കിട്ടിയതിന്റെ പേരിൽ വില്ല്യമിനെ നമ്മൾ സംശയിക്കുന്നു.പക്ഷെ അങ്ങനെ അല്ല എന്നൊരു തോന്നൽ”
“എന്താടാ ഇപ്പൊ അങ്ങനെ തോന്നാൻ?”
“വില്ല്യം ഈ നാട്ടിൽ പുതിയതാ.അതെ സമയം ഭൈരവൻ ജയിലിലും.അവര് തമ്മിൽ ഒരു ഡീൽ……എനിക്ക് തോന്നുന്നില്ല.കൂടാതെ ഇരുമ്പ് കണ്ടു എന്ന് പറയുന്നയാൾ ഒരുപക്ഷെ