ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Posted by

“അപ്പോൾ താൻ മുഖം കണ്ടില്ല?”

“ഇല്ല സാറേ…….ഞാൻ പറഞ്ഞല്ലോ”

“ആ പെണ്ണിന്റെ ഒരു……….എങ്ങനെ ഇരിക്കും ഏകദേശം”

“സാറെന്താ ഉദ്ദേശിച്ചത്.ഞാൻ മുഖം കണ്ടില്ല സാറെ.”

“അതല്ലടൊ.പൊക്കോം വണ്ണോമൊക്കെ എങ്ങനെയെന്ന്?”

“സാറിന്റെ ഉയരം കാണും.പക്ഷെ തടി അല്പം കൂടുതലാ”

“അപ്പോ 5’8.ആ കാറിന്റെ നമ്പർ വല്ലതും?”

“ഞാൻ അത്രക്ക് അടുത്തോട്ടു പോയില്ല സാറെ.ഒരു നീല നിറത്തിൽ ഉള്ള കാർ ആയിരുന്നു.സെറ്റപ്പ് കേസ്
വല്ലതും ആണെന്ന് കരുതി അതപ്പോൾ വിടുകയും ചെയ്തു.”

“താനിതിൽ ഒരൊപ്പിട്ടിട്ട് പൊക്കോ.
എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം.”

അനുവാദം കിട്ടിയതും അയാൾ വേഗം പുറത്തേക്ക് നടന്നു.പോകുന്ന വഴിയിൽ സെക്രട്ടറിയെ ഒന്ന് പാളി നോക്കുകയും ചെയ്തു

അടുത്തത് ഗോവിന്ദിന്റെ ഊഴമെത്തി.
“താനിന്നലെ എവിടെയായിരുന്നു.
ഇവിടെയിങ്ങനെയൊന്ന് നടന്നിട്ട് രാവിലെയും കണ്ടില്ലല്ലോ?”
ആമുഖമായി എസ് ഐ ചോദിച്ചു.

“ഞാൻ പുറത്തായിരുന്നു സാറെ.ഒരു ഫ്രണ്ടിനെ കാണാൻ……രാവിലെ വരുമ്പൊഴാണ് വിവരമറിയുന്നത്.”

“ഇത്‌ തന്റെ വീടല്ലേ?മരിച്ചയാളും താനും തമ്മിൽ?”

“അത് വില്ല്യം.ഗോവൻ ബേസ്ഡ് മലയാളി.എന്റെ കൂട്ടുകാരനാണ് സർ.
കഴിഞ്ഞ നാല് വർഷമായിട്ട് അറിയാം
ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണ് ഞങ്ങൾ”

“അയാളുടെ അടുത്ത ബന്ധുക്കളെ ആരെയെങ്കിലും?”

“ഇല്ല സർ…….രണ്ടുകൊല്ലം മുന്നേ അമ്മ മരിച്ചു.വേറെ ബന്ധുക്കളെ കുറിച്ചൊന്നുമറിയില്ല”

“ശരി…..അതവിടെ നിക്കട്ടെ.ഈ ഏർപ്പാട് കൂട്ടുകാരന് സ്ഥിരം ഉണ്ടോ?”

“എന്ത്‌ ഏർപ്പാട് സർ?”

“നല്ല കമ്പിളികളെ വരുത്തി പുതക്കുന്ന ശീലം.”

“അത് സാറെ………ഇടക്ക് അവൻ ചിലരെ…….എപ്പോഴുമല്ല.അന്ന് ഞാൻ മാറിക്കൊടുക്കും.അവരുടെ ഒരു പ്രൈവസിക്ക് വേണ്ടി.ഇന്നലെയും അങ്ങനെയായിരുന്നു.”

“അപ്പൊ താനും കൂടെ അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടാണ്.
അല്ല തനിക്കിതിലൊന്നും?”

“ഹേയ് ഇല്ല സർ.”

“വന്നു എന്ന് കരുതുന്ന പെണ്ണിനെ കുറച്ചു എന്തെങ്കിലും……?”

“ഇല്ല സാറെ……ആരെന്ന് അവൻ പറഞ്ഞില്ല.ഈയടുത്തു കിട്ടിയ കോൺടാക്ട് ആണ്.ആള് വളരെ എക്സൈറ്റെഡ്‌ ആയിരുന്നു.എന്തോ
സ്പെഷ്യൽ കിട്ടിയെന്ന കൗതുകം.
അതെന്നോട് പറയുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിളികൾ പതിവാണ്.”

Leave a Reply

Your email address will not be published. Required fields are marked *