“ഇന്നലെ എത്രണ്ണം വിട്ടു.ഇപ്പൊ ഡ്യുട്ടി ചെയ്യുന്ന ആള് പറഞ്ഞു താൻ ജോലി അയാൾക്ക് കൈമാറി പോകുമ്പോൾ സ്മെൽ ചെയ്തിരുന്നു എന്ന്.ഉള്ളത് പറഞ്ഞാൽ തനിക്ക് കൊള്ളാം.
അല്ലാതെ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ടെസ്റ്റ് ചെയ്യാൻ അറിയാഞ്ഞിട്ടല്ല.അങ്ങനെ വന്നാൽ തന്നോടുള്ള രീതി ഇങ്ങനെയാവില്ല.”
“ഞാൻ കഴിച്ചിരുന്നു സാറെ”
“എന്നും പതിവുണ്ടോ?”
“ഇല്ല സാറെ……..വല്ലപ്പോഴും”
“താനൊന്ന് ഊതിയെ”
അയാൾ എസ് ഐക്ക് സമീപം നിന്ന് ഊതി.
“രാവിലെയും വിട്ടു അല്ലെ?”
“അതെ സർ…….ഇങ്ങോട്ട് പോന്നപ്പോൾ ഒരു ധൈര്യത്തിന്”
“പതിവ് ഓൾഡ് മങ്ക് അല്ലെ.എന്നിട്ടിത് മുന്തിയ വിസ്കിയുടെയാണല്ലോ കിട്ടുന്നത്”
“സാറെ അത്…….”
“എന്താണ് സാറെ……..ഇങ്ങ് പോരട്ടെ”
“ഇന്നലെ ആ മരിച്ച സാറ് തന്നതാ”
“എന്തിന്?”
“അത് ഇന്നലെ എന്നെ വഴിക്കു കാത്തു നിന്ന് തന്നതാ.രാത്രിയിൽ ആ സാറു പുറത്ത് പോയി വരുമ്പൊ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു.
പർദ്ദയായിരുന്നു വേഷം.ഏകദേശം പത്തുമണിയായിട്ടുണ്ട്.സെക്രട്ടറിയെ പേടിച്ചു എൻട്രി ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു കുപ്പി തന്നതും.”
“എന്നിട്ട് ആ പെണ്ണ്……..?”
“ഒരു രണ്ടുമണി ആയിക്കാണും സാറെ.അതെ വേഷത്തിൽ എന്റെ മുന്നിലൂടെ പുറത്തേക്ക് പോയി.
അങ്ങോട്ട് പോയപ്പോൾ എന്നെ ഒന്ന് നോക്കിയിരുന്നു.പക്ഷെ തിരിച്ചു പോകുമ്പോൾ കണ്ട ഭാവം നടിച്ചില്ല.
ഞാൻ പിറകെ ചെന്നു നോക്കി.
റൈറ്റിലേക്ക് തിരിഞ്ഞു കഷ്ട്ടി ഒരു അൻപത് മാറിയാൽ ഒരു ഇലട്രിക് പോസ്റ്റ് ഉണ്ട്.അവിടെയൊരു കാർ ഉണ്ടായിരുന്നു.അവളതിൽ കയറി പോകുന്നത് ഞാൻ കണ്ടു സാറെ”