തന്റെ കിടപ്പറയിൽ വേണമെന്നാരും കൊതിച്ചു പോകുന്ന പെണ്ണാണവൾ “സാഹില”.
കയ്യിൽ മാണിക്യം വച്ചിട്ട് കുപ്പയിലെ
കരിക്കട്ട ചികയുന്ന രാജീവനോട്
ആദ്യമായി പുച്ഛം തോന്നിയ നിമിഷം.
“ആരോട് പറയാൻ” എന്ന് സ്വയം ചോദിച്ചുകൊണ്ട് പത്രോസ് മുന്നോട്ട് നീങ്ങി.
*****
തന്റെ ഒരു രാത്രി നഗരത്തിലെ ഒരു ബാറിലും ലോഡ്ജിലുമായി ചിലവിട്ട ഗോവിന്ദ് തിരികെ ഫ്ലാറ്റിലെത്തുമ്പോ
മണി പത്തു കഴിഞ്ഞു.പതിവില്ലാതെ ഫ്ലാറ്റിനു പുറത്ത് ആംബുലൻസ് കിടക്കുന്നു,കൂടാതെ പോലീസ് ജീപ്പും.
താമസക്കാരിൽ ചിലർ അങ്ങിങ്ങായി നിന്ന് പതിഞ്ഞ ശബ്ദത്തിൽ എന്തോ സംസാരിക്കുന്നു.അതിനിടയിൽ അങ്ങോട്ടേക്ക് വന്ന ഗോവിന്ദിനെ കണ്ട് പരിതപിക്കുന്നുമുണ്ട്.കാര്യമറിയാതെ ഗോവിന്ദ് മുന്നോട്ട് നടന്നു.ഇടക്ക് ആരോ അവന്റെ തോളിൽ ഒന്ന് തട്ടി.നോക്കുമ്പോൾ ഫ്ലാറ്റിലെ ഒരു പരിചയക്കാരനാണ്.
അയാൾ അവനെയും കൂട്ടി മുന്നോട്ട് നടന്നു.
തന്റെ ഫ്ലാറ്റിന് മുന്നിലെത്തുമ്പോൾ അവിടെ പോലീസിന്റെ കർശന നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു.
കാര്യമെന്തെന്ന് മനസിലാവാതെ നിന്ന ഗോവിന്ദിനെ ഫ്ലാറ്റ് സെക്രട്ടറി മുറിയിലേക്ക് നയിച്ചു.അവിടെ നിന്ന പോലീസുകാരോട് അവനാരാണെന്ന് പറഞ്ഞു.
അകത്തെത്തിയ ഗോവിന്ദ് ബെഡ് റൂമിലേക്ക് ഒന്നേ നോക്കിയുള്ളൂ.
ചത്തു മലച്ചു കിടക്കുന്ന വില്ല്യമിനെ കണ്ട് അവൻ രണ്ടടി പുറകോട്ടു വച്ചു.
നഗ്നമായ മൃതദേഹം തുണികൊണ്ട് മറച്ചിരിക്കുന്നു.
ഡെഡ് ബോഡിക്കരികിൽ രണ്ടു പോലീസുകാർ ഇൻക്വസ്റ്റ് തയ്യാറാക്കുന്നു.ബോഡിയും ചുറ്റുപാടും നിരീക്ഷിച്ചു വിശദമായി തന്നെ അവരത് ചെയ്യുന്നു.
ഫോറെൻസിക് തെളിവുകൾക്കായി ഓരോ മുക്കിലും മൂലയിലും ചികയുകയാണ്.
ഹാളിൽ ടീപോയിൽ തലേന്ന് ബാക്കി വന്ന മദ്യവും ഭക്ഷണവുമൊക്കെ അങ്ങനെതന്നെയിരിപ്പുണ്ട്.ഫിംഗർ പ്രിന്റ് വിദഗ്ദർ അവയോരോന്നും സൂക്ഷ്മമായി പരിശോധിക്കുന്ന തിരക്കിലും.അവിടെയാ കാഴ്ച്ച കണ്ടു ഞെട്ടിത്തരിച്ചു നിന്ന
ഗോവിന്ദിനെയും കൂട്ടി സെക്രട്ടറി അടുത്ത ഫ്ലാറ്റിലേക്ക് നടന്നു.
അവിടെ എസ് ഐ പ്രാഥമികമായ ചോദ്യം ചെയ്യലിലാണ്.രാത്രി ജോലി നോക്കിയ സെക്യുരിറ്റിയും മറ്റു രണ്ടു പേരും അവിടെയുണ്ട്.
ആദ്യം സംഭവം കണ്ട,അത് അറിയിച്ച
ആളോട് വിവരങ്ങൾ ആരായുകയാണ് എസ് ഐ.
“സാറെ…….ഞാനിവിടെ പത്രമിടുന്ന ആളാ.ഇന്നാണ് ബിൽ ഡേറ്റ്.അതു പിരിച്ചുകൊണ്ടിരിക്കുന്ന വഴിയാ ഇവിടെയും വന്നത്.ബെല്ലടിച്ചുനോക്കി
തുറക്കാതെ വന്നപ്പോൾ അകത്ത്
ആളുണ്ടോ എന്നറിയാൻ ഹാൻഡിൽ തിരിച്ചുനോക്കി,പൂട്ടിയിട്ടില്ലായിരുന്നു. വാതിൽ തുറന്നശേഷം പുറത്ത് നിന്ന് വിളിച്ചുനോക്കി.അനക്കം ഒന്നും കണ്ടില്ല.ഹാളിലപ്പോഴും ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു.അതുകണ്ട് അകത്തു കയറി നോക്കിയപ്പോൾ