കയറി വന്ന മനുവിനെ കണ്ട് അവൾ ദേഷ്യം വരുത്തി. ചോദിച്ചു.
,, എവിടെട നിന്റെ മാമൻ
,, ഓഹ് ചാരായം കേറ്റാൻ പോയി അല്ലെ
,, മാമി അത്
,, എന്താടാ പരുങ്ങുന്നത്
,, മാമി മാമന് ചെറിയ ഒരു അസിസിഡന്റ ഹോസ്പിറ്റലിൽ ആണ് മാമി വിനുവിനെയും കൂട്ടി വാ
,, നീ എന്താ പറഞ്ഞത്
,, അതേ മാമി മാമി പെട്ടന്ന് റെഡി ആവ്. ഓട്ടോ wait ചെയ്യുകയാ.
നിറ കണ്ണുകളോടെ മേരി അകത്തേക്ക് ഓടി. തന്റെ മകനെ ഒരുക്കി അവൾ മനുവിന്റെ കൂടെ ഹോസ്പിറ്റലിലേക്ക് യാത്ര ആയി.ആ വലിയ ഹോസ്പിറ്റലിന്റെ മുന്നിൽ ഓട്ടോ നിർത്തി അവൾ ഇറങ്ങി ഓടി. വിനുകൂട്ടനെയും കൊണ്ട് മനു പിറകെ പോയി.
,, മാമി…
,, എവിടെ, എവിടെ എന്റെ ജോർജ്
,, മാമൻ icu വിൽ ആണ്.
,, എന്താടാ പറ്റിയത്.
മനുവിന്റെ നെഞ്ചിൽ നെറ്റി അമർത്തി കരഞ്ഞുകൊണ്ട് മേരി ചോദിച്ചു.
,, മാമി അത് ലോറിയിൽ നിന്നും തടി കെട്ട് പൊട്ടി ദേഹത്തേക്ക് വീണത് ആണ്.
അത് കേട്ട് മാറിയ പൊട്ടി കരഞ്ഞു .
,, 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് പറഞ്ഞത്.
ജീവനില്ലാത്ത പോലെ കരഞ്ഞു തളർന്ന് മേരി icu വിനു പുറത്ത് ഇരുന്നു. വിനുവിനെ നിയന്ത്രിച്ചുകൊണ്ടു മനു ഹോസ്പിറ്റലിൽ അവന്റെ പിറകെ നടന്നു. Icu വിൽ ജോർജ് ഒരാഴ്ച്ച കിടന്നു. ഡോക്ടർ വിളിപ്പിച്ചു.മേരിയും ജോര്ജും ഡോക്ടറുടെ അടുത്തേക്ക് പോയി.
,, ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല.
,, പറ ഡോക്ടർ എന്താണ് പറ്റിയത്.
കരഞ്ഞ കണ്ണുകളുമായി മേരി ചോദിച്ചു.
,, മകൾ ആണോ
,, അല്ല ഭാര്യ ആണ്.
,, ഓഹ് സോറി. സീ മിസ് ജോർജ് പേടിക്കാൻ ഒന്നും ഇല്ല. പക്ഷെ നിങ്ങളുടെ ഭർത്താവിന് അരയ്ക്ക് താഴെ ഇനി ചലനശേഷി ഉണ്ടാകില്ല.
,, ഡോക്ടർ
,, അതേ അരയ്ക്കും മുട്ടിനു താഴെ ആയിട്ടാണ് പ്രശനം. അതുകൊണ്ട് സ്വയം എഴുന്നേറ്റ് നടക്കുക എന്നത് അസാധ്യമായ കാര്യം ആണ്.