,, അതൊക്കെ പിന്നെ ഉള്ള കര്യം അല്ലെ. അപ്പോൾ നാളെ ഇവിടെ വച്ചു നിങ്ങളുടെ മിന്നുകെട്ട്.
മേരി ദേഷ്യം ഭാവിച്ചു പുറത്തേക്ക് പോയി മനു കുറച്ചു നേരം കൂടെ ജോർജിനോട് സംസാരിച്ചു. വിങ്ങിപൊട്ടുന്ന ഹൃദയത്തോടെ ജോർജ് മനസിൽ കരഞ്ഞു.
പിറ്റേന്ന് ജോർജിനെ വീൽചെയറിൽ ഇരുത്തി. വീട്ടിലെ രൂപത്തിന് മുന്നിൽ വച്ചു വെള്ള പട്ടുസാരി ഉടുത്തു വന്ന മേരിയുടെ കഴുത്തിൽ മനു താലി ചാർത്തി.
പുറമെ ചിരിച്ചുകൊണ്ട് ജോർജ് അതു നോക്കി ഒന്നും മനസ്സിലാവാത്ത തന്റെ മകന്റെ കൈ മുറുകെ പിടിച്ചു. അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
,, ജോർജ്
,, ആഹ് മേരി
,, എന്തിനാ എന്നോട് ഇങ്ങനെ ഒരു കടുംകൈ ചെയ്യിച്ചെ
,, നിനക്ക് ഒരു ജീവിതം വേണ്ടേ
,, നിങ്ങൾ ഇങ്ങനെ കിടക്കുമ്പോൾ
മനു റൂമിലേക്ക് കയറി വന്നു.
,, ആഹ് മനു. ഇവളെ പൊന്നുപോലെ നോക്കണം
,, നോക്കാം മാമാ
,, നിങ്ങൾക്ക് ഒരു കുട്ടി ഉണ്ടായാൽ എന്റെ മോനെ ഉപേക്ഷിക്കരുത്.
,, ജോർജ് എന്താ പറയുന്നത്
,, എന്തായാലും ഇവനിൽ നിങ്ങൾക്ക് ഒരു കുട്ടി ജനിക്കും.
,, ജോർജ് ഞാൻ പറഞ്ഞു എനിക്ക് ജോർജിനെ അല്ലാതെ അങ്ങനെ പറ്റില്ല എന്ന്. ഇനി ജോർജ് പറഞ്ഞപോലെ അങ്ങനെ സംഭവിച്ച ആ പഴയ മേരി മരിച്ചു എന്നു കരുതിയാൽ മതി.
ആ മേരി പണ്ടേ മരിച്ചു എന്നു എനിക്കറിയാം ജോർജ് മനസിൽ പറഞ്ഞു.
,, അതൊക്കെ നിന്റെ തോന്നൽ ആണ്.
,, ജോർജിന്റെ ആഗ്രഹം പോലെ ഞാൻ ഇവനെ കെട്ടി. അത്രേ ഉള്ളു.
,, മോൻ എവിടെ
,, അവൻ റൂമിൽ ഉണ്ട്.
,, അവനെ ഇനി മനുവിന്റെ റൂമിൽ കിടത്തിയാൽ മതി. നിങ്ങൾ ആ വലിയ റൂം എടുത്തോ.
അതും പറഞ്ഞു മേരി പുറത്തേക്ക് നടന്നു. ആ സമയം മേരി വിരലുകൾ കൊണ്ട് മനുവിനെ തോണ്ടിയത് ജോർജ് കണ്ടിരുന്നു.
,, മാമാ എന്നാൽ ഞാനും
,, ഉം
കതക് ചാരി മനു പോയപ്പോൾ ഉള്ളിൽ ഒതുക്കിയ സങ്കടം മുഴുവൻ പൊട്ടി കാരചലിന്റെ രൂപത്തിൽ വന്നു. അവൻ പൊട്ടി കരഞ്ഞു. തന്റെ ഡോസ് കൂടിയ ഗുളികകൾ എണ്ണത്തിൽ കൂടുതൽ കഴിച്ചു. ജോർജ് കിടന്നു.