അത് പറഞ്ഞു അച്ഛൻ മേടയിലേക്ക് നടന്നു. മേരി തന്റെ മകനെയും ജോർജിനെയും ആലോചിച്ചു അവിടെ നിന്നു. അച്ഛൻ പറഞ്ഞത് പോലെ കുമ്പസാരിക്കണോ എന്ന് അവൾ ചിന്തിച്ചു. അടുത്ത മാസം ആണ് എന്റെ പ്രസവം അതിനു മുൻപ് കർത്താവിനോട് എന്റെ പാപങ്ങൾ ഏറ്റു പറയണം.
അവൾ മേടയിലേക്ക് നടന്നു.
,, എന്താ മേരി കുമ്പസരിക്കാൻ തീരുമാനിച്ചോ
,, തീരുമാനിച്ചു അച്ചോ
,, മകൻ എവിടെ
,, അവൻ പുറത്തുണ്ട്
,, കാപ്പിയരോട് ഞാൻ വിളിച്ചു പറയാം അവനെ ശ്രദ്ധിക്കാൻ . നീ അവിടേക്ക് ചെന്നു ഇരുന്നോ
അച്ഛൻ കാപ്പിയരെ ഫോൺ വിളിച്ചു പറഞ്ഞു. കുമ്പസാറാകൂട്ടിൽ വന്നിരുന്നു. എതിർവശം വന്നിരുന്ന മേരി സ്തുതി പറഞ്ഞു തുടങ്ങി…….
അച്ചോ ഈ നാട്ടുകാർ പറയുന്നത് പോലെ മേരി പിഴച്ചിട്ടില്ലാ. ഒരിക്കലും പിഴക്കുകയും ഇല്ല.ഞാൻ കോട്ടയത്തെ വലിയ വീട്ടിലെ രണ്ടാമത്തെമകൾ ആയിരുന്നു. എനിക്ക് താഴെ 2 ആണും 2 പെണ്ണും. മൂത്തത് ചേച്ചി. ഇളയ എന്റെ അനിയത്തിക്ക് ആസമയം 5 വയസ് എനിക്ക് 20ഉം.
നമ്മുടെ കൂപ്പിലെ സ്ഥിരം ലോറിക്കാരൻ ആയിരുന്നു. ജോർജ് . അനാഥനായ ജോർജ് നല്ല ഒരു അദ്വാനി ആയിരുന്നു. വയനാട്ടിൽ നിന്നും സ്വന്തം ലോറിയുമായി പണിക്ക് വന്നിരുന്ന ജോർജുമായി ഞാൻ ഇഷ്ടത്തിലായി.
അധികം വൈകാതെ അത് അപ്പച്ചൻ അറിഞ്ഞു ആകെ പൊല്ലാപ്പായി. എന്നെ വേറെ കെട്ടിച്ചു വിടാൻ തീരുമാനിച്ചു.അപ്പോഴേക്കും എന്നെക്കാൾ 10 വയസിന് മൂപ്പുള്ള ജോർജുമായി ഞാൻ അകലാൻ പറ്റാതെ അടുത്തിരുന്നു.
എന്റെ കല്യാണത്തിന്റെ തലേ ദിവസം ആരും അറിയാതെ ഞാനും ജോര്ജും ഇവിടേക്ക് വണ്ടി കേറി. ആ ഷോക്കിൽ എന്റെ അമ്മച്ചി പോയി. വാശിക്കാരനായ അപ്പച്ചൻ എന്നെ പടിയടച്ചു പിണ്ഡം വച്ചു.
സ്നേഹത്തിനു കണ്ണും മൂക്കും ഒന്നും ഇല്ല എന്നല്ലേ. ആ ലോറിയിൽ ഞങ്ങൾ ഇവിടേക്ക് വരുമ്പോൾ. അധ്വാനിയായ ജോർജ് ഒരിക്കലും എന്നെ പട്ടിണിക്കിടില്ല എന്നു. മളികയിൽ കഴിഞ്ഞ എന്നെ ഒരു കുറവും വരുത്താതെ നോക്കും എന്നും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ എവിടെയോ ചെറിയ ഒരു പേടി.
ആ പേടിക്ക് ഇവിടെ എത്തുന്നത് വരെ മാത്രേ ആയുസ് ഉണ്ടായിരുന്നുള്ളു. എന്നെ കൂട്ടി വീടിന്റെ മുന്നിൽ വന്നു നിന്നപ്പോൾ ഞാൻ ജോർജിനെ നോക്കി. തന്റെ അധ്വാനത്തിന്റെ ഫലമായി സ്വന്തമായി ലോറി മാത്രം അല്ല കേറി കിടക്കാൻ മോശമല്ലാത്ത ഒരു വീടും ജോർജ് ഉണ്ടാക്കിയിരുന്നു.
3 റൂം. അതിൽ ഒരു വലിയ റൂമും അതിൽ തന്നെ ബാത്റൂമും. ബാക്കി 2ഉം ചെറിയ മുറികൾ. അതിൽ ഒരു മുറി നല്ല കാറ്റും വെളിച്ചവും കിട്ടുന്ന റൂം. ഒരു ഹാൾ അതിൽ തന്നെ ഡൈനിങ്ങ് ടേബിൾ പിന്നെ ഒരു കിച്ചൻ. അതിനു പുറത്തു കക്കൂസും കുളിമുറിയു.
വലതുകാൽ വച്ചു ആ വീട്ടിലേക്ക് കയറി ചെന്നപ്പോൾ എന്റെ തീരുമാനം തെറ്റിയില്ല എന്ന് എനിക്ക് തോന്നി. അടുത്തായി വീടുകൾ ഒന്നും അന്ന് ഇല്ലായിരുന്നു. അവിടെ വന്ന ആൾക്കാർക്ക് എല്ലാം ജോർജിനെ വലിയ കാര്യം ആയിരുന്നു.