മഹാമാരിയിലെ മഹാഭോഗം [Master]

Posted by

പക്ഷെ എവിടെ കയറി മോഷ്ടിക്കും? വഴി തെളിഞ്ഞതോടെ പ്രവര്‍ത്തനസ്ഥലം എവിടെ എന്നതായി എന്റെ ചിന്ത. ലോക്ക് ഡോണ്‍ ആയതുകൊണ്ട് എല്ലാവനും രാപകല്‍ വീടുകളില്‍ത്തന്നെയാണ്. പകലുകളില്‍ ഉറങ്ങുന്നത് കൊണ്ട് രാത്രിയില്‍ ഒരെണ്ണത്തിനും ഉറക്കവും കാണില്ല. എന്നാലും എന്തെങ്കിലും ചെയ്തല്ലേ പറ്റൂ. നല്ലവനായ എന്നെ കള്ളനാക്കാന്‍ സര്‍ക്കാര് തന്നെ തീരുമാനിച്ചാല്‍, എന്ത് ചെയ്യാന്‍?

ഞാന്‍ നിലത്ത് വെറും തറയില്‍ മലര്‍ന്നു കിടന്നാലോചിച്ചു. ചന്ദ്രന്‍ ഇളിച്ചുകൊണ്ട്‌ മുകളില്‍ത്തന്നെയുണ്ട്‌. ഡാ ചന്ദ്രാ, മോഷ്ടിക്കാന്‍ ഒരു സ്ഥലം പറഞ്ഞുതാടാ. നിനക്കീ സ്ഥലം മുഴുവനും കാണാമല്ലോ; ഞാന്‍ അപേക്ഷിച്ചു. ചന്ദ്രന്‍ എന്തോ പറഞ്ഞപോലെ എനിക്ക് തോന്നി. ഞാന്‍ എഴുന്നേറ്റിരുന്നു നോക്കി. ങേ!! എന്റെ തലച്ചോറില്‍ ഒരു മിന്നല്‍പ്പിണര്‍!

ചന്ദ്രന്‍! ചന്ദ്രന്‍ പിള്ള!

ചന്ദ്രന്‍ പിള്ളയുടെ കട! ഞാന്‍ ചാടിയെഴുന്നേറ്റ് ചന്ദ്രനെ സാഷ്ടാംഗം പ്രണമിച്ചു. ദേഹമാസകലം വിറകൊള്ളുന്ന ഒരു തരിപ്പ്. ലക്ഷ്യസ്ഥാനം കണ്ടുകിട്ടിയതിന്റെ ആഹ്ലാദം എന്നെ ഒരു അപ്പൂപ്പന്‍താടിയാക്കി മാറ്റിയിരിക്കുന്നു! ഭൂലോക ദാരിദ്രവാസിയും അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്തവനും, ഭാര്യ ഉണ്ടെങ്കിലും മക്കള്‍ ഇല്ലാത്തവനും, നാട്ടുകാരുടെ മൊത്തം പരദൂഷണം ചെവികളില്‍ നിന്നും ചെവികളിലേക്ക്‌ എത്തിച്ച് പുളകം കൊള്ളുന്നവനുമായ ചന്ദ്രന്‍ പിള്ളയെന്ന അറുത്തുകൊല്ലിയുടെ കട, ഇവിടെ നിന്നും കൃത്യം ആറു വീടുകള്‍ക്ക് അപ്പുറത്താണ്. അവിടെയാണ് നാളെ മുതല്‍ എനിക്ക് ജീവിക്കാനുള്ള നിധി ഇരിക്കുന്നത്.

ആദ്യത്തെ ഉത്സാഹം വകതിരിവിന് വഴിമാറിയപ്പോള്‍ ഞാന്‍ അതെപ്പറ്റി ഒന്നുകൂടി ആലോചിച്ചു. എന്താലോചിക്കാന്‍? നാളെ ഉണ്ണാന്‍ അരി വേണം. മറുതയാന്റിക്ക് വാടക കൊടുക്കാന്‍ പണവും വേണം. മുകളിലേക്ക് നോക്കി ഞാന്‍ കൈകൂപ്പി. ചന്ദ്രാ, നീ കാത്തു.

ഞാന്‍ ഉറങ്ങിയില്ല. എന്തായാലും രണ്ടുമണിയൊക്കെ ആകുമ്പോഴേക്കും എല്ലാവനും ഉറങ്ങാനിടയുണ്ട്. അതുവരെ കാത്തിരിക്കണം. കാത്തിരുന്നാല്‍ വിശക്കാനിടയുണ്ട്. വിശന്നാല്‍ നാളെ രാവിലത്തേക്ക് വച്ചിരിക്കുന്ന പഴങ്കഞ്ഞി സ്വാഹയാകും. വിശക്കല്ലേ ഭഗവാനേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ എന്റെ ടെറസില്‍ നിന്നും ചന്ദ്രന്‍പിള്ളയുടെ വീടിന്റെ ടെറസ്സ് കാണാന്‍ പരിശ്രമിച്ചു.

കാത്തിരിപ്പ് പോലെ പ്രയാസമുള്ള ഒരു ജോലി വേറെയില്ല എന്നെനിക്ക് തോന്നി. സമയം ഒച്ചിനെപ്പോലെയാണ് നീങ്ങുന്നത്. പക്ഷെ ഇതല്ലാതെ വേറെ നിവൃത്തിയില്ലല്ലോ? ഏതാണ്ട് ഒരുമണി ആയപ്പോള്‍ ഞാന്‍ തയ്യാറായി. ഇനി മെല്ലെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങണം. താഴും പൂട്ടും തുറക്കാന്‍ സാധിക്കുന്ന ഒന്നുരണ്ടു കമ്പികളും, ഒരു ചെറിയ ചുറ്റികയും ഉപകരണങ്ങളായി ഞാന്‍ കരുതി.

ചുറ്റും ഒരാവര്‍ത്തി നോക്കിയ ശേഷം ഞാന്‍ തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് കയറി. രണ്ടിനും ഇടയില്‍ നല്ല ഉയരമുള്ള ഒരു അരമതില്‍ ഉണ്ട്. അതിലൊക്കെ അള്ളിപ്പിടിച്ചു കയറുന്നത് എനിക്ക് നിസ്സാരം. തെങ്ങില്‍ കയറി ശീലമുള്ള എനിക്ക് ഇത് വല്ലതും ഒരു വിഷയമാണോ?

ഓരോ ടെറസിലും ആളുണ്ടോ എന്ന് നോക്കിക്കൊണ്ടായിരുന്നു എന്റെ സഞ്ചാരം. ഭാഗ്യത്തിന് ആരും എങ്ങുംതന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ ഒടുവില്‍ ഞാന്‍ ലക്ഷ്യസ്ഥലത്ത് എത്തി; ചന്ദ്രന്‍ പിള്ളയുടെ വീടിന്റെ മുകളില്‍.

Leave a Reply

Your email address will not be published. Required fields are marked *