രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Posted by

എന്ന് സ്വയം പ്രാര്തിച്ചിട്ടാണ് അവള് റിബ്ബൺ മുറിച്ചത് എന്നെനിക്ക് തോന്നി . അതെങ്ങാനും പൊളിഞ്ഞു പോയിരുന്നെങ്കിൽ മഞ്ജുസിനെ ഞാൻ കളിയാക്കുമെന്നു അവൾക്കു തന്നെ നല്ല ഉറപ്പാണ് . അന്നത്തെ ദിവസം തന്നെ മഞ്ജു അച്ഛനോടൊപ്പം നാട്ടിലേക്ക് മടങ്ങി . ഞാൻ എന്തൊക്കെയോ ആവശ്യങ്ങളുടെ ഭാഗമായി റോസമ്മക്കൊപ്പം ബാംഗ്ലൂരിലും തങ്ങി.യാത്ര പറയാൻ നേരം ഞങ്ങള് പുതിയ ഓഫീസ് റൂമിൽ വെച്ച് ഒന്ന് ശൃംഗരിച്ചതു അബദ്ധവശാൽ റോസ്‌മേരി വന്നു കാണുകയും ചെയ്തു . സി സി ടി വി ഒകെ ഉള്ള കാര്യം മറന്നു ഞങ്ങള് ഒന്ന് കിസ്സടിച്ചും പോയി !

“ഡോ ഡോ ഇതൊക്കെ വീട്ടിൽ പോയിട്ട് ചെയ്‌താൽ പോരെ ..”
പരസപരം കെട്ടിപിടിച്ചു നിന്ന് ചുംബിച്ചിരുന്ന ഞങ്ങള് ഷോക്കേറ്റ പോലെ ഞെട്ടിമാറിയതു റോസമ്മയുടെ ശബ്ദം കേട്ടാണ് ! അവളുടെ ആക്കിയുള്ള ചിരി കണ്ടതും ഞാനും മഞ്ജുസും ഒന്ന് ചമ്മിയ പോലെ പരസ്പരം നോക്കി .

“ഒന്ന് പോടീ …ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ല . അല്ലെ മഞ്ജുസേ..”
ഞാൻ ജാള്യത മറച്ചു മഞ്ജുസിന്റെ തോളിൽ എന്റെ തോള് തട്ടികൊണ്ട് ചിരിച്ചു .

“പോടാ പട്ടി..”
എന്റെ ചോദ്യം കേട്ട് അവള് പല്ലിറുമ്മി . പിന്നെ റോസമ്മയെ നോക്കി ഇളിച്ചു കാണിച്ചു .

“ഡാ പൊട്ടാ ..സി.സി.ടി.വി ഒകെ ഉള്ള ഓഫീസ് റൂം ആണ് …ഇതൊക്കെ അതിൽ പതിയും..ഞാൻ പറഞ്ഞില്ലെന്നു വേണ്ട ..”
റോസമ്മ ഞങ്ങളെ നോക്കി ചിരിയോടെ പറഞ്ഞു ഓഫിസിലെ ടേബിളിൽ ഇരിക്കുന്ന മോണിറ്ററിലേക്ക് ചൂണ്ടി .അപ്പോഴാണ് സത്യം പറഞ്ഞാൽ ഞങ്ങളും അതൊക്കെ അവിടെയുള്ളത് ശ്രദ്ധിക്കുന്നത് .

“അയ്യോ…അപ്പൊ ഇതൊക്കെ കിട്ടികാണുമോ ?”
മഞ്ജുസ് അതുകേട്ടതും എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് പയ്യെ തിരക്കി .

“എന്തെ നിനക്ക് അത് കാണണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി . അതുകെട്ടെന്നോണം റോസമ്മയും ചിരിച്ചു .

“പോടാ…”
എന്റെ ചോദ്യം കേട്ടതും അവളെന്റെ കാലിൽ പയ്യെ ചവിട്ടി . പിന്നെ റോസമ്മയെ നോക്കി ചിരിച്ചു .

“ഒക്കെ മായ്ച്ചു കളഞ്ഞേക്ക് മോളെ …മോശം അല്ലെ ”
റോസമ്മയെ നോക്കി മഞ്ജുസ് ചെറിയ ചമ്മലോടെ പറഞ്ഞു .

“ആഹാ..അപ്പൊ അതിനു മാത്രം ഒക്കെ ഇവിടെ നടന്നോ ?”
റോസമ്മയും അർഥം വെച്ച് തന്നെ തിരക്കി .

“ഛീ …നീയും ഇവനെ പോലെ തന്നെ ആണോ …അയ്യേ ”
റോസമ്മയുടെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു .

“ഓ പിന്നെ ..കെട്ട്യോനും കെട്ട്യോൾക്കും ചെയ്യുന്നതിൽ കുഴപ്പമില്ല …നമ്മള് വല്ലോം പറഞ്ഞാലേ കുറ്റം ഉള്ളു അല്ലെ ”
മഞ്ജുസിന്റെ സംശയം കേട്ട് റോസമ്മ തട്ടിവിട്ടു.

“നിനക്കിപ്പോ സന്തോഷം ആയല്ലോ ?”
റോസമ്മയുടെ കളിയാക്കൽ കേട്ടതും മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . “ന്ന പോട്ടെ ഏട്ടാ ..” എന്ന് എന്നെ കളിയാക്കി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ ബലമായി പിടിച്ചു വെച്ച് റൊമാൻസ് കളിച്ചതു ഞാനായതുകൊണ്ട് അതിൽ തെറ്റുപറയാൻ ഒക്കില്ല .

Leave a Reply

Your email address will not be published. Required fields are marked *