അവളുടെ സൈലൻസ് കണ്ടു ഞാൻ പുരികങ്ങൾ ഇളക്കി . അതിനും കക്ഷിക്ക് മിണ്ടാട്ടം ഒന്നുമില്ല. ഒന്ന് ചിരിക്കണം എന്നൊക്കെ ഉണ്ടെങ്കിലും മുഖം വെട്ടിച്ചു സ്വല്പം ഗമയിൽ ഇരുന്നു .
“ദേ കൂടുതല് പോസ് ഇട്ടാൽ ഒറ്റ ചവിട്ടങ്ങു തരും …കേട്ടോടി …”
അവളുടെ ഇരിപ്പ് കണ്ടു ഞാൻ പെട്ടെന്ന് പല്ലിറുമ്മി . പിന്നെ അവളുടെ കഴുത്തിൽ പയ്യെ കുത്തിപ്പിടിച്ചു .
“എന്ന ചവിട്ട് ..”
മഞ്ജുസും ഗൗരവം അഭിനയിച്ചു പറഞ്ഞു .
“ചവിട്ടിയേനെ .പക്ഷെ എന്റെ കൊച്ചു ഇതിനകത്തായി പോയി…”
ഞാൻ പെട്ടെന്ന് അവളുടെ കഴുത്തിലെ പിടി അയച്ചു വയറിലേക്ക് നീക്കികൊണ്ട് ചിണുങ്ങി .
“അയ്യടാ .അല്ലെങ്കിൽ നീ അങ്ങ് ഒലത്തും …”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു . പെണ്ണിനെ നേരിയ വിയർപ്പു ഗന്ധം ഉണ്ടെങ്കിലും അതിനു സുഖമുള്ള ഒരു ഫീൽ ആണ് !
“നീ എന്നെ സ്നേഹിച്ചു കൊല്ലല്ലേ മോനെ …എനിക്ക് തന്നെ ബോറടിക്കുവാ ..”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഉമ്മവെച്ചു .
“ആണോ ?”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .
“ഹ്മ്മ്….കൊറച്ചു ഓവറാ…”
മഞ്ജുസ് തമാശ പോലെ പറഞ്ഞു ചിരിച്ചു .
“ആഹ്..ഞാൻ അങ്ങനാ ..സ്നേഹിച്ചാൽ നക്കിക്കൊല്ലും…”
ഞാൻ തമാശ പോലെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .
“നിന്നെ അല്ലാതെ ഞാൻ ആരെയാടി മോളെ സ്‌നേഹിക്യാ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചിരുന്നു .
“നിന്റെ റോസമ്മയെ സ്നേഹിച്ചോടാ …”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിണുങ്ങി .
“ദേ ഒരുമാതിരി മറ്റേ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ …അത് വേറെ ..ഇത് വേറെ …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കവിളിൽ മുത്തി .പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു അവളെ സമ്മതിപ്പിച്ചു . സമ്മതിച്ചില്ലെങ്കിൽ ഞാൻ തെറ്റിപ്പോകും എന്നൊക്കെ ഭീഷണി മുഴക്കിയപ്പോഴാണ് കക്ഷി “യെസ് ” പറഞ്ഞത് .
അങ്ങനെയാണ് പിറ്റേ ആഴ്ച ഞാനും അവളും കൂടി ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്നത് . മഞ്ജുസിന്റെ അച്ഛനും ഉത്ഘാടന ദിവസം അങ്ങോട്ടേക്കെത്തിയിരുന്നു . ക്ഷണിക്കപ്പെട്ട അതിഥികളുടെ മാത്രം മുൻപിൽ വെച്ച് കൂടുതൽ ആഘോഷങ്ങളും ആര്ഭാടങ്ങളുമില്ലാതെ ഞങ്ങളുടെ ബിസിനെസ്സ് സ്ഥാപനത്തിന്റെ ഓഫീസ് മഞ്ജുസ് റിബ്ബൺ മുറിച്ചു ഉൽഘാടിച്ചു !
“ഈശ്വര എന്നെ കാത്തോളണേ ..നാണം കെടുത്തല്ലേ ”