മഞ്ജുസ് എനിക്കിട്ടു താങ്ങിക്കൊണ്ട് ചിരിച്ചു .
“പോടീ നാറീ..എന്ത് കോപ്പ് ആയാലും ഇത് ഉദ്ഘാടിക്കുന്നത് നീയാ ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു സസ്പെൻസ് പൊട്ടിച്ചു .
“ഏഹ് ഞാനോ ?”
മഞ്ജുസ് വാ പൊളിച്ചുകൊണ്ട് എന്നെ നോക്കി .
“അതെ..നീ തന്നെ …എന്റെ മിസ്സിന് ഭാഗ്യം ഉണ്ടോ എന്ന് അറിയണമല്ലോ . അതുകൊണ്ട് ഓഫീസ് റൂം റിബ്ബൺ മുറിച്ചു ഉദ്ഘാടനം ചെയ്യുന്നത് നീയാ ..”
ഞാൻ തീർത്തു പറഞ്ഞു .
“പോടാ ..അതൊന്നും വേണ്ട . ഇതെങ്ങാനും പൊളിഞ്ഞു പോയാൽ പിന്നെ എന്റെ ഐശ്വര്യം കൊണ്ടാണെന്നു പറഞ്ഞു നടക്കാനല്ലേ ?”
എന്റെ ഉള്ളിലിരിപ്പ് വായിച്ചെന്ന പോലെ മഞ്ജുസ് ചിരിച്ചു .
“ഹി ഹി…പോടീ പുല്ലേ…”
ഞാൻ അവളുടെ മറുപടി കേട്ട് ചിരിച്ചു .
“വേണ്ട മോനെ ..ഞാൻ ഇല്ല …നിങ്ങള് വല്ല ഫിലിം സ്റ്റാർസിനേം നോക്ക്…”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു .
“വോ വേണ്ട ..അതൊക്കെ ചിലവുള്ള പരിപാടിയാ. നീ തന്നെ മതി ”
ഞാൻ തീർത്തു പറഞ്ഞു .
“അപ്പൊ അത് നശിച്ചു കാണാൻ ആണോ നിങ്ങൾക്ക് താല്പര്യം ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
“ആഹ്..അങ്ങനെ നശിക്കുന്നെങ്കിൽ അങ്ങ് നശിക്കട്ടെ . അങ്ങനെ ആണ് വിധി എങ്കിൽ അങ്ങനെ തന്നെ നടക്കും ”
ഞാൻ നിസാര മട്ടിൽ പറഞ്ഞു .
“കവി ഞാൻ ഇല്ലാട്ടോ..ചുമ്മാ…”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജു പിൻവലിഞ്ഞു .
“ചുമ്മാ ഒന്നും അല്ല…ഞാൻ റോസമ്മയോടു എല്ലാം പറഞ്ഞിട്ടുണ്ട് . എന്റെ സ്വന്തം ആയിട്ടുള്ള ആദ്യത്തെ ബിസിനെസ്സ് അല്ലെ..സോ അത് നിന്റെ കൈകൊണ്ട് തന്നെ തുടങ്ങണമെന്ന് …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു പുരികങ്ങൾ ഇളക്കി . പിന്നെ അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തി .
“ഹോ..ഭയങ്കര കാര്യായി പോയി ..ഈ സ്നേഹം ഒന്നും മുൻപ് ഇല്ലാരുന്നല്ലോ ?”
എന്റെ പെട്ടെന്നുള്ള സ്നേഹം കണ്ടു അവൾ മുഖം വെട്ടിച്ചു .
“അത് എന്റെ കുറ്റമല്ലല്ലോ ..നീ മനസിലാക്കാത്തതിന്റെ കുഴപ്പം അല്ലെ ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുടെ മുത്തി . അതിനു മാത്രം മഞ്ജുസ് എതിർപ്പിന്റെ സ്വരം ഉയർത്തിയില്ല . അല്ലേൽ തന്നെ ഞാനവളെ ഓവർ ആയിട്ട് സ്നേഹിക്കുന്ന പോലെ “അഭിനയിക്കുന്നു” എന്നൊക്കെയാണ് പരാതി !
“നിനക്കാണ് എന്നോട് സ്നേഹം ഇല്ലാത്തതു …ഞാൻ എന്ത് ചെയ്തു തന്നാലും ഒരു താങ്ക്സ് പോലും പറയില്ല ”