ആദ്യത്തെ ഇൻവിറ്റേഷൻ കാർഡ് കൊടുക്കുന്നതും എന്റെ പുന്നാര മിസ്സിന് തന്നെയാണ് .
“എടി നിനക്കൊരു കൊറിയർ ഉണ്ട് ” എന്ന് പറഞ്ഞു കാർഡ് അവളെ ഏൽപ്പിച്ചത് ഞാൻ തന്നെയാണ് . വല്യ താല്പര്യത്തോടെ കവർ പൊട്ടിച്ചു നോക്കിയാ കക്ഷി കാർഡും ബ്രോഷറുമൊക്കെ കണ്ടു എന്നെ ഒന്ന് വിശ്വാസം വരാതെ നോക്കി . പക്ഷെ ഞാൻ പ്രതീക്ഷിച്ച എക്സൈറ്റ്മെന്റ് ഒന്നും കക്ഷിയിൽ കണ്ടില്ല എന്നതാണ് വാസ്തവം ! ഓഫീസിന്റെയും ഷോപിന്റെയും ഫോട്ടോസും ഇന്റീരിയറും ഡീറ്റൈൽസും ഗാര്മെന്റ്സ് ഫാഷനുമെല്ലാം ആ ബ്രോഷറിൽ അടങ്ങിയിരുന്നു .
“ഹ്മ്മ്….അപ്പൊ ഇതായിരുന്നു രണ്ടും കൂടി ഒപ്പിച്ചോണ്ടിരുന്നത് ല്ലേ ?”
മഞ്ജുസ് പുരികങ്ങൾ ഇളക്കി എന്നെ നോക്കി .
“യാ യാ ..എങ്ങനുണ്ട് ? കൊള്ളാവോ ?”
ഞാൻ അവളുടെ അഭിപ്രായമറിയാൻ വേണ്ടി പെണ്ണിനെ ചേർത്തുപിടിച്ചു ഇരുന്നു .
“ആഹ് ..വല്യ കൊഴപ്പമില്ല എന്ന് പറയാം ..ഇതൊക്കെ വിജയിക്കോ?”
അവൾ മുനവെച്ചുകൊണ്ട് തന്നെ പറഞ്ഞു എന്നെ നോക്കി .
“അത്രേ ഉള്ളു ? ശേ ..ആദ്യത്തെ ഫീഡ്ബാക് തന്നെ നെഗറ്റീവ് ആണല്ലോ ”
മഞ്ജുസിന്റെ ഭാവം കണ്ടു ഞാൻ സ്വയം പരിതപിച്ചു .
“ഹി ഹി..പോടാ പൊട്ടാ ..നന്നായിട്ടുണ്ട് . ഞാൻ ചുമ്മാ പറഞ്ഞതാ ..”
എന്റെ നിരാശ കണ്ടെന്നോണം മഞ്ജുസ് ആവേശത്തോടെ പറഞ്ഞു . പിന്നെ എന്റെ കവിളിൽ പയ്യെ മുത്തി .
“അതൊക്കെ പോട്ടെ മോനുനു ഇതിനൊക്കെ എവിടുന്നാ പൈസ കിട്ടിയത് ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“ലോൺ എടുത്തതാ..എന്തേയ് ?”
ഞാൻ ചെറിയൊരു കള്ളം തട്ടിവിട്ടു അവളെ നോക്കി .
“ഏയ് ഒന്നും ഇല്ല…ചുമ്മാ . അതെന്തായാലും നന്നായി റിസ്ക് ഉണ്ടെങ്കിൽ നീ വർക് ചെയ്തോളും ”
മഞ്ജുസ് എന്റെ കൈപിടിച്ച് പ്രോത്സാഹനം നൽകി .
“ഹ്മ്മ് ..നോക്കാം ..റോസമ്മ നിര്ബന്ധിച്ചപ്പോ ഇറങ്ങിയെന്നെ ഉള്ളു മോളെ ..”
ഞാൻ അതിലൊന്നും വല്യ ഇന്ററസ്റ്റ് ഇല്ലാത്ത പോലെ പറഞ്ഞു .
“അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറല്ലേ കവി…സ്വല്പമൊക്കെ സിൻസിയർ ആവാം ”
മഞ്ജുസ് ഒരുപദേശം പോലെ തട്ടിവിട്ടു .
“ആഹ് ..നമുക്ക് നോക്കാന്നെ..അതൊക്കെ പോട്ടെടി..ഫേമിന്റെ പേരെങ്ങനെ ഉണ്ട് ?”