“സാരല്യ ..ഞാൻ വന്നു കൊളമാക്കുന്നതിലും ഭേദം അല്ലെ ..”
അന്നത്തെ ഇൻസിഡന്റ് ഓർത്തുകൊണ്ട് തന്നെ അവളപ്പോഴും ചിരിച്ചു .
“ഓഹ്ഹ്..എനിക്കിതു കേക്കുമ്പോഴാ …കഴിഞ്ഞത് കഴിഞ്ഞില്ലേ മഞ്ജുസേ …നീ അത് തന്നെ മനസ്സിൽ വെച്ച് നടന്നാലോ ? കേട്ട എനിക്കില്ലാത്ത വിഷമം നിനക്കെന്തിനാ ?”
ഞാൻ അവളെ സംശയത്തോടെ തന്നെ നോക്കി .
“ഒന്ന് പോ കവി ..ഒരിക്കലും ഞാൻ പറയാൻ പാടില്ലാത്തതൊക്കെയാ പറഞ്ഞത് ..അതിനി ഞാൻ ചാവണ വരെ എന്റെ മനസില് ഉണ്ടാകും ”
മഞ്ജുസ് പെട്ടെന്ന് ഇമോഷണൽ ആയികൊണ്ട് ചിണുങ്ങി .
“നീയും മോശം ഒന്നും അല്ല ..നിന്റെ മനസിലുള്ളതൊക്കെയാ പുറത്തു വന്നത് എന്നൊക്കെ പറഞ്ഞു എന്ന കളിയാക്കിയില്ലേ ..അതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതാ ”
അതിനു ശേഷം എപ്പോഴോ ഞാൻ തമാശക്ക് പറഞ്ഞതോർത്തു അവൾ വീണ്ടും കരച്ചിലിന്റെ വക്കിലെത്തി .
അവളുടെ ഉരുണ്ടുകൂടിയ മുഖവും കലങ്ങിയ കണ്ണുകളും നോക്കി ഞാൻ പയ്യെ ചരിച്ചു . അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്ന് വെള്ളം പൊടിഞ്ഞു തുടങ്ങിയിരുന്നു ..
“ശേ …എന്തോന്നാ മിസ്സെ..ഇത് ..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പയ്യെ ചുംബിച്ചു .
“കരയല്ലെടി പോത്തേ..നീ കരഞ്ഞാൽ എനിക്ക് സഹിക്കുകേലാ…”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ കെട്ടിപിടിച്ചു .
“വേണ്ട ..എനിക്കൊക്കെ അറിയാം ..”
മഞ്ജുസ് മുൻവിധിയോടെ തന്നെ പറഞ്ഞു തേങ്ങി .
“നിനക്കൊരു മൈരും അറിയില്ല ..ചുമ്മാ ഇപ്പോഴും ഇതെന്നെ പറഞ്ഞുകൊണ്ട് …ഛെ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ മുഖം ഉയർത്തി നോക്കി . പിന്നെ അവളുടെ കലങ്ങിയ കണ്ണുകൾ പയ്യെ എന്റെ കൈവിരൽ കൊണ്ട് തുടച്ചു .
“ദേ ..നീ അങ്ങനെ എനിക്ക് വേണ്ടി കൂടുതല് ഔദാര്യം ഒന്നും കാണിക്കണ്ട . റോസമ്മ എന്നെ വിളിക്കുന്നതും സംസാരിക്കുന്നതുമൊക്കെ വേറൊരു കാര്യം പറയാനാ ..ഇയാള് അതുകണ്ടു ദെണ്ണിക്കണ്ട”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ വലതുകൈകൊണ്ട് പയ്യെ കുത്തിപ്പിടിച്ചു .
“എന്ത് കാര്യം ?”
മഞ്ജുസ് അത്ര നേരത്തെ സങ്കടം മറന്നു പെട്ടെന്ന് ചിരിച്ചു .
“അതൊക്കെ ഉണ്ട് ..നീ അറിയാൻ സമയം ആയിട്ടില്ല ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ തഴുകി .
“ഇനിയിപ്പോ അതിനു രാഹുകാലം ഒക്കെ നോക്കണോ ?”
എന്റെ മറുപടി തൃപ്തികരമല്ലാത്തതുകൊണ്ട് മഞ്ജുസ് മുരണ്ടു .
“ആഹ് വേണം ..ശെടാ ..ഞാൻ ഒന്ന് പറഞ്ഞപ്പോഴേക്കും ചോദ്യം ചെയ്യാനും തുടങ്ങിയല്ലോ ”