ഞാൻ അവളെ സംശയത്തോടെ നോക്കി .
“ഏഹ്? പറ ..നീ എന്തിനാ മിസ്സെ ഇങ്ങനെ ഒഴിഞ്ഞു നിൽക്കുന്നെ ? ”
ഞാൻ അവളെ തന്നെ ഉറ്റുനോക്കി .
“ഒന്നും ഇല്ലെടാ ..ഞാൻ ചുമ്മാ എന്തിനാ നിങ്ങളുടെ ഇടയില് ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
“ആരുടെ ഇടയില് …? ”
ഇത്തവണ ഞാൻ സ്വല്പം കടുപ്പിച്ചു തന്നെ ചോദിച്ചു .
“എന്താ കവി ഇങ്ങനെ …”
എന്റെ സ്വരം മാറിയതും അവളൊന്നു പേടിച്ചു .
“പിന്നെ …നീ എന്താ ഈ പറഞ്ഞു വരുന്നേ ..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“അങ്ങനെ അല്ല കവി…ഇനി ഞാൻ വന്നു വല്ലതും പറഞ്ഞാൽ നിനക്കു അത് ബുദ്ധിമുട്ട് ആയാലോ എന്ന് വെച്ചിട്ടാ ഞാൻ അടുത്തേക്ക് വരാത്തത് ..”
മഞ്ജുസ് എന്നെ നോക്കി സ്വല്പം ഭയത്തോടെ പറഞ്ഞു .
“ദേ മിസ്സെ ഞാൻ മോന്തക്കൊരു കുത്തങ് തരും…ഞാൻ ഇപ്പൊ കുറച്ചു ദിവസായിട്ട് ഇത് ശ്രദ്ധിക്കുന്നു. നിന്റെ കാട്ടികൂട്ടല് കണ്ടാൽ ഞാനും അവളും തമ്മില് ഏതാണ്ടൊക്കെ ഉള്ളപോലെ ആണല്ലോ ”
ഞാൻ ഇത്തവണ മഞ്ജുവിനെ ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു .
“കവി…ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ .”
ഞാൻ പറഞ്ഞത് അത്ര രസിക്കാത്ത അവള് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു .
“പിന്നെ ദേഷ്യം വരില്ലേ . അവളെന്തിനാ വിളിച്ചത് ? എന്താ സംസാരിച്ചത് എന്നൊക്കെ നിനക്കു ചോദിച്ചൂടെ?”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി.
“എന്തിനു ? എനിക്ക് നിന്നെ വിശ്വാസം ആണ് ..”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു .
“അങ്ങനെ ഇപ്പൊ എന്നെ ബോധിപ്പിക്കാൻ വേണ്ടി നീ വിശ്വസിക്കേണ്ട ..”
അവളുടെ ഭാവം കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .
“എന്തൊരു കഷ്ടമാ കവി ഇത് ..ഞാൻ എന്ത് ചെയ്താലും നിനക്ക് കുറ്റം ആണല്ലോ . ആദ്യം ചോദിച്ചതിന് കുറ്റം , ഇപ്പൊ എന്താ ഒന്നും ചോദിക്കാത്തത് എന്ന് ചോദിച്ചായി കുറ്റം പറച്ചില് ..”
മഞ്ജുസ് അവളുടെ നിസഹായത ഏറെ മുൻപിൽ തുറന്നു പറഞ്ഞു .
“നീ എന്താ മഞ്ജുസേ ഇങ്ങനെ ..നീ ഇങ്ങനെ അന്യരെ പോലെ മാറി നിക്കുമ്പോ എനിക്കെന്തോ പോലെയാ ..”
ഞാൻ അവളുടെ മറുപടി കേട്ട് അവളെ കെട്ടിപിടിച്ചു കിടന്നു . പിന്നെ സ്വല്പം ഉയർന്നു അവളുടെ കവിളിൽ പയ്യെ ഉമ്മവെച്ചു .