റോസ് മോളുടെ ചിണുക്കം നോക്കി അഞ്ജു ചിരിച്ചു . അഞ്ജുവിനു റോസിമോളെക്കാൾ കൂടുതൽ ബോണ്ടിങ് ആദിയുമായാണ് . അതുകൊണ്ട് തന്നെ കാറിനുള്ളിലേക്ക് കയ്യിട്ട് മഞ്ജുവിന്റെ മടിയിലിരുന്ന ആദിയുടെ കവിളിൽ പയ്യെ പിടിച്ചു വലിച്ചുകൊണ്ട് അഞ്ജു മറുകൈകൊണ്ട് ടാറ്റ കാണിച്ചു .”അപ്പൂസേ..ടാറ്റ …”
അഞ്ജു ചിരിയോടെ പറഞ്ഞതും ആദിയും പുഞ്ചിരി തൂകി . പിന്നെ അവളെ നോക്കി കൈവീശി ടാറ്റ കാണിച്ചു . അതോടെ അഞ്ജു പിൻവാങ്ങി . പിന്നെ മഞ്ജുവിനെ നോക്കി പുരികങ്ങൾ ഇളക്കി .
അഞ്ജു ചിരിയോടെ പറഞ്ഞതും ആദിയും പുഞ്ചിരി തൂകി . പിന്നെ അവളെ നോക്കി കൈവീശി ടാറ്റ കാണിച്ചു . അതോടെ അഞ്ജു പിൻവാങ്ങി . പിന്നെ മഞ്ജുവിനെ നോക്കി പുരികങ്ങൾ ഇളക്കി .
“വന്നിട്ട് കാണാം ..”
അഞ്ജു അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .
“പോടീ …”
മഞ്ജുസ് അതുകണ്ടു ചിരിച്ചു . അതോടെ ഞാൻ ഗ്ലാസ് ഒകെ കയറ്റിയിട്ടുകൊണ്ട് കാർ മുറ്റത്തിട്ടു തിരിച്ചു പയ്യെ മുൻപോട്ടെടുത്തു. കാർ നീങ്ങിയതോടെ ആദിയും റോസും ഒന്ന് ഉഷാറായി . യാത്ര പോകുന്നത് രണ്ടാൾക്കും നല്ല ഇഷ്ടമുള്ള കാര്യമാണ് .