പോകാറുള്ളൂ .അതുകൊണ്ട് ഇപ്പൊ ഷോപ്പിംഗിനു പോകുമ്പോ എളുപ്പം ഉണ്ട് !
“എടാ നീ ഇവനേം എടുത്തു ഇറങ്ങിക്കോ ..ഞാൻ അങ്ങ് വന്നേക്കാം ”
രണ്ടുറെയും ഒരുമിച്ചു എടുക്കുന്നതിനുള്ള ബുദ്ധിമുട്ടോർത്തു മഞ്ജുസ് പയ്യെ പറഞ്ഞു .
“ഹ്മ്മ് ..ബാഗോ ?”
ഞാൻ സംശയത്തോടെ തിരക്കി .
“അത് ഞാൻ എടുത്തോളാം ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു റോസിമോളെ ഷർട്ട് അണിയിച്ചു .പിന്നെ അവളുടെ മുടിയൊക്കെ കൈകൊണ്ട് ചികഞ്ഞു നേരെയിട്ടു പെണ്ണിനെ സുന്ദരിയാക്കി . റോസ് മോള് അതെല്ലാം ആസ്വദിച്ചുകൊണ്ട് ഇരിക്കുന്നുണ്ട് . കണ്ണെഴുതിക്കുന്നതും മേക്കപ്പ് ഇട്ടുകൊടുക്കുന്നതും ഒക്കെ റോസിമോള്ക്കു നല്ല ഇഷ്ടമാണ് .
അത് സ്വല്പ നേരം നോക്കി നിന്ന ശേഷം ഞാൻ ആദിയെയും എടുത്തു താഴേക്കിറങ്ങി . ഹാളിൽ എത്തിയതും അഞ്ജു അവനെ വന്നെടുത്തു .
“അപ്പൂസ് പോവാ …”
അവന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് അവൾ ചിണുങ്ങി . അതിനു മറുപടി എന്നോണം ആദി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് പയ്യെ കൈത്തലം അമർത്തി .
“നീ എങ്ങനെയാ ഇവനെ മെരുക്കിയേ?”
അഞ്ജുവും ആദിയും തമ്മിലുള്ള ബോണ്ടിങ് ഓർത്തു ഞാൻ കൗതുകത്തോടെ തിരക്കി .
“എന്തോന്ന് മെരുക്കല്..ഇവനെ ചേച്ചി എടുത്തു നടന്നതിലും കൂടുതൽ സമയം ഞാനാ എടുത്തു നടന്നിട്ടുള്ളത് , അതിന്റെ സ്നേഹം ഇല്ലാണ്ടിരിക്കോ..അല്ലേടാ മുത്തേ …”
അവനെ കയ്യിലിട്ടു കുലുക്കികൊണ്ട് അഞ്ജു ചിരിച്ചു .
അവനെയും എടുത്തുകൊണ്ട് അഞ്ജുവും ഞാനും ഉമ്മറത്തേക്ക് നടന്നു . പിന്നെ അച്ഛനോട് ഒന്നുടെ യാത്ര പറഞ്ഞു . അപ്പോഴേക്കും അമ്മയും ഉമ്മറത്തേക്കെത്തി . നോക്കിയും കണ്ടുമൊക്കെ പൊയ്ക്കോണം എന്ന സ്ഥിരം ഉപദേശവും വിളമ്പികൊണ്ട് അമ്മച്ചി അച്ഛനരികിൽ ചുമരും ചാരിനിന്നു .
അതോടെ അഞ്ജുവും ഞാനും കൂടി മുറ്റത്തേക്കിറങ്ങി . കാറിനടുത്തു ചാരി നിന്നുകൊണ്ട് ഞങ്ങ മുഖാമുഖം നോക്കി .
“ഭദ്രകാളി ചൂടിലാണോ ?”
ആദിയുടെ കവിളിൽ പയ്യെ മുത്തികൊണ്ട് അവളെന്നെ നോക്കി .
“ഏയ് …വല്യ കൊഴപ്പം ഒന്നുമില്ല ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“ഹ്മ്മ് ..”
അഞ്ജു അതുകേട്ടു അമർത്തിയൊന്നു മൂളി . അപ്പോഴേക്കും ഇടതു കയ്യിൽ റോസിമോളെ എടുത്തു വലതുകൈയ്യിൽ ക്യാരി ബാഗും തൂക്കിപിടിച്ചുകൊണ്ട് മഞ്ജു ഉമ്മറത്തേക്കെത്തി .
“അപ്പൊ അച്ഛാ ..അമ്മെ ..പോയിട്ട് വരാട്ടോ…”