രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Posted by

“അതൊക്കെ ഞങ്ങള് നോക്കിക്കോളാം ..അല്ലേടാ അപ്പൂസേ…”
അതൊന്നും ഒരു വിഷയമല്ല എന്നമട്ടിൽ പറഞ്ഞുകൊണ്ട് മഞ്ജുസ് എന്റെ മടിയിൽ നിന്നും അവനെ കുനിഞ്ഞെടുത്തു . ചെറുക്കനും അതിലേറെ ആവേശത്തോടെ അവളുടെ കൈകളിലേക്ക് ചാടി .അതോടെ അവനെയും എടുത്തു മഞ്ജുസ് ഞങ്ങളുടെ മുൻപിൽ ഞെളിഞ്ഞു നിന്നു . ആദി ചുംബനങ്ങളായി അവന്റെ സ്നേഹം മഞ്ജുവിന്റെ കവിളിൽ പതിച്ചുകൊണ്ട് പ്രകടിപ്പിക്കുന്നുണ്ട് .

“അമ്മേടെ മുത്തിന് പാലുവേണോ ..”
മഞ്ജുസ് അർഥം വെച്ചുതന്നെ ചെറുക്കനോട് തിരക്കി . പക്ഷെ നോട്ടം എന്റെ നേരെ ആയിരുന്നു . അതിന്റെ ഗുട്ടൻസ് അറിയാവുന്നതുകൊണ്ട് ഞാൻ ഒന്ന് ചൂളിപ്പോയി . അഞ്ജു അടുത്തുള്ളതുകൊണ്ട് ഒന്നും അങ്ങോട്ട് പറയാനും പറ്റില്ല .

“നീ അതിനെ കൊഞ്ചിച്ചോണ്ട് നിൽക്കാതെ പോയി ഡ്രസ്സ് മാറ്റെടി ടീച്ചറെ ..പോണ്ടേ ?”
ഞാൻ പെട്ടെന്ന് വിഷയം മാറ്റി അവളെ നോക്കി .

“ആഹ് …മാറ്റം …നീ ആദ്യം ഫുഡ് കഴിക്ക്”
മഞ്ജുസ് ചെറുക്കനെ കൊഞ്ചിച്ചുകൊണ്ട് തന്നെ പറഞ്ഞു .

“ഇന്ന് നീയാണോ കുക്കിങ്?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“എവിടന്നു …ന്റെ എടത്തിയമ്മക്ക് അടുക്കള അലർജി ആയിട്ടുണ്ട് ..”
ആ ചോദ്യത്തിന് അഞ്ജു ആണ് മറുപടി പറഞ്ഞത് . അത് കേട്ടതും മഞ്ജുസ് അവളെയൊന്നു നോക്കി ദഹിപ്പിച്ചു .

“പറയുന്ന ആളെ പിന്നെ പെറ്റിട്ടതു അടുക്കളയിൽ ആണല്ലോ ..അതോർക്കുമ്പോഴാ ..ഹ്മ്മ് ”
മഞ്ജുസും വിട്ടില്ല. അഞ്ജുവിനെ ശരിക്കൊന്നു താങ്ങി ! എനിക്കതെല്ലാം കേട്ടു ചെറിയ രീതിക്ക് ചിരിയും വരുന്നുണ്ട് .

“ഹോ…ഈ സാധനത്തിന്റ നാക്ക് …”
മഞ്ജുസിന്റെ മറുപടി കേട്ടു അഞ്ജു മുഖം വെട്ടിച്ചു .

“ന്തായാലും നിന്റെ അത്ര ഒന്നും ഇല്ലെടി ..പിന്നെ നിങ്ങളുടെ ഇടയില് ജീവിച്ചു പോണ്ടേ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്കായി ഇരുന്നു .

“അയ്യോടി അത് കൊള്ളാല്ലോ ..ഞങ്ങളാരേലും ക്ഷണിച്ചോ ഇങ്ങോട്ട് ? സ്വയം വലിഞ്ഞുകയറി വന്നതല്ലേ ”
സോഫയിലേക്കിരുന്ന മഞ്ജുവിനോടായി അഞ്ജു തട്ടിവിട്ടു . പക്ഷെ ടി.വി സ്ക്രീനിലേക്ക് നോക്കി സ്വല്പം പുച്ഛത്തോടെയാണ് അവളതു പറഞ്ഞത് .

അതുകേട്ടതും മഞ്ജുസ് എന്നെയൊന്നു കടുപ്പിച്ചു നോക്കി .”നിന്റെ പെങ്ങളെ അടക്കി നിർത്തിക്കോ ” എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ട് .

“എന്നെ നോക്കീട്ട് കാര്യമില്ല …”
അവളുടെ നോട്ടം കണ്ടു ഞാൻ ചിരിച്ചു .

“പിന്നെ ..അവള് പറഞ്ഞത് കേട്ടില്ലേ ..”
അഞ്ജുവിനെ നോക്കികൊണ്ട് മഞ്ജുസ് പല്ലിറുമ്മി .

“പറഞ്ഞത് സത്യമല്ലേ …ആരേലും നിർബന്ധിച്ചോ ഇവിടേക്ക് വരാൻ? കണ്ണേട്ടന് ഒരബദ്ധം പറ്റിയതാണെന്ന് പിന്നീടല്ലേ മനസിലായത് ”
അഞ്ജു അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *