രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Posted by

മഞ്ജുവിന്റെ മറുപടി കേട്ടു അഞ്ജുവും അവൾക്കിട്ടൊന്നു താങ്ങി . അതോടെ കക്ഷി ഒന്നുടെ പ്ലിങ് ആയി . എനിക്കും അമ്മയ്ക്കും ചെറുതായി ചിരിക്കാനും അതൊരു അവസരമായി . അതോടെ മഞ്ജുവിനും ചെറുതായി ദേഷ്യം വന്നുതുടങ്ങി .”നിന്നോട് ചോദിച്ചില്ല …പോടീ ”
അഞ്ജുവിന്റെ കളിയാക്കൽ ഇഷ്ടപെടാത്ത മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടി .

“അങ്ങോട്ടാരും പറഞ്ഞില്ലേ ..ഹൌ ..”
മഞ്ജുവിന്റെ ചുവന്നു തുടുത്ത മുഖം നോക്കി അഞ്ജുവും തട്ടിവിട്ടു .

“ഡീ ഡീ അഞ്ജു ..മതി…നിർത്തിക്കെ …ഇവിടുള്ള പിള്ളേരെക്കാൾ കഷ്ടം ആണല്ലോ നിങ്ങള് മൂന്നെണ്ണത്തിന്റെ കാര്യം ”
എല്ലാം കണ്ടും കേട്ടും നിന്ന എന്റെ മമ്മിയും ഒടുക്കം ഇടപെട്ടു തുടങ്ങി .

“അല്ലേലും അമ്മയെപ്പോഴും ചേച്ചിടെ സൈഡാ..”
മമ്മിയുടെ ഉപദേശം കേട്ടു അഞ്ജു തട്ടിവിട്ടു .

“ഇതില് സൈഡ് ഒന്നും ഇല്ല..എല്ലാരോടും കൂടിയാ പറഞ്ഞത് ”
മഞ്ജുസിനെ നോക്കി ചിരിച്ചുകൊണ്ട് എന്റെ മമ്മി തട്ടിവിട്ടു .

“‘അത് കണ്ടാൽ തോന്നണ്ടേ …”
അമ്മയുടെ പക്ഷപാതം കണ്ടു ഞാനും തട്ടിവിട്ടു . പിന്നെ ആദിയെ കെട്ടിപിടിച്ചു അവന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .

“ആഹ്..നിനക്ക് തോന്നിയില്ലെങ്കിലും ഇവിടെ ആർക്കും നഷ്ടം ഒന്നും ഇല്ല . ഇപ്പഴും ചെറിയ കുട്ടി ആണെന്ന വിചാരം . മന്ദബുദ്ധിക്ക് രണ്ടു പിള്ളേരായി…എന്നിട്ടാണ് ഈ ..”
അമ്മച്ചി എന്നെ നോക്കി പല്ലിറുമ്മി .

എന്നെ മന്ദബുദ്ധി എന്ന് വിളിച്ചത് രസിച്ച പോലെ മഞ്ജുവും അതുകേട്ടൊന്ന് ചിരിച്ചു . പിന്നെ എന്നെനോക്കി വാ പൊത്തിപിടിച്ചു .

“ശെടാ ..ഇപ്പൊ എല്ലാം കൂടി എന്റെ നെഞ്ചത്തേക്കായോ…ഇങ്ങള് മിണ്ടാണ്ടെ ചായ എടുത്തു വെച്ചേ ..”
ഞാൻ അമ്മയെ നോക്കി അന്തം വിട്ടു .

“അതെന്നെ …”
എന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് അഞ്ജുവും പിന്താങ്ങി .

“ഡീ ഡീ നീ അധികം വാ തുറക്കേണ്ട ..ഒരു പണി പറഞ്ഞാൽ ചെയ്യാൻ പറ്റാത്തവളാ ..”
അഞ്ജുവിന്റെ ശബ്ദം ഉയർന്നതും അമ്മച്ചി ദേഷ്യപ്പെട്ടു . അതോടെ അഞ്ജുവും ഒന്നടങ്ങി . മഞ്ജു അതെല്ലാം ആസ്വദിച്ചുകൊണ്ട് ചിരിക്കുന്നുണ്ട് . അല്ലേലും വീട്ടിൽ അച്ഛനും അമ്മയുമൊക്കെ അവളുടെ പോക്കെറ്റിൽ ആണ് .

അത്രയും പറഞ്ഞുകൊണ്ട് അമ്മച്ചി അടുക്കളയിലേക്ക് തന്നെ മടങ്ങി . എനിക്കുള്ള ഫുഡ് എടുക്കാൻ വേണ്ടിയുള്ള പോക്കാണ് . അതോടെ മഞ്ജുസ് ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തു . അവളെ കണ്ടതും ആദിമോൻ എന്റെ മടിയിൽ ഇരുന്നു ചിണുങ്ങാൻ തുടങ്ങി .

“അമ്മാ …മാ ..”
അവൻ മഞ്ജുവിനെ നോക്കി കൈകൊട്ടി ചിരിച്ചു .

“നിനക്ക് നാണം ഉണ്ടോടാ ചെക്കാ ..അവളുടെ അടിയും കൊണ്ടിട്ടു കരയുമ്പോ ഞാനേ ഉണ്ടാവുള്ളു നിന്നെ എടുത്തുനടക്കാൻ ..അത് മറക്കണ്ട ”
മഞ്ജുസിനെ നോക്കി പുച്ഛം ഇട്ടുകൊണ്ട് ഞാൻ ചെറുക്കനോടായി സ്വല്പം ഉറക്കെ തന്നെ പറഞ്ഞു . അഞ്ജുവും അതുകേട്ടു ചിരി അടക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *