“വിളിച്ചൂടാ ..ഞാൻ എന്തിനാ നുണ പറയുന്നേ ..”
എന്റെ തലമുടിയിൽ തഴുകികൊണ്ട് മഞ്ജുസ് ചിണുങ്ങി .
“ഹ്മ്മ്….എന്നാൽ പോയേക്കാം …ഇനി അതായിട്ട് കുറക്കണ്ട ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“താങ്ക്സ് …”
എന്റെ സമ്മതം അറിഞ്ഞതും മഞ്ജുസ് പയ്യെ പറഞ്ഞു . പിന്നെ എന്റെ ഇരു കവിളിലും അവളുടെ കൈത്തലങ്ങൾ ഉരുമ്മിക്കൊണ്ട് മസാജ് ചെയ്യുന്ന പോലെ കാണിച്ചു .
“ഹ്മ്മ്..നല്ല സുഖം …കൊറച്ചു നേരം ഇങ്ങനെ മസ്സാജ് ചെയ്യടി ..”
ഞാൻ അവളുടെ പ്രവര്ത്തിയിൽ ചെറിയ സുഖമുള്ള പോലെ തോന്നിയപ്പോൾ ചുമ്മാ തട്ടിവിട്ടു .
“ഇവിടെയോ ? തലയിൽ പോരെ …?”
മഞ്ജുസ് എന്നെ നോക്കികൊണ്ട് ചിരിച്ചു .
“എവിടെ ആയാലും മതി ..നിനക്കിപ്പോ വേറെ പണി ഒന്നും ഇല്ലല്ലോ ”
ഞാൻ ചിരിയോടെ തട്ടിവിട്ടു .
“പോടാ ..ഇവിടത്തെ പണിയൊക്കെ പിന്നെ നീ വന്നിട്ടാണല്ലോ ചെയ്യുന്നത് . എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ചെക്കാ .എങ്ങനെ കഴിഞ്ഞിരുന്ന പെണ്ണാ ഞാൻ . നിന്നെ കെട്ടിയതു തൊട്ട് എന്റെ കഷ്ടകാലം തുടങ്ങി ..”
മഞ്ജുസ് പാതി കളിയായും പാതി കാര്യമായും പറഞ്ഞുകൊണ്ട് ചിരിച്ചു . പിന്നെയെന്റെ തലയിൽ മസ്സാജ് ചെയ്തു തുടങ്ങി .
“ഹി ഹി…”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു .
“കിണിക്കല്ലേ..ഞാൻ ശരിക്കും പറഞ്ഞതാ ..പിള്ളേരും കൂടി ആയപ്പോ എനിക്ക് നിന്ന് തിരിയാൻ നേരം ഇല്ലാണ്ടായി ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“നീ ജോലി റിസൈൻ ചെയ്തോടീ..അതാവുമ്പോ ഇഷ്ടം പോലെ ടൈം കിട്ടുമല്ലോ ”
ഞാൻ അവളുടെ ഡയലോഗ് കേട്ട് പയ്യെ തട്ടിവിട്ടു .
“വേണ്ടി വരും….”
മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നെ എന്റെ മുടിയിഴകളിലൂടെ കൈവിരലുകൾ കയറ്റിക്കൊണ്ടു പയ്യെ തിരുമ്മി .
“ഇത് കഴിഞ്ഞിട്ട് ഒരു ഹാപ്പി എൻഡിങ് മസ്സാജ് കൂടെ ആവാം ട്ടോ ..”
അവളുടെ മാസാജിലെ സുഖം അനുഭവിച്ചു കണ്ണടച്ച് കിടക്കുന്നതിനിടെ ഞാൻ പയ്യെ പറഞ്ഞു .
“മിണ്ടാതെ കിടന്നില്ലെങ്കിൽ ഞാൻ ഇതുതന്നെ വേണ്ടെന്നു വെക്കും ..”
എന്റെ വഷളൻ റിക്വെസ്റ്റ് തള്ളിക്കൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .
“ഹി ഹി ..എന്തോന്ന് സാധനം ആണിത് ..”
ഞാൻ മഞ്ജുസിനെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു .
“പിന്നെ കവി..നേരത്തെ പറഞ്ഞത് ശരിയാണോ ?”
എന്റെ തലയിൽ തഴുകിത്തന്നെ മഞ്ജുസ് തിരക്കി .
“ഏത് ?”