ഞാൻ ആ വാദം തള്ളിക്കളഞ്ഞു മുഖം വക്രിച്ചു ഇടിച്ചു .
“സീരിയസ്‌ലി മാൻ..ആദ്യം പോയി ഫ്രഷ് ആവ് ”
മഞ്ജുസ് എന്റെ ഭാവം കണ്ടു ഗൗരവത്തിൽ പറഞ്ഞു .
“ഓഹ്..ആയിക്കോളാം ..ആദ്യം റൂമിലൊന്നു എത്തട്ടെടി. ”
ഞാൻ അവളെ നോക്കി പല്ലിറുമ്മി .
റൂമിലെത്തിയ ഉടനെ മഞ്ജുസ് പറഞ്ഞപോലെ ഞാൻ ഫ്രഷ് ആകാൻ വേണ്ടി ബാത്റൂമിലേക്ക് കയറി . പിന്നെ കുളിച്ചു കുട്ടപ്പനായി ശേഷമാണ് തിരിച്ചു എത്തിയത് . അപ്പോഴാണ് തൊട്ടിലിൽ മയങ്ങി കിടന്ന എന്റെ ട്രോഫികളെ ഞാൻ ശരിക്കൊന്നു ശ്രദ്ധിക്കുന്നത് .ഒരു മുണ്ട് എടുത്തുടുത്ത ശേഷം ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി .
“നല്ല ഉറക്കം ആണല്ലോ രണ്ടും ..”
ഞാൻ രണ്ടിനെയും മാറിമാറി നോക്കികൊണ്ട് സ്വയം പറഞ്ഞു .
“ഡാ ഡാ..അവിടെ നിന്ന് തിരിഞ്ഞിട്ടു അവരെ ഉണർത്തല്ലേ ..ഇങ്ങു വാ ”
ഞാൻ തൊട്ടിലിനടുത്തു കുനിഞ്ഞു നിൽക്കുന്നത് കണ്ട മഞ്ജുസ് ബെഡിൽ ഇരുന്നുകൊണ്ട് ശബ്ദം താഴ്ത്തി എന്നോടായി പറഞ്ഞു .
“അവിടെ വന്നിട്ട് എന്തുവാ എടുത്തു വെച്ചേക്കുന്നേ ?”
ഞാൻ അവളെ നോക്കി പയ്യെ തിരക്കി .
“നിനക്ക് അപ്പൊ എന്നെ വേണ്ടണ്ടായോ ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“ആയെങ്കിൽ …”
ഞാൻ ചിരിയോടെ തിരക്കി ബെഡിലേക്ക് ചാടി കയറി . അതോടെ മലർന്നു കിടന്നിരുന്ന മഞ്ജുസും എഴുന്നേറ്റിരുന്നു .
“ആഹ്..അല്ലേലും ഇതൊക്കെ ഇങ്ങനെയേ വരൂ ..”
എന്റെ മറുപടി കേട്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“അതേയ്..നീ കൂടുതൽ സെന്റി ആവണ്ട ..എനിക്ക് നിന്നെ പെരുത്തിഷ്ടാ….പോരെ..”
അവളുടെ ഇരു കവിളും തഴുകികൊണ്ട് ഞാൻ പല്ലിറുമ്മി .
“ഉവ്വ …നീയിപ്പോ ആളാകെ മാറി മോനെ ..”
എന്റെ സ്നേഹപ്രകടനം ആസ്വദിച്ചുകൊണ്ട് തന്നെ മഞ്ജുസ് ചിരിച്ചു .
“എന്ത് മാറിയെന്നാ ഈ പറയണേ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .