പ്രവീൺ : ഞങ്ങൾ ഒരു മൂന്നരയോടെ എത്തി. അച്ഛാ ഇത് ആദിത്യൻ ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ലേ
അവൻ എന്നെ ചൂണ്ടിക്കാണിച്ച് അങ്കിളിനോട് പറഞ്ഞു
അങ്കിൾ : ആ എനിക്കു മനസ്സിലായി അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. മോന് സുഖമല്ലേ
ഞാൻ : അതെ അങ്കിൾ സുഖമായിരിക്കുന്നു
അപ്പോഴാണ് ഉള്ളിൽനിന്നും ആന്റിയുടെ ശബ്ദം കേൾക്കുന്നു
ആന്റി : ആ നിങ്ങൾ വന്നോ. അയ്യോ സാറും ഉണ്ടായിരുന്നു കൂടെ.
അപ്പോഴാണ് ഞാൻ അവരുടെ കൂടെ നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്
അങ്കിൾ : ആ ഞാൻ സാറിനെ കൂട്ടിക്കൊണ്ടുവന്നു രാത്രി ഭക്ഷണം കഴിക്കാൻ ഉണ്ടാകും.
ഞാൻ അയാളെ നോക്കുന്നത് അങ്കിൾ കണ്ടു എന്നോട് പറയണം
അങ്കിൾ : മോനേ ഈ സാറ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിലെ സീനിയർ സൂപ്പർവൈസർ ആണ് പേര് ശിവരാമൻ ( രേണുകയുടെ അച്ഛൻ) മലയാളിയാണ്. പിന്നെ സാറേ ഇത് എന്റെ മോന്റെ കൂട്ടുകാരനാണ് പേര് ആദിത്യൻ
ഞാൻ അയാൾക്ക് നേരെ കഴിഞ്ഞില്ല
ഞാൻ : ഹായ് അങ്കിൾ. ഞാൻ ആദിത്യൻ
ശിവരാമൻ : ഞാൻ ശിവരാമൻ. നാട്ടിൽ എവിടെയാ വീട്
ഞാൻ : കോട്ടയം
ശിവരാമൻ : ഹോ. ഞാൻ പാലക്കാട് തേൻകുറിശ്ശി എന്നു പറയും. വീട്ടിൽ ആരൊക്കെയുണ്ട്
ഞാൻ : അച്ഛൻ അമ്മാവൻമാർ അവരുടെ ഭാര്യമാർ കുട്ടികളെ
ശിവരാമൻ : അപ്പോൾ അമ്മ
ഞാൻ : എനിക്ക് 7 വയസ്സുള്ളപ്പോൾ മരിച്ചു
അതുപറയുമ്പോൾ എന്റെ ശബ്ദം ചെറുതായി ഒന്ന് ഇടറി
ശിവരാമൻ : അയ്യോ സോറി എനിക്ക് അറിയില്ലായിരുന്നു
പിന്നെ അദ്ദേഹം ഒന്നും ചോദിച്ചില്ല. പിന്നെ കുറച്ചു നേരം അവർ എല്ലാവരും അവിടെ സംസാരിച്ചുകൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആന്റി വന്നു ഭക്ഷണം കഴിക്കാൻ എല്ലാവരെയും വിളിച്ചു ഞങ്ങൾ എല്ലാവരും എണീറ്റ് ടേബിളിനു ചുറ്റും ഇരുന്നു പാർവതിയും ആന്റിയും ആണ് എല്ലാവർക്കും വിളമ്പി കൊടുക്കുന്നത് ആന്റി എന്റെ അടുത്തു വന്നു നല്ല ചൂട് ചോറ് എന്റെ പ്ലേറ്റിലേക്ക് ഇട്ടു. അതിലേക്ക് നല്ല ചൂടുള്ള സാമ്പാർ ഒഴിച്ചു അതിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി അതിന്റെ വാസന മാത്രം മതി ആ ചോറുണ്ണാൻ പിന്നെ കോവയ്ക്ക മെഴുക്കുപുരട്ടി, അച്ചാർ, പിന്നെ ആന്റിയുടെ സ്പെഷൽ ഇഞ്ചിത്തൈര് അതു കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് സാക്ഷാൽ വരരുചി പറഞ്ഞിരിക്കുന്നത് 101 കറികൾക്ക് തുല്യമാണ് ഇഞ്ചി തൈര് എന്നാണല്ലോ പറയാറ്. പിന്നെ പപ്പടവും ഇതെല്ലാം കണ്ടപ്പോൾ തന്നെ എന്റെ വായയിൽ വെള്ളം ഊറി തുടങ്ങി എന്നിട്ട് അവർ എന്നോട് പറഞ്ഞു.