ഞാൻ : ഇവൻ നിങ്ങളെല്ലാവരും കുറിച്ചും എന്നോടും പറഞ്ഞിട്ടുണ്ട് .
ആന്റി : പിന്നെ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ. നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം.
പ്രവീൺ ഇടയ്ക്കു കയറി പറഞ്ഞു.
പ്രവീൺ : അമ്മേ ഞങ്ങൾ ഫ്രഷ് ആയി വരും അപ്പോഴേക്കും ചായ എടുത്താൽ മതി.
ആന്റി : എന്നാൽ നിങ്ങൾ പോയി ഫ്രഷ് ആയി വാ
പ്രവീൺ : അമ്മ ചേച്ചിയും പാർവതിയും എവിടെ അച്ഛൻ എപ്പോ വരും
ആന്റി : ശ്രീയും ചിന്നുവും( ശ്വേതയും പാർവ്വതിയേയും വീട്ടിൽ വിളിക്കുന്ന പേരാണ്) ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് അച്ഛൻ എത്താൻ വൈകും.
ഞാൻ പെട്ടെന്ന് ഇടയിൽ കയറി ചോദിച്ചു.
ഞാൻ : അയ്യോ അവർക്ക് എന്തുപറ്റി
ആന്റി : അയ്യോ അവർക്കൊന്നും പറ്റിയതല്ല ശ്രീ ഗർഭിണിയാണ് അവളെ ഡോക്ടറെ കാണാൻ കൂട്ടു പോയതാ ചിന്നു
ഞാൻ : ഹോം. എനിക്ക് അത് അറിയില്ലായിരുന്നു
ആന്റി : അതൊന്നും സാരമില്ല നിങ്ങൾ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ ചായ എടുക്കാം
അങ്ങനെ ഞങ്ങൾ അവന്റെ മുറിയിലേക്ക് പോയി. അകത്തു കയറിയപ്പോൾ ചുമരിൽ കുറേ ചിത്രങ്ങൾ വരച്ചിരിക്കുന്നു, ബുദ്ധൻ, കൃഷ്ണനും രാധയും, റൊണാൾഡോയുടെ ചിത്രം, അങ്ങനെ അനവധി ചിത്രങ്ങൾ ചുമരിൽ ഉണ്ടായിരുന്നു
ഞാൻ : ഇതൊക്കെ ആരാ വരച്ചത്
പ്രവീൺ : ഇതൊക്കെ ചിന്നു വരച്ചതാണ് അവളുടെ പണിയ.
ഞാൻ ആ ചിത്രങ്ങളെല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ആകർഷണം തോന്നുന്നു. അപ്പോഴേക്കും പ്രവീൺ ഫ്രഷ് ആയി പുറത്തേക്കു വന്നു. ഞാനും ബാത്ത് റൂമിലേക്ക് കേറി മുഖം കഴുകി കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു കിളിനാദം. നല്ല മനോഹരമായ ശബ്ദം ആയിരുന്നു. ഫ്രഷ് ആയി റൂമിലേക്ക് വന്നു ഡ്രസ്സ് ഒന്നും മാറ്റി. ചായ കുടിക്കാൻ ടൈംടേബിൾ പോയി ഇരുന്നു. അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ മനോഹരമായ ശബ്ദത്തിന്റെ ഉടമ പുറത്തേക്ക് വന്നത് കയ്യിൽ ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെ അരികിലേക്ക് എത്തി. എനിക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നിയില്ല മനോഹരമായ കണ്ണുകൾ മുല്ലമൊട്ട് പോലുള്ള പാൽപ്പല്ലുകൾ നെറ്റിയിൽ ഒരു ചെറിയ ചന്ദനക്കുറി ഒരു ചെറിയ മൂക്കുത്തി പാറിപ്പറക്കുന്ന മുടികൾ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ മോഹിച്ചു പോയി അത്രയ്ക്കും മനോഹരമായിരുന്നു അവളുടെ മുഖം. അവൾ ചായ എന്നു പറഞ്ഞു എനിക്ക് നേരെ നീട്ടിയപ്പോൾ ആണ് ചുറ്റും ആൾക്കാർ ഇരിക്കുന്ന കാര്യം ഓർത്തത്. ഞാൻ വേഗം തന്നെ ചായ എടുത്തു കുടിച്ചു ചൂടുള്ള കാര്യം ഓർമ്മയിൽ ഇല്ലാത്തതുകൊണ്ട് വായ് നല്ല അസ്സലായി വായ പൊള്ളി. അതു കണ്ടുനിന്ന പ്രവീണും പാർവ്വതിയും ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ആന്റി എന്റെ അടുത്തേക്ക് വന്നു പാർവതിയോട് പറഞ്ഞു.