വീട്ടമ്മ. ചേച്ചി ശ്വേതാ ഡിഗ്രി കഴിഞ്ഞ് കല്യാണം കഴിഞ്ഞു സ്ത്രീധനം കൊടുക്കാതെ പേരിൽ വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ് ഗർഭിണി ആണ്. പിന്നെയുള്ളത് ഒരു അനിയത്തി പേര് പാർവതി പ്ലസ് ടു വിൽ പഠിക്കുന്നു. അവൻ അവന്റെ കുടുംബത്തെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു. എന്നും അവരുടെ വിശേഷങ്ങൾ ചോദിക്കും. അങ്ങനെ ഫസ്റ്റ് സെമസ്റ്റർ കഴിഞ്ഞു എല്ലാവരും നാട്ടിലേക്ക് പോകുമ്പോൾ ഞാൻ എന്തായാലും അങ്ങോട്ടേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു . അങ്ങനെ അവസാനത്തെ എക്സാം ഇന്റെ തലേദിവസം അവൻ എന്നോട് ചോദിച്ചു
പ്രവീൺ : നീ എന്നാ നാട്ടിലേക്ക് പോകുന്നത്
ഞാൻ : ഇല്ലടാ. ഞാൻ നാട്ടിലേക്ക് പോകുന്നില്ല നിനക്കറിയാലോ കാര്യങ്ങൾ
പ്രവീൺ : പിന്നെ നാട്ടിലേക്ക് പോകാതെ നീ പിന്നെ എന്തു ചെയ്യും. ഹോസ്റ്റൽ ഒക്കെ അടക്കില്ല ഭക്ഷണത്തിന്റെ കാര്യം എന്ത് ചെയ്തു
ഞാൻ : അത് എന്തെങ്കിലും ചെയ്യാം ഞാൻ എന്തായാലും നാട്ടിലേക്ക് പോകുന്നില്ലേ
അവൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം എന്നോട് പറഞ്ഞു
പ്രവീൺ : നീ എന്ന എന്റെ കൂടെ പോരുന്നോ അമ്മ നിന്നെ കാണണം എന്നു പറഞ്ഞിട്ടുണ്ട്.
ഞാൻ ഒന്നും പറയാതെ കുറച്ചുനേരം മിണ്ടാതെ ഇരുന്നു
ഞാൻ : അതുവേണ്ട ശരിയാവില്ല
പ്രവീൺ : അതെന്താ ശരിയാകാത്തത് ഞങ്ങൾ പാവപ്പെട്ടവർ ആയതുകൊണ്ടാണോ.
ഞാൻ : അയ്യോ ഒരിക്കലുമില്ല. വെറുതെ എന്തിനാ ആന്റിയെ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
പ്രവീൺ : ഹോ അങ്ങനെ. ആ ബുദ്ധിമുട്ട് എന്റെ അമ്മ സഹിച്ചു. ഒരു കാര്യം ചെയ്യ് നാളെ നീ എന്റെ ഒപ്പം എന്റെ വീട്ടിലേക്ക് വരുന്നു.
ഞാൻ : അയ്യോ അത്.
പ്രവീൺ : ഇനി ഒന്നും പറയണ്ട. നാളെ നീ എന്റെ കൂടെ വരുന്നു. പോയി കിടന്നു ഉറങ്ങാൻ നോക്ക്
അവൻ അതും പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്തു കിടന്നു. പിറ്റേന്ന് ഉച്ചയോടുകൂടി എക്സാം എല്ലാം കഴിഞ്ഞു. എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകാൻ തുടങ്ങി. ഞാനും പ്രവീണും ഹോസ്റ്റലിൽ നിന്നും ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോയി. ഏകദേശം മൂന്ന് മണിക്കൂറോളം എടുത്തു അവന്റെ വീട് എത്താൻ. ഒരു കോളനി ഏരിയ ആയിരുന്നു അത് ചുറ്റും നിറയെ വീടുകൾ ഉണ്ട്. അവിടുന്ന് കുറച്ചു മുൻപോട്ടു പോയപ്പോൾ ഒരു നില വീടു കണ്ടു. അവൻ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നത് അവന്റെ അമ്മയായിരുന്നു. അവനെ കണ്ടതും അവർ വേഗം അവനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവർ തിരിഞ്ഞപ്പോഴാണ് എന്നെ കാണുന്നത്. അവർ എന്നോട് ചോദിച്ചു.
ആന്റി : ആ മോനും വന്നല്ലോ. ഇവൻ എപ്പോഴും മോന്റെ കാര്യം പറയാനുണ്ട്. ഇപ്പോഴാ നേരിട്ട് കാണുന്നത്. വാ അകത്തേക്ക് ഇരിക്കാം.
ഞാൻ ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി.