ബിനോയ് : എന്റെ കൺമുമ്പിൽ ഇട്ട ആ രണ്ട് ആൾക്കാരെയും അവൻ കൊന്നത്. പക്ഷേ അവിടെ കൂടെ നിന്ന് ഒരാൾ പോലും അവനെതിരെ സാക്ഷി പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ അന്വേഷിച്ചതിൽ എനിക്ക് അറിയാൻ കഴിഞ്ഞത് ആ മരിച്ച രണ്ടു പോലീസുകാർ അവിടുത്തെ ഏറ്റവും വലിയ ക്രിമിനൽസ് ആയിരുന്നു
അവൻ പറയുന്ന വാക്കുകൾ കേട്ട് തരിച്ചു നിൽക്കുകയാണ് രേണുക. അവൾ പെട്ടെന്ന് എന്തോ ഓർത്ത് പോലെ തിരിഞ്ഞ് റൂമിലേക്ക് നടന്നു പിന്നാലെ ബിനോയ് ഉണ്ടായിരുന്നു അവർ രണ്ടാളും റൂമിലേക്ക് കയറി പാർവതി നിലത്തിരുന്ന് കരയുകയാണ് തൊട്ടപ്പുറത്ത് ലക്ഷ്മി അമ്മയും ഇരിക്കുന്നുണ്ട്. സീത ആദിത്യൻ കിടക്കുന്ന കട്ടിലിൽ ഇരിക്കുന്നുണ്ട്. രേണുക അവന്റെ അടുത്തേക്ക് പോയി. അവൾ എന്നെ തുറിച്ചു നോക്കിയ ശേഷം അവൾ ചോദിച്ചു
രേണുക : എന്തിനാണ് എന്റെ അച്ഛനെ കൊന്നത്
ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
രേണുക : എന്റെ അച്ഛനെ കൊന്നു അതും പോരാ നീ ചിരിക്കുന്നോ
ഞാൻ : നിന്റെ അച്ഛനെ കൊല്ലാൻ വന്നത് ഞാൻ തന്നെ ആണ്. നിന്റെ അമ്മ അന്ന് കണ്ട ആളും ഞാൻ തന്നെയാണ്.
അതു കേട്ട് എല്ലാവരും എന്നെ നോക്കി. രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു
ചോദിച്ചു
രേണുക : എന്തിനാടാ നായെ നീ എന്റെ അച്ഛനെ കൊല്ലാൻ വന്നത്
അതു പറഞ്ഞവൾ എന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. അതു കണ്ടു നിന്ന ബിനോയിയും അമ്മുവും അവളെ പിടിച്ചുമാറ്റി. ഒരു കസേരയിൽ കൊണ്ടിരുത്തി. എല്ലാവരും കുറച്ചുനേരത്തേക്ക് മൗനമായിരുന്നു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി
ഞാൻ : നിന്റെ അച്ഛനെ എന്തിനാ കൊല്ലാൻ വന്നത് എന്ന് അറിയണോ
ഞാൻ ഒരു ക്രൂര മുഖഭാവത്തോടെ അവളോട് ചോദിച്ചു
ഞാൻ : ദാ ആ കാണുന്ന അവൾക്കുവേണ്ടി അവളുടെ കുടുംബത്തിനു വേണ്ടി
അതും പറഞ്ഞ് ഞാൻ പാർവ്വതിയുടെ നേരെ കൈചൂണ്ടി കാണിച്ചു. ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കി. ആരും ഒന്നും മനസ്സിലാക്കാതെ അവർ അവളെ നോക്കി. പെട്ടെന്നുതന്നെ ലക്ഷ്മി അമ്മ എണീറ്റ് അടുത്തേക്ക് വന്നു
ലക്ഷ്മി അമ്മ : മോനേ നീ എന്താ ഈ പറയുന്നത് നീയാണോ ഇവരുടെ അച്ഛനെ കൊന്നത്
ഞാൻ : അതേ അമ്മ കൊല്ലാൻ തന്നെയാണ് പോയത് പക്ഷേ എനിക്കതിന്