ഞാൻ : അയ്യോ അമ്മേ. അമ്മ എന്നോട് അങ്ങനെ പറയരുത്. സ്നേഹത്തോടെ തല്ലാൻ എങ്കിലും ഒരാളുണ്ടല്ലോ എന്നാണ് ഇപ്പോഴത്തെ സന്തോഷം. അമ്മക്ക് അറിയോ ഇത്രയും വർഷങ്ങൾക്കു ശേഷം ഇന്നാണ് ഞാൻ ഇത്ര സന്തോഷത്തോടെ ഭക്ഷണം കഴിച്ചത്. അതിനു ഞാൻ അമ്മയോട് ആണ് ആദ്യം നന്ദി പറയേണ്ടത്.
അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഇരിക്കുമ്പോൾ ആണ്. ഞങ്ങളുടെ സംസാരം കേട്ടു കൊണ്ട് ശിവരാമനും അച്ഛനും ( പാർവതിയുടെ അച്ഛൻ) ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു
അച്ഛൻ : എന്താ അമ്മയും മോനും പരിഭവം പറഞ്ഞു തീർന്നു കഴിഞ്ഞില്ലേ.
അമ്മ : എന്റെ കുട്ടിക്ക് ഒരു പരിഭവവും ഇല്ല അവൻ ഇനി ഇവിടുത്തെ കുട്ടിയാണ് നമുക്ക് ഇനി നാലുമക്കൾ.
അച്ഛൻ : സന്തോഷമേയുള്ളൂ ഞങ്ങൾക്കൊരു മോനും കൂടി ആയല്ലോ.
ഇത് കേട്ടിട്ടാണ് പാർവതിയും പ്രവീണും ചേച്ചിയും അങ്ങോട്ടേക്ക് വന്നു. പാർവതി അമ്മയെ നോക്കി പറഞ്ഞു.
പാർവതി : അതേ പുതിയ മോനെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ട ആയി അല്ലേ.
അച്ഛൻ : എടി കുശുമ്പി പാറു. നിങ്ങളോടുള്ള സ്നേഹം ഒന്നും കുറയില്ല. പക്ഷേ നിങ്ങളുടെ കൂടെ താ ഇവനെയും കൂട്ടണം മനസ്സിലായല്ലോ.
പാർവതി : ഓ മനസ്സിലായി
മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് അതു പറഞ്ഞപ്പോൾ അവിടെ എല്ലാവരും ഒരു കൂട്ടച്ചിരി ആയിരുന്നു. സത്യത്തിൽ എനിക്ക് അവളുടെ ആ കുട്ടിത്തം വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ശിവരാമൻ അച്ഛന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു.
ശിവരാമൻ : അപ്പു ചേട്ടാ ഞാൻ ഇറങ്ങട്ടെ.
അച്ഛൻ : അയ്യോ സമയം ഒരുപാട് ആയല്ലോ സാറ ഒന്നും നേരാംവണ്ണം കഴിച്ചതും കൂടി ഇല്ല
ശിവരാമൻ : അതൊന്നും കുഴപ്പമില്ല. ഞാൻ എന്നാൽ ഇറങ്ങട്ടെ
പെട്ടെന്ന് അമ്മ ചാടിയെണീറ്റ് അവരോട് പറഞ്ഞു
അമ്മ : സാറേ പോവില്ലേ ഒരു മിനിറ്റ്
അമ്മ വേഗം അടുക്കളയിലേക്ക് പോയി ഒരു ഒരു കെറ്റിലിൽ അവിടെ ഉണ്ടായിരുന്ന ഭക്ഷണങ്ങൾ എല്ലാം അതിലേക്ക് ആക്കി പുറത്തേക്ക് വന്നു.
അമ്മ : പോവാൻ സമയമായി എന്ന് പറഞ്ഞതുകൊണ്ട് ഈ ഭക്ഷണം ഇതിൽ ആക്കിയത് ഇത് കൊണ്ടു പോയി കഴിച്ചോളൂ.
അയാൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു
ശിവരാമൻ : ഓ ശരി. ഞാൻ എന്നാൽ ഇറങ്ങട്ടെ
അയാൾ പോയി കഴിഞ്ഞ് എല്ലാവരും വീട്ടിനകത്തേക്ക് കയറി. അച്ഛൻ ഞങ്ങളോട് പറഞ്ഞു.
അച്ഛൻ : സമയം ഒരുപാടായി എല്ലാവരും പോയി കിടന്നോ ബാക്കി നാളെ സംസാരിക്കാം