“എനിക്ക് എഴുന്നേറ്റു ഇരിക്കണം” ഞാൻ എഴുനേൽക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.
“വേണ്ട വേണ്ട, ഞാൻ നഴ്സിനെ വിളിക്കാം” അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി.
ഞാൻ മുറി മുഴുവൻ നോക്കി. അത്യാവശ്യം വലിയ മുറി ആണ്, എസിയും ചുമരിൽ ആയി ഒരു എൽസിഡി ടീവിയും ഒക്കെ ഉണ്ട്.
അധിക സമയം ആയില്ല ഒരു നേഴ്സ് അകത്തേക്ക് വന്നു, ചിരിച്ചു കൊണ്ട് എന്നോട് ഓരോന്ന് ചോദിക്കുന്നുണ്ട്. ഞാൻ തല ആട്ടി കൊണ്ട് മാത്രം മറുപടി പറഞ്ഞു. ആഷ്‌ലിനോടും എന്തോക്കെയോ പറയുന്നു. രണ്ടു പേരും ചിരിക്കുന്നുമുണ്ട്, ഇവര് വല്ല്യ ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്നു. ഒരു മനുഷ്യൻ അനങ്ങാൻ വയ്യാണ്ടായി ബെഡിൽ കിടക്കുമ്പോ നോക്കി ചിരിക്കാൻ എങ്ങനെ മനസ്സ് വരുന്നു മിസ്റ്റർ.
ട്രിപ്പ് മാറ്റി ഇട്ട് അവര് പോയി ആഷ്‌ലിൻ എന്റെ അരികിൽ തന്നെ നിൽക്കുന്നുണ്ട്. അമ്മയെ കണ്ടില്ലലോ ആഷ്‌ലിനോട് ചോദിക്കാമെന്ന് വെച്ചു.
“അമ്മ?” സംസാരിക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.
“വൈകുന്നേരം പോയി, രാവിലേ വരും” അവളെന്റെ അരികിലേക്ക് ഇരുന്നു.
“മ്മ്”
ട്രിപ്പ് ട്യൂബ് ഇട്ടേക്കുന്ന എന്റെ വലത് കൈ അവൾ കൈ വെള്ളയിൽ എടുത്തു. “എന്നോട് ദേഷ്യമുണ്ടോ?”
“എന്തിന്?” അവൾക്ക് ഞാൻ മുഖം കൊടുത്തില്ല.
“ആ മെസ്സേജ് അയച്ചതിനു” അവൾ വീണ്ടും ചോദിച്ചു.
“നീ സത്യമല്ലേ പറഞ്ഞത്, അപ്പൊ ഞാൻ എന്തിനാ ദേഷ്യപെടുന്നേ” എത്ര വേദന ആണെങ്കിലും അത് പറഞ്ഞു എന്റെ കൈ വേർപ്പെടുത്തി അവളുടെ മുഖത്തേക്ക് നോക്കി.
“അപ്പൊ അത്രേ ഉള്ളു” അവളുടെ വിടർന്ന കണ്ണുകളിൽ നനവ് പടരാൻ തുടങ്ങിയ പോലെ എനിക്കു തോന്നി.
“അതെ” കുറച്ച് സങ്കടപെടട്ടെ എന്നെ നല്ലോണം സങ്കടപെടുത്തിയതല്ലേ.
അവളൊന്നും മിണ്ടിയില്ല.. നിശബ്ദത വീണ്ടും ആ മുറിയിൽ നിറഞ്ഞു.. പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല, അവൾ തിരിച്ചു കസേരയിലേക്ക് ഇരുന്നു.. മുഖം കുനിച്ചു എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന പോലെ. പിന്നെ എന്തോ തീരുമാനമെടുത്ത പോലെ തല ഉയർത്തി എന്നെ നോക്കി എഴുന്നേറ്റു ഡോറിനടുത്തേക്ക് നടന്നു.. അവളുടെ പ്രവർത്തികൾ നോക്കി കിടന്ന ഞാൻ എപ്പോഴോ വീണ്ടും മയങ്ങി പോയി.