ലൈഫിന്റെ ഭാഗം ആകാൻ പോകുന്ന അവളെ കുറിച്ച് ഞാൻ ചിന്തിച്ചോ.. ഇല്ല.. എന്നെ ഇമോഷണലി ഡ്രെയിൻ ചെയ്യാൻ ഈ ചിന്തകൾ മതിയായിരുന്നു..
മുറ്റത്തേക്ക് ഇറങ്ങി കാർ എടുത്ത് റോഡിലേക്ക്, എങ്ങോട്ട് എന്ന ലക്ഷ്യമില്ലാതെ ഞാൻ വണ്ടി ഓടിച്ചു. ഒടുക്കം അസ്തമയ സൂര്യനെ നോക്കി ഇരിക്കാമെന്നോർത്തു ബീച്ചിലേക്ക്. ബീച്ചിനടുത്തെത്തി ആൾകൂട്ടം കണ്ടപ്പോൾ എന്തോ അവിടെ ഇറങ്ങാൻ തോന്നിയില്ല. ഒടുവിൽ തിരക്ക് കുറവുള്ള ഒരു സ്ഥലം കണ്ടു, സൈക്ലിംഗ് ട്രാക്കും അതിനോട് ചേർന്ന് ഇരിപ്പിടങ്ങളും ഉള്ള ഒരിടം. ഒരു സിമെന്റ് ബെഞ്ചിൽ ഞാനിരുന്നു. ഞാൻ ഇരിക്കുന്നിടത്തു നിന്ന് അല്പം അകലെ ആയി മറ്റൊരു ബെഞ്ചിൽ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. അവളാരെയോ പ്രതീക്ഷിച്ചു കൊണ്ടിരിക്കാണെന്നു കണ്ടാൽ മനസിലാക്കാം, അക്ഷമയായി ഫോണിൽ നോക്കി കൊണ്ട്. ഇടക്കിടെ ദൂരെ നിന്ന് വരുന്ന ബൈക്കിൽ ഇരിക്കുന്നവരെ നോക്കുന്നുമുണ്ട്. ഞാൻ ശ്രെദ്ധിക്കുന്നത് ആ കുട്ടിയും കണ്ടു, അധികം വൈകിയില്ല അവളിരിക്കുന്നതിനു അരികിലായി ഒരു യമഹ എഫ്സി ബൈക്ക് വന്നു നിന്നു. ആ കുട്ടിയേയും കേറ്റി കൊണ്ട് ദൂരേക്ക്. അവളെന്തോ അവനോട് ചെവിയിൽ പറയുന്നു അവന്റെ മുഖത്ത് പുഞ്ചിരി പടർത്താൻ അത് ധാരാളം.
ആഷ്‌ലിൻ ആദ്യമായ് എന്റെ ബൈക്കിൽ കേറിയ ദിവസം ഞാനോർത്തു, അവളെയും കൂട്ടി ആദ്യമായി ബീച്ചിൽ പോയതും.. മണൽ പരപ്പിൽ തമ്മിൽ സംസാരിക്കാതെ ഇരുന്നതും.. എല്ലാം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞത് പോലെ ആണെനിക്ക് തോന്നിയത്.. ഞാനവളെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഇതിലും കൂടുതൽ എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല..
ഞാൻ ഫോൺ എടുത്ത് ആഷ്‌ലിനെ വിളിച്ചു, അവളെന്റെ ഫോൺ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നോ.. ആദ്യത്തെ റിങ്ങിൽ തന്നെ അവളെടുത്തു..
“ആഷ്‌ലിൻ.. ഐ ആം സോറി ഡാ.. എനിക്ക് പറ്റണില്ല ഇങ്ങനെ, നീയെന്റെ അരികിൽ വേണമെന്ന് തോന്നുവാ എപ്പോഴും” ഞാനൊരു വിതുമ്പലോടെ ആണത് പറഞ്ഞത്.
അവിടെ മൗനം മാത്രം..
“എന്തെങ്കിലും ഒന്ന് പറയ്”
വീണ്ടും മൗനം..
“നീ സംസാരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും ഹൃദയത്തിനകത്തു കത്തി കുത്തിയിറക്കുന്ന വേദന ആണ് എനിക്ക് തരുന്നേ, ഇനിയും ഇങ്ങനെ മിണ്ടാതിരിക്കല്ലേ”
വീണ്ടും മൗനം.. കാൾ കട്ട് ആയോ എന്ന് ഞാൻ ഇടക്കിടെ എടുത്തു നോക്കുന്നുണ്ട്.
ഒരു നേർത്ത കരച്ചിൽ ആയി അവളുടെ ശബ്ദം കേട്ടു
“എന്താടാ എന്തേലും പ്രശ്നം ഉണ്ടോ?” ഞാൻ തെല്ലു വിഷമത്തോടാണത് ചോദിച്ചത്
“ബൈ.. ടോക് ടു യു ലേറ്റർ” ആഷ്‌ലിൻ ഫോൺ കട്ട് ചെയ്തു.