ഞാൻ ഫോൺ കട്ട് ചെയ്തു.. എന്റെ മനസ്സിൽ അവളോടുള്ള സ്നേഹത്താൽ കൂടുതൽ ഈഗോ ആണെന്ന് എനിക്കിപ്പോ തോന്നുന്നു. മനസ്സ് തുറന്ന് സംസാരിക്കാൻ പോലും എന്റെ ഈഗോ എന്നെ അനുവദിക്കുന്നില്ല. ഒന്ന് നേരിട്ട് കണ്ടാൽ, ഒന്നു കെട്ടി പിടിച്ചാൽ തീരാവുന്ന പിണക്കം മറ്റേതെക്കൊയോ തലങ്ങളിൽ എത്തിയിരിക്കുന്നു. എന്റെ ഈഗോ എത്രയോ വലുതായിരിക്കുന്നു. എന്താ ഞാൻ ചെയ്യേണ്ടത് എന്നെനിക്ക് വ്യക്തമായിട്ട് അറിയാം പക്ഷെ ചെയ്യാൻ ഞാൻ ഒരുക്കമല്ല, എന്ത് കൊണ്ട് എനിക്കുത്തരമില്ല…
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു, നേരത്തെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞത് പ്രകാരം അവൻ ബുക്ക് ചെയ്ത കാർ ഞാൻ പോയി ഡെലിവറി എടുത്തു. പുതിയ മോഡൽ റെഡ് കളർ പോളോ. സ്ഥാപനം തുടങ്ങാനായി എടുത്ത മുറി പോയി കാണാനും അതിന്റെ ഇന്റീരിയർ വർക്ക് ചെയ്യാനും ഒക്കെ ആയി തിരക്കായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. ആഷ്‌ലിനെ കൊണ്ട് ഇന്റീരിയർ ചെയ്യിക്കണം എന്നായിരുന്നു എന്റെ ആദ്യത്തെ തീരുമാനം, പക്ഷെ അവളോടൊന്ന് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഞാനെങ്ങനെ ഇതിന് വേണ്ടി അവളെ വിളിക്കും.
ഒരാഴ്ചക്കുള്ളിൽ പണി എല്ലാം പൂർത്തി ആയി, സ്റ്റാഫ് റിക്രൂട്ടിങ് ഇതിനിടയിൽ തന്നെ നടത്തുന്നുണ്ടായിരുന്നു. അറിയാവുന്നവരും കഴിവുള്ളവരും ഉൾപ്പെടുന്ന ഒരു കൊച്ചു ടീം.
ആഷ്‌ലിന്റെ കാര്യം അമ്മയോട് പറയണം എന്ന് പലകുറി ആലോചിച്ചതാണ്. സമയം ആവട്ടെ എന്ന് വിചാരിച്ചു നീണ്ടു പോയി.
അടുത്ത ദിവസം ആഷ്‌ലിൻ എന്നെ വിളിച്ചു, എന്തോ തിരക്കിൽ ആയത് കാരണം ഒന്നും ഞാൻ സംസാരിച്ചില്ല തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട് ആക്കി. സത്യത്തിൽ എനിക്കവളോട് ഒന്നും സംസാരിക്കാനില്ല, ഫോൺ പിടിച്ചു സംസാരിക്കാത്തെ ഇരിക്കാൻ വേണ്ടി എന്തിനാ.
കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു. മനസ്സിലുള്ളത് പറയാൻ ഞാൻ ശ്രെമിച്ചെങ്കിലും വാക്കുകൾ എന്റെ ചങ്കിൽ തന്നെ തടഞ്ഞു പോയി ഒരു വാക്ക് പോലും പുറത്ത് വന്നില്ല.
അപ്പുറത്തും മൗനം മാത്രം.. മിനിറ്റുകളോളം ഞങ്ങൾ ഫോണും പിടിച്ചു അങ്ങനെ ഇരുന്നു കാണും.
എന്താ എനിക്കവളോട് സംസാരിക്കാൻ പറ്റാത്തെ.. മണിക്കൂറുകളോളം സംസാരിച്ചാലും മടുക്കാത്ത ഞങ്ങൾക്ക് മിനുട്ടുകൾ സംസാരിക്കാൻ പോലും വാക്കുകൾ കിട്ടുന്നില്ല. എനിക്കവളെ മടുത്തോ..
റൂമിൽ നിന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി, അമ്മ ഹാളിൽ ഇരുന്നു എന്നെ തന്നെ ആണ് നോക്കുന്നത്. അമ്മക്ക് മുഖം കൊടുക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു. നാട്ടിലെത്തിയതിനു ശേഷം ശെരിക്ക് സംസാരിച്ചിട്ടില്ല അമ്മയോട്. ആരോടും സംസാരിച്ചിട്ടില്ല എന്ന് വേണം പറയാൻ. നാട്ടിലെ സുഹൃത്തുക്കളെ ഇത് വരെ നേരിൽ കണ്ടിട്ടില്ല, ഫോൺ വിളിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ സംസാരം അവസാനിപ്പിക്കാൻ ഞാൻ ശ്രെമിക്കും. വാട്സ്ആപ്പ് തുറന്നാൽ അവളുടെ മെസ്സേജ് ഉണ്ടോ എന്ന് മാത്രമേ ഞാൻ നോക്കാറുള്ളു. അവളുടെ സാമീപ്യം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു, പക്ഷെ തൊട്ടടുത്തു ഉണ്ടായിരുന്നിട്ടും അവളെ വേണ്ടെന്ന് വെച്ച് ആയിര കണക്കിന് കിലോമീറ്റർ അകലേക്ക് ഞാൻ ഓടി പോന്നു. എന്റെ കരിയർ എന്റെ ലൈഫ് എന്ന് മാത്രമാണോ ഞാൻ ചിന്തിച്ചത്. എന്റെ