“ബൈ” അവൾ ഫോൺ കട്ട് ചെയ്തു.
അവളുടെ ശാന്തത എന്നെ ശെരിക്കും വിഷമിപ്പിച്ചു, കാണാതിരിന്നിട്ടും സംസാരിക്കാതിരിന്നിട്ടും ഞാൻ ഓകെ ആണ് എന്നവൾ പറയുന്ന പോലെ. അവളെ കാണാതിരുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങളായി അനുഭവപ്പെടുന്ന എനിക്കത് ഉൾക്കൊള്ളാൻ ആവുന്നില്ലായിരുന്നു.
എന്റെ ഈഗോ ആണോ ഇതിനെല്ലാം കാരണം, അവളോട് ഒന്നു തുറന്ന് സംസാരിച്ചാൽ തീരാവുന്നതല്ലേ ഉള്ളു എല്ലാം. ഒരു നെരിപ്പോട് പോലെ നീറി നീറി ഇല്ലാതാകണോ.
മുഖം കഴുകി വസ്ത്രം മാറ്റി ഞാൻ ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. ഭക്ഷണം കഴിച് അന്ന് നേരത്തെ കിടന്നു.
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു, പുറത്തേക്ക് പോവാൻ തയ്യാറെടുത്തു ഹാളിലേക്ക് വന്നു. വീട്ടിലെ പണികളിൽ സഹായിക്കാൻ ആയി വന്ന ചേച്ചിയോട് സംസാരിച്ചു നിൽക്കായിരുന്നു അമ്മ. ഞാൻ പുറത്ത് പോയി വരാമെന്ന് പറഞ്ഞു ഇറങ്ങി..
പുറത്തേക്ക് പോവാനായി വാഹനം ഒന്നുമില്ല, എല്ലാം ഒന്നെന്നു തുടങ്ങണം. ഞാൻ റോഡിലേക്ക് ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ടൗണിലേക്ക്. ഇറങ്ങി കാശ് കൊടുക്കാൻ നേരത്താണ് ഇന്ത്യൻ മണി ആക്കിയില്ല എന്നോർത്തത് നേരെ കറൻസി എക്സ്ചേഞ്ച് ചെയ്യാൻ പോയി, കുറച്ച് കാശ് മാറ്റി ഓട്ടോയുടെ പൈസ കൊടുത്തു.
ഒരു സിംകാർഡ് എടുക്കണം, ഇവിടത്തെ നെറ്റ്‌വർക്ക് ബെറ്റർ ഏതാണെന്നു അന്വേഷിച്ചു പുതിയ സിം ഇന്റർനാഷണൽ കാളിങ് പ്ലാൻ സഹിതം എടുത്തു. പെട്ടന്ന് തന്നെ ആക്ടിവേറ്റ് ആവുമെന്ന് പറഞ്ഞതനുസരിച്ചു ഞാൻ കാത്തിരുന്നു, ആക്ടിവേറ്റ് ആയി ഉപയോഗിക്കാം എന്ന നിർദേശം ലഭിച്ചതോടെ സിം ഫോണിലേക്ക് ഇട്ടു. അൽപ സമയം എടുത്തു നെറ്റ്‌വർക്ക് കണക്ട് ആവാൻ. ഓൺ ആയ ഉടനെ മൊബൈൽ ഡാറ്റാ ഓൺ ആക്കി, വാട്സ്ആപ്പ് മെസ്സേജുകൾ തുടർച്ചയായി വരുന്നുണ്ട്. ഒരു മിനിറ്റ് കാത്തു നിന്ന ശേഷം ഞാൻ വീണ്ടും വാട്സ്ആപ്പ് തുറന്ന് നോക്കി.
ആഷ്‌ലിൻ അവിടെ എത്തിയ ഉടനെ അയച്ച മെസ്സേജ് ഉണ്ട്, എന്റെ ഫ്ലൈറ്റ് ലാൻഡ് ആയ ഉടനെ അവൾ അയച്ച എത്തിയോ എന്ന അടുത്ത മെസ്സേജും ഉണ്ട്. ഞാൻ ആഷ്‌ലിന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ”
“ഹലോ”
“ആഷ്‌ലിൻ.. ഇതാണ് പുതിയ നമ്പർ”
“ഓകെ.. ഞാൻ സേവ് ചെയ്യാം”
“മ്മ്”
“മ്മ്”
“ഞാൻ വിളിക്കാം”
“മ്മ്” ഒരു മൂളൽ മാത്രം മറുപടി