“ഡിവോഴ്സ് ഒക്കെ തരാം, ആദ്യം ഞാനൊന്ന് സ്നേഹിച്ചു തീരട്ടെ” അവൾടെ കൈയെടുത്തു ഞാനെന്റെ വിരലുകൾ കോർത്തു.
“അതെപ്പോ തീരും” അവൾ ചോദ്യ രൂപേണ എന്നെ നോക്കി.
“ഈ മിടിപ്പ് നിലക്കുമ്പോൾ” അവൾടെ കയ്യെടുത്തു ഞാനെന്റെ നെഞ്ചിൽ ഹൃദയത്തോട് ചേർത്ത് വെച്ചു.
ആഷ്‌ലിൻ.. അവളൊന്നും മിണ്ടിയില്ല.. മുന്നോട്ട് നോക്കി കൊണ്ടിരുന്നു.. കവിളിലൂടെ ഒരു കണ്ണീർ കണം ഒളിച്ചിറങ്ങുന്നുണ്ട്.. അവളെനിക്കു നേരെ തിരിഞ്ഞ് ചിരിച്ചു… ആ കണ്ണു നീർ സന്തോഷത്തിന്റെ ആണ് അതൊഴുകട്ടെ എന്നവൾ ചിന്തിച്ചു കാണും..
സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സ്നേഹിക്കാൻ കൂടെ ഒരാൾ ഉള്ളിടത്തോളം കാലം ജീവിതം മനോഹരമാണ്.. അത് നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളുടെ കൂടെ ആണെങ്കിൽ അതിമനോഹരവും..
(അവസാനിച്ചു)
J..