തിരക്കെല്ലാം കഴിഞ്ഞ് റൂമിലെത്തി ബെഡിലേക്ക് കിടന്നപ്പോൾ ഞാനവൾക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചു.
“വേഗം ഉറങ്ങിക്കോ.. നാളെ ഉറങ്ങാൻ പറ്റില്ല..”
“അതെന്താ..” കൺഫ്യൂസ്ഡ് സ്മൈലി വെച്ച് അവൾ റിപ്ലൈ അയച്ചു.
“നിന്നെ ഞാൻ ഉറക്കില്ലലോ”
“ഉഫ്.. താനെന്തൊരു വഷളൻ ആടോ”
“ഹോ.. ഇപ്പോ ഞാനായി വഷളൻ, എത്ര നാളായി ഒരുമ്മ പോലും തരാതെ” ഞാൻ സെന്റി സ്മൈലി മൂന്ന് നാലെണ്ണം വെച്ചു.
“അച്ചോ.. പാവം.. നാളെ തരാം ട്ടൊ” കണ്ണടച്ച് കാണിക്കുന്ന സ്മൈലി വെച്ച് അവൾ തിരിച്ചയച്ചു.
“ശെരിക്കും..”
“മ്മ്.. പിന്നെ.. ഇന്നലെ പപ്പ എന്താ സംസാരിച്ചേ?”
“അത് നിന്റെ പപ്പക്ക് ഒരു സംശയം നിനക്ക് പപ്പയോടു സ്നേഹം ഉണ്ടോ എന്ന് ഞാനതൊന്ന് തീർത്തു കൊടുത്തതാ”
“അത്രേ ഉള്ളു?”
“കൂട്ടത്തിൽ പുള്ളി എന്നോട് ഇനി മുതൽ പപ്പയെന്ന് വിളിച്ചാ മതിയെന്ന് ഒരു സജഷൻ കൂടെ വെച്ചു”
“എന്നിട്ട്”
“എന്നിട്ടെന്താ ഞാനത് അക്‌സെപ്റ് ചെയ്തു”
“റിയലി?”
“ആടോ.. സത്യം”
“ഐ ആം സോ ഹാപ്പി.. ഐ ലവ് യൂ കെട്ട്യോനെ”
“ഐ ലവ് യു ടൂ മൈ കെട്ട്യോൾ”
“ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്”
ഫോൺ മാറ്റി വെച്ച് ഞാൻ കണ്ണടച്ച് കിടന്നു അവളുടെ മുഖം മനസ്സിൽ താലോലിച്ചെപ്പോഴോ ഉറങ്ങി പോയി..
രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത ഒരു ഭയം.. കല്യാണം കഴിക്കാൻ പോവാണല്ലോ എന്നോർത്തു തന്നെ ആവും. സന്തോഷമുള്ള കാര്യമാണെങ്കിലും ഇതോടെ എന്റെ സർവ്വ സ്വാതന്ത്ര്യം അടിയറ വെക്കേണ്ടി വരുമെന്ന് എന്നെനിക്കറിയാം.